Jump to content

ജഗ്ദീപ് ധൻകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജഗദീപ് ധൻഖഢ്
ഇന്ത്യയുടെ 14-മത് ഉപ-രാഷ്ട്രപതി
ഓഫീസിൽ
11 ഓഗസ്റ്റ് 2022 - തുടരുന്നു
മുൻഗാമിഎം.വെങ്കയ്യ നായിഡു
പശ്ചിമ ബംഗാൾ, ഗവർണർ
ഓഫീസിൽ
2019 - 2022
മുൻഗാമികേസരിനാഥ് ത്രിപാഠി
പിൻഗാമിലാ ഗണേശൻ(അധിക ചുമതല)
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-05-18) 18 മേയ് 1951  (73 വയസ്സ്)
കിതാന വില്ലേജ്, ജുൻജുൻ ജില്ല, രാജസ്ഥാൻ
രാഷ്ട്രീയ കക്ഷി
  • ബി.ജെ.പി : (2003-തുടരുന്നു)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് : (1991-2003)
  • ജനതാദൾ : (1988-1991)
പങ്കാളിസുദേഷ ധൻകർ
കുട്ടികൾകംമ്ന
ജോലിസുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ
വെബ്‌വിലാസംhttps://vicepresidentofindia.nic.in/profile
As of 19 ഫെബ്രുവരി, 2023
ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ്

ഇന്ത്യയുടെ പതിനാലാമത് ഉപ-രാഷ്ട്രപതിയാണ് രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻഖഢ്(ജനനം : 18 മെയ് 1951) 2022 ഓഗസ്റ്റ് ആറിന് നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗ്രറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തി.[1] 2019 മുതൽ 2022 വരെ പശ്ചിമ ബംഗാൾ ഗവർണർ, ഒരു തവണ ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയാണ് ജഗദീപ് ധൻകർ.[2][3][4][5]

ജീവിതരേഖ

[തിരുത്തുക]

രാജസ്ഥാനിലെ കിതാന എന്ന ഗ്രാമത്തിൽ ഒരു ജാട്ട് കർഷക കുടുംബത്തിൽ ഗോകൽ ചന്ദിൻ്റെയും കേസരി ദേവിയുടേയും മകനായി 1951 മെയ് 18ന് ജനനം. കിതാനയിലെ സർക്കാർ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ജഗദീപ് പിന്നീട് സൈനിക സ്കൂളിൽ ചേർന്നു. ജയ്പൂർ മഹാരാജാസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദവും ജയ്പൂർ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി. രാജസ്ഥാൻ ഹൈക്കോടതിയിലും ഡൽഹിയിലെ സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു.

മറ്റെല്ലാ ജാട്ട് നേതാക്കന്മാരെ പോലെ തന്നെ ഹരിയാനയിൽ നിന്നുള്ള കർഷക നേതാവായിരുന്ന ചൗധരി ദേവിലാലിൻ്റെ അനുയായി ആയിട്ടാണ് ധൻകറിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1989-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജുൻജുനുവിൽ നിന്നുള്ള സ്ഥാനാർത്ഥിയായി ധൻകറിനെ നിർദ്ദേശിച്ച ദേവിലാൽ തന്നെയാണ്.

1989-ൽ രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് ലോക്സഭാംഗമായി. 1990-ൽ കേന്ദ്രമന്ത്രിയായി. പിന്നീട് ദേവിലാലിനെ വിട്ട് ജഗദീപ് കോൺഗ്രസിൽ ചേർന്നു. പി.വി.നരസിംഹറാവുവിൻ്റെ കാലത്തായിരുന്നു ഇത്.

1991-ൽ ജനതാദൾ വിട്ട് കോൺഗ്രസിൽ എത്തിയ ജഗദീപ് 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അജ്മീറിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1993 മുതൽ 1998 വരെ രാജസ്ഥാനിലെ കിഷൻഗർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ ജുൻജുനുവിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല ഒപ്പം തന്നെ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.

2003-ൽ രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെഹ്ലോട്ട് ശക്തനായതോടെ ജഗദീപ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു.

