ഉള്ളടക്കത്തിലേക്ക് പോവുക

റിട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോടതികളുടെ ഉന്നതാധികാര കല്പനയാണ് റിട്ട്. ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്. കോടതികളുടെ കല്പന എന്ന് അർഥം. ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും. ഹേബിയസ് കോർപ്പസ്, മാൻഡമസ് റിട്ട്, ക്വോ വാറന്റോ റിട്ട്, പ്രൊഹിബിഷൻ റിട്ട്, സെർഷ്യോററി റിട്ട് എന്നിവയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകൾ. ഇംഗ്ലണ്ടിലെ കോടതികളിലായിരുന്നു റിട്ടധികാരത്തിന്റെ തുടക്കം. ഇന്ത്യയിൽ റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.സുപ്രീം കോടതി ആർട്ടിക്കിൾ 32പ്രകാരവും ഹൈക്കോടതിആർട്ടിക്കിൾ 226 പ്രകാരവും റിട്ട് പ്രയോഗിക്കുന്നു.

.ഹേബിയാസ് കോർപ്പസ്.

നിയമ വിരുദ്ധമായി തടവിലാക്കപ്പെട്ട ഒരാളെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടുന്ന ഒരു കോടതി ഉത്തരവാണിത്.

" ശരീരം ഹാജരാക്കുക " എന്നതാണ് ഹേബിയാസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം.[1]

മാൻഡമസ്

ഒരു പൊതു ഉദ്യോഗസ്ഥനോട് അയാളുടെ നിയമപരമായ കടമ നിറവേറ്റാൻ ആവശ്യപ്പെടുന്നു. " ഞങ്ങൾ കൽപ്പിക്കുന്നു " എന്നാണ് ലാറ്റിൻ ഭാഷ യിൽ ഇതിനർത്ഥം.

ക്വോ വാറന്റോ

നിയമപരമായി തനിക്കവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാൾ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ ചെയ്താൽ അതിൽ പരാതിയുള്ള ഏതൊരു വ്യക്തിക്കും ഹർജി കോടതിയിൽ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്നു കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നിഷ്കാസനം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ഉയർന്ന കോടതികൾക്ക് അധികാരമുണ്ട്.

സെർഷിയോററി

ഉയർന്ന കോടതികൾക്കു കീഴ്കോടതികളിലെ നടപടിക്രമങ്ങളുടെ രേഖകൾ വിലയിരുത്തുന്നതിനായി അവയെ വിളിച്ചു വരുത്തുവാൻ നൽകുന്ന ഉത്തരവ്. " സാക്ഷ്യപ്പെടുത്തുക, പൂർണവിവരം നൽകുക " എന്നൊക്കെയാണ് ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം.

പ്രോഹിബിഷൻ

ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിൽ ഇരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കിഴ്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവയ്ക്കാൻ അവശ്യ പ്പെടുന്ന ഉത്തരവ് നൽകാൻ ഈ റിട്ട് ഉപയോഗിക്കുന്നു.

  1. "SCERT", SpringerReference, Springer-Verlag, retrieved 2025-11-06
"https://ml.wikipedia.org/w/index.php?title=റിട്ട്&oldid=4579180" എന്ന താളിൽനിന്ന് ശേഖരിച്ചത്