ഇന്ത്യൻ നേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതീയ നാവികസേന
Indian Navy crest.svg

Motto: शं नो वरुणः
ലിപ്യന്തരീകരണം: ഷാ നോ വരുണാ
("വരുണൻ—സമുദ്രദേവൻ—നമ്മുടെമേൽ കരുണയായിരിക്കട്ടെ")
ആസ്ഥാനം
ന്യൂഡൽഹി
ചരിത്രവും പാരമ്പര്യവും
ഭാരതീയ നാവികസേനയുടെ ചരിത്രം
നാവികസേനാദിനം: ഡിസംബർ 4
വിഭാഗങ്ങൾ
നിലവിലുള്ള നാവികപ്പട
ഭാരതീയ നാവികസേനാകപ്പലുകളുടെ സമ്പൂർണ്ണ പട്ടിക
അന്തർ‌വാഹിനികൾ
നാവിക എയർക്രാഫ്റ്റ്
മാർക്കോസ് (മറീൻ കമാൻഡോകൾ)
ആയുധ വ്യൂഹങ്ങൾ
Personnel
ചീഫ് ഓഫ് നേവൽ സ്റ്റാഫ്
Officer insignia
ഇന്ത്യൻ സൈന്യം
Emblem of India
Emblem
Triservices Crest
Triservices Crest.
സൈന്യബലം
Total armed forces 2,414,700 (Ranked 3rd)
Active troops 1,414,000 (Ranked 3rd)
Total troops 3,773,300 (Ranked 6th)
Paramilitary forces 1,089,700
Components
ഇന്ത്യൻ കരസേന Flag of Indian Army.svg
ഭാരതീയ നാവികസേന Naval Ensign of India.svg
ഭാരതീയ വായുസേന Air Force Ensign of India.svg
ഇന്ത്യൻ തീരസംരക്ഷണസേന Indian Coast Guard flag.svg
ഇന്ത്യൻ അർദ്ധസൈനികവിഭാഗങ്ങൾ
ന്യൂക്ലിയർ കമാന്റ് അതോറിറ്റി (ഇന്ത്യ)
ചരിത്രം
ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രം
റാങ്കുകൾ
Air Force ranks and insignia of India
Army ranks and insignia of India
Naval ranks and insignia of India

ഭാരതീയ സൈന്യത്തിന്റെ നാവിക വിഭാഗമാണ് ഭാരതീയ നാവികസേന. 5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിന്റെ നാവികപാരമ്പര്യം. വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. 55,000 ഓളം അംഗബലമാണിതിനുള്ളത്. മൂന്ന് പ്രാദേശിക നിയന്ത്രണകേന്ദ്രങ്ങൾ (റീജിയണൽ കമ്മാൻഡുകൾ) ആണ് നാവിക സേനക്കുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പ് ബോംബൈ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1932ൽ റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായി. സ്വാതന്ത്ര്യത്തോടെ ഇന്ത്യൻ നേവി സ്ഥാപിതമായി. ആദ്യകാലങ്ങളിൽ ഉയർന്ന തസ്തികകളിലെല്ലാം ബ്രിട്ടീഷുകാരായിരുന്നു. കാലക്രമേണ പൂർണ്ണമായും ഇന്ത്യക്കാരായിത്തീരുന്നു. ഇന്ത്യൻ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് അഡ്മിറൽ എഡ്വാർഡ് പെറി ബ്രിട്ടീഷുകാരനായിരുന്നു. 1958ലാണ് ഈ സ്ഥാനത്തേക്ക് ആദ്യത്തെ ഇന്ത്യക്കാരൻ നിയമിതനാകുന്നത്. (ആർ.ഡി. കതാരി- വൈസ് അഡ്മിറൽ)

ചരിത്രം[തിരുത്തുക]

