ഭൈറോൺ സിങ് ശെഖാവത്ത്
ഭൈറോൺ സിങ് ശെഖാവത്ത് | |
---|---|
![]() | |
പതിനൊന്നാമത്തെ ഇന്ത്യയുടെ ഉപരാഷ്ട്രപതി | |
ഔദ്യോഗിക കാലം 19 August 2002 – 21 July 2007 | |
പ്രസിഡന്റ് | A. P. J. Abdul Kalam |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
മുൻഗാമി | Krishan Kant |
പിൻഗാമി | Mohammad Hamid Ansari |
12th , 19th & 20th Chief Minister of Rajasthan | |
ഔദ്യോഗിക കാലം June 22, 1977 – February 16, 1980 | |
മുൻഗാമി | Hari Dev Joshi |
പിൻഗാമി | Jagannath Pahadia |
ഔദ്യോഗിക കാലം March 04, 1990 – December 15, 1992 | |
മുൻഗാമി | Hari Dev Joshi |
പിൻഗാമി | President's rule |
ഔദ്യോഗിക കാലം December 04, 1993 – November 29, 1998 | |
മുൻഗാമി | President's rule |
പിൻഗാമി | Ashok Gehlot |
വ്യക്തിഗത വിവരണം | |
ജനനം | Khachariawas, Sikar, Rajasthan | 23 ഒക്ടോബർ 1923
മരണം | 15 മേയ് 2010 ജയ്പൂർ, രാജസ്ഥാൻ | (പ്രായം 86)
രാജ്യം | Indian |
രാഷ്ട്രീയ പാർട്ടി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | Shrimati Suraj Kanwar |
ജോലി | Politician |
ഇന്ത്യയുടെ പതിനൊന്നാമത്തെ ഉപരാഷ്ട്രപതിയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായിരുന്നു ഭൈറോൺ സിങ് ശെഖാവത്ത് (ഹിന്ദി: भैरो सिंह शेखावत) (ഒക്ടോബർ 23 1923 – മേയ് 15 2010) . ബി.ജെ. പി നേതാവായിരുന്ന ഭൈറോൺ സിങ് ശെഖാവത്ത് പാർട്ടിയിൽ നിന്നും ആദ്യമായി ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയ വ്യക്തിയാണ്.
ജീവിത രേഖ[തിരുത്തുക]
രാജസ്ഥാനിലെ സിക്കർ ജില്ലയിലെ ഘച്ചരിവാസ് എന്ന ഗ്രാമത്തിൽ 1923 ഒക്ടോബർ 23 നാണ് ശെഖാവത് ജനിച്ചത്. ഹൈസ്കൂളിനു ശേഷം പിതാവിന്റെ നിര്യാണത്തെത്തുടർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് പോലീസിൽ ചേർന്നു. തുടർന്ന് ജോലിയിൽ നിന്നും രാജി വച്ച് 1952 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. രാജസ്ഥാനിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 1980 വരെ ആ സ്ഥാനത്തു തുടർന്നു. പിന്നീട്, 1990 മുതൽ 92 വരെയും 1993 മുതൽ '98 വരെയും അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു. അതിനു ശേഷം പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ചു. 2007 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി പ്രതിഭാ പാട്ടീലിന് എതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ജയ്പൂർ, റോത്തക്ക് ജയിലുകൾ സിക്കന്ദർ ഭക്ത്, ബിജുപട്നായക്, രാസജ്ഥാനി, ദേവിലാൽ തുടങ്ങിയവർക്കൊപ്പം കഴിഞ്ഞിട്ടുണ്ട് അദ്ദേഹം.എൺപത്തേഴാമത്തെ വയസിൽ ശ്വാസകോശത്തിൽ അണുബാധ പടർന്നതിനെതുടർന്ന് ജയ്പൂരിലെ സ്വാമി മാൻസിങ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു[1][2].
അവലംബം[തിരുത്തുക]
- ↑ "ഭൈറോസിങ് ശെഖാവത്ത് അന്തരിച്ചു". മാതൃഭൂമി. 15-05-2010. ശേഖരിച്ചത് 15-05-2010. Check date values in:
|accessdate=
and|date=
(help) - ↑ "ശെഖാവത് വിടവാങ്ങി". മാധ്യമം. 16-05-2010. ശേഖരിച്ചത് 16-05-2010. Check date values in:
|accessdate=
and|date=
(help)