പ്രൊഹിബിഷൻ റിട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുപ്രീം കോടതിയും, ഹൈക്കോടതികളും കീഴ്ക്കോടതികൾക്ക് നൽകുന്ന നിരോധന ഉത്തരവുകളാണ് പ്രൊഹിബിഷൻ റിട്ട്. ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ ആ കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയും. അതിനായി പ്രൊഹിബിഷൻ റിട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. കീഴ്ക്കോടതികൾക്ക് പുറമേ ഏതെങ്കിലും അധികാരികൾ അവരുടെ അധികാരപരിധി ലംഘിക്കുന്നപക്ഷം ആവശ്യമെങ്കിൽ പ്രൊഹിബിഷൻ റിട്ട് പുറപ്പെടുവിക്കാനും മേൽക്കോടതികൾക്ക് അധികാരമുണ്ട്.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • *നിയമപാഠം [1]
  1. M Laxmikanth (2010). Indian Polity (3rd ed.). p. no.7.21. ISBN 978-0-07-015316-5.
"https://ml.wikipedia.org/w/index.php?title=പ്രൊഹിബിഷൻ_റിട്ട്&oldid=3543237" എന്ന താളിൽനിന്ന് ശേഖരിച്ചത്