Naval Ensign of India.svg
2001-2004
1950-2001

സിന്ധുനദീതട സംസ്കാരം നില നിന്നിരുന്ന കാലഘട്ടം മുതൽക്കേ ഭാരതത്തിന് നാവിക പാരമ്പര്യം അവകാശപ്പെടാനുണ്ട്.[1]. അക്കാലത്ത് ബാബിലോണിയയുമായും പുരാതന ഈജിപ്തുമായും സമുദ്രമാർഗ്ഗം വ്യാപാരം നടന്നിരുന്നതായും നൗക നിർമ്മാണത്തിൽ [2]ഭാരതീയർ വളരെയധികം പുരോഗതി പ്രാപിച്ചിരുന്നതായും തെളിവുകൾ ഉണ്ട്. [3] [4]ഇറാനിൽ നിർമ്മിച്ചിരുന്ന കല്ലുകൊണ്ടുണ്ടാക്കിയ നൗകകൾ അവരുപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് [5]ലോകത്തിലെ ആദ്യത്തെ ടൈഡൽ തുറമുഖവും ഭാരതത്തിലെ ലോഥലിലായിരുന്നതായി ഗവേഷകനായ എ.സ്.ആർ. റാവു കണ്ടെത്തിയിട്ടുണ്ട്. ക്രി.വ. 2300നോടടുപ്പിച്ചാണിത് നിലനിന്നിരുന്നത്. [6] പ്രാചീനകാലത്ത് ഇന്ത്യക്ക് കംബോഡിയ, ജാവ, സുമാത്ര, തുടങ്ങി ജപ്പാനിൽ വരെ സമൂഹങ്ങൾ (കോളനികൾ) നിലനിന്നിരുന്നു. ഗ്രീസ്, പേർഷ്യ, റോം, ആഫ്രിക്ക, ചൈന തുടങ്ങിയ ദേശങ്ങളുമായി വ്യാപാരബന്ധവും ഉണ്ടായിരുന്നു.

ഇന്ത്യൻ തീരങ്ങളിലൂടെയുള്ള ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പൽ ഗതാഗതങ്ങളുടെ സുരക്ഷിതത്വത്തെ ലാക്കാക്കി 1612ൽ സൂററ്റിൽ രൂപവത്കരിക്കപ്പെട്ട റോയൽ ഇന്ത്യൻ നേവിയിൽ നിന്നാണ് ആധുനിക ഇന്ത്യൻ നാവികസേന രൂപംകൊണ്ടത്. ഈ നാവികസേനയെ 1685ൽ സൂററ്റിൽനിന്ന് ബോംബെയിലേയ്ക്കു മാറ്റുകയും ബോംബെ മറൈൻ എന്ന് പുനർനാമകരണം ചെയ്യുകയുമുണ്ടായി.

1892ൽ റോയൽ ഇന്ത്യൻ മറൈൻ എന്ന പേരിൽ അറിയപ്പെട്ട ഇത് 1934ൽ ബ്രിട്ടനിലെ റോയൽ നേവിയുടെ മാതൃകയിൽ ദി റോയൽ ഇന്ത്യൻ നേവി ആയി രൂപാന്തരപ്പെട്ടു.

സ്വതന്ത്ര്യം കിട്ടിയതിനു ശേഷം ഈ നാവികസേനയ്ക്ക് ഇന്ത്യൻ നേവി എന്ന പേര് നൽകപ്പെട്ടു. 1947ൽ വിഭജനത്തോടുകൂടി അന്നു നിലവിൽ ഉണ്ടായിരുന്ന റോയൽ ഇന്ത്യൻ നേവിയുടെ മൂന്നിൽ ഒരുഭാഗവും പ്രധാനപ്പെട്ട പല നാവിക പരിശീലനകേന്ദ്രങ്ങളും പാകിസ്താന്റെ ഭാഗത്തായി.

സ്വതന്ത്ര ഭാരതത്തിലും ഇന്ത്യൻ നേവി ബ്രിട്ടീഷുകാരായ അഡ്മിറൽമാരുടെ മേൽനോട്ടത്തിൽത്തന്നെ തുടർന്നുവന്നു. 1958 ഏപ്രിൽ 22ന് ആദ്യത്തെ ഇന്ത്യൻ വൈസ് അഡ്മിറലായ ആർ.ഡി.കട്ടാരെ ഇന്ത്യൻ നേവിയുടെ മേധാവി ആയിത്തീർന്നു.