2008-ൽ ബി.ജെ.പിയുടെ രാജസ്ഥാൻ നിയമസഭ ഇലക്ഷൻ കമ്മിറ്റി അംഗമായി. ബി.ജെ.പിയുടെ നിയമ നിർമ്മാണ കമ്മറ്റികളുടെ ഭാരവാഹിയായി തുടർന്നു. ഏറെ വൈകാതെ തന്നെ രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജയുടെ വിശ്വസ്ഥനാവുകയും ചെയ്തു. ഇടക്കാലത്ത് അഭിഭാഷക ജോലിയിൽ തുടർന്ന് മികച്ച അഭിഭാഷകനെന്ന് പേരെടുത്തു. 2019-ലാണ് ബംഗാൾ ഗവർണറായി സ്ഥാനമേറ്റത്.

ബംഗാൾ ഗവർണറായി എത്തിയത് മുതൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരുമായുണ്ടായ ഉരസലിൻ്റെ പേരിൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ വർഗീയ കലാപം മുതൽ നിയമസഭയിൽ ബില്ലുകൾ പാസാക്കുന്നത് വൈകുന്നത് വരെ ഇരുവരും തമ്മിലുള്ള വാക്പോരിന് വഴിതെളിച്ചു.

ഒടുവിൽ ബംഗാൾ സർവകലാശാലകളുടെ ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ ഒഴിവാക്കി അത് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുന്നത് വരെ കാര്യങ്ങൾ നീങ്ങി. പോര് മുറുകുന്നതിനിടെയാണ് ഉപ-രാഷ്ട്രപതി സ്ഥാനാർത്ഥിയായി ധൻകറെ ബി.ജെ.പി കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുന്നത്.

പ്രധാന പദവികളിൽ

  • 2022-തുടരുന്നു : ഇന്ത്യയുടെ 14-മത് ഉപ-രാഷ്ട്രപതി
  • 2019-2022 : പശ്ചിമബംഗാൾ, ഗവർണർ
  • 2003 : ബി.ജെ.പിയിൽ ചേർന്നു
  • 1993-1998 : നിയമസഭാംഗം, കിഷൻഗർ
  • 1991 : കോൺഗ്രസിൽ ചേർന്നു
  • 1990-1991 : കേന്ദ്ര, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി
  • 1989-1991 : ലോക്സഭാംഗം, ജുൻജുനു
  • 1988 : ജനതാദൾ അംഗം

ഉപ-രാഷ്ട്രപതി

[തിരുത്തുക]

2022 ഓഗസ്റ്റ് 6ന് നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗ്രറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പതിനാലാമത് ഉപ-രാഷ്ട്രപതിയായി ജഗദീപ് ധൻകർ സ്ഥാനമേറ്റു.[6]

വൈസ് പ്രസിഡൻ്റ് ഇലക്ഷൻ

  • അംഗീകൃത വോട്ടർമാർ : 780
  • വിട്ടുനിന്നവർ : 55
  • പോൾ ചെയ്തത് : 725
  • അസാധു : 15
  • സാധുവായ വോട്ടുകൾ : 710
  • ജഗദീപ് ധൻകർ(എൻ.ഡി.എ)
528 (74.37 % )
  • മാർഗ്രറ്റ് ആൽവ(പ്രതിപക്ഷം)
182 (25.63 % )
  • ഭൂരിപക്ഷം : 346 വോട്ട്

അവലംബങ്ങൾ

[തിരുത്തുക]
  1. https://www.manoramaonline.com/news/latest-news/2022/08/11/jagdeep-dhankhar-takes-oath-india-vice-president.html
  2. https://www.manoramaonline.com/news/latest-news/2022/07/16/who-is-jagdeep-dhankhar-bjp-s-vice-presidential-election-candidate.amp.html
  3. https://www.manoramaonline.com/news/india/2022/07/16/jagdeep-dhankhar-nda-vice-president-candidate.amp.html
  4. https://www.manoramaonline.com/news/latest-news/2022/08/06/jagdeep-dhankhar-vs-margaret-alva-vice-presidential-polls-live-updates.html
  5. https://www.manoramaonline.com/news/india/2022/08/08/jagdeep-dhankhar-to-take-oath-as-the-vice-president-of-india-on-11th-august.html
  6. https://www.manoramaonline.com/news/latest-news/2022/08/06/jagdeep-dhankhar-elected-as-vice-president-of-india.html
"https://ml.wikipedia.org/w/index.php?title=ജഗ്ദീപ്_ധൻകർ&oldid=4285978" എന്ന താളിൽനിന്ന് ശേഖരിച്ചത്