ആപ്തവാക്യം[തിരുത്തുക]

നാവിക സേനയുടെ ആപ്തവാക്യം ഷംനോ വരുണ എന്നാണ്. അർത്ഥം വരുണൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ.

യുദ്ധക്കപ്പലുകൾ[തിരുത്തുക]

ചുമതലകളും കടമകളും[തിരുത്തുക]

സ്വതന്ത്ര്യം ലഭിച്ചതോടുകൂടി ഇന്ത്യൻ നാവിക സേനയുടെ സമരതന്ത്രപരമായ ധാരണകളിൽ വലിയ മാറ്റങ്ങളുണ്ടായി. ക്ലിപ്തമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രാദേശിക സുരക്ഷിതത്വത്തിന് ഉർപ്പു വരുത്തുക എന്നതിലുമുപരിയായി, മുമ്പ് ബ്രിട്ടീഷ് റോയൽ ഇന്ത്യൻ നേവി ഏറ്റെടുത്തിരുന്ന സമുദ്രാന്തര സുരക്ഷിതത്വത്തിന്റെ ചുമതലകൾ കൂടി ഇന്ത്യൻ നാവിക സേനയിൽ നിക്ഷിപ്തമായി. ഇന്ത്യൻ സമുദ്രതിരങ്ങളുടെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നിരവധി ഇന്ത്യൻ ദ്വീപുകളുടെയും പ്രതിരോധം, നമ്മുടെ സമുദ്രാതിർത്തിയിൽ കൂടി സഞ്ചരിക്കുന്ന ചരക്കുകപ്പലുകൾക്കു വേണ്ട സഹായമെത്തിക്കൽ, സുരക്ഷിതമായ കപ്പൽ ഗതാഗതത്തിന് വേണ്ടിയുള്ള കപ്പൽച്ചാലുകളുടെ ചാർട്ടുണ്ടാക്കൽ, ചാലുകൾ തെറ്റി യാത്രയിൽ മണൽത്തിട്ടയിൽ ഉറയ്ക്കുന്ന കപ്പലുകളുടെ രക്ഷക്കുവേണ്ടിയുള്ള ഏർപ്പാടുണ്ടാക്കൽ, മത്സ്യബന്ധന ബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകൾ ഇന്ത്യൻ നേവി നിർവഹിച്ചുവരുന്നു.


കൂടാതെ പണിമുടക്കു മൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിൽ എത്തിയാൽ അതേറ്റെടുക്കുക, കൊടുംകാറ്റ്, ചുഴലിക്കാറ്റ്, ഭൂമികുലുക്കം, വരൾച്ച, വെള്ളപ്പൊക്കം മുതലായ കെടുതികൾ ഉണ്ടാകുമ്പോൾ അതിൽപ്പെട്ടുഴലുന്നവർക്ക് ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യൻ നേവിയുടെ കർത്തവ്യങ്ങളിൽപെടുന്നു. നേവിയിലെ മുങ്ങൽ വിദഗ്ദ്ധൻമാർ ജല വൈദ്യുതി ഉൽപാദന പ്രദേശത്തും മറ്റു നദീതട പദ്ധതികളിലും വിലയേറിയ സേവനങ്ങൾ നൽകാറുണ്ട്.

യുദ്ധസമയത്ത് ഇന്ത്യയുടേയും സുഹൃദ് രാജ്യങ്ങളുടെയും കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിന് ഉറപ്പുവരുത്തുകയും അതുവഴി അവശ്യ വസ്തുക്കളുടെ സംഭരണവും വിതരണവും സുഗമമാക്കുകയും ചെയ്യുന്നതിലും ഇന്ത്യൻ നാവികസേന സാരമായ പങ്കു വഹിക്കുന്നുണ്ട്. [7][8]

ത്രിമാനവികസനം[തിരുത്തുക]

സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുള്ള 25 കൊല്ലക്കാലത്തെ ഇന്ത്യൻ നേവിയുടെ വളർച്ചയെ ത്രിമാന വികസനം എന്ന് വിശേഷിപ്പിക്കാം.

ആർക്കോണത്തുള്ള നേവൽ എയർ സ്റ്റേഷൻ

സ്വാതന്ത്ര്യം കിട്ടുന്നസമയത്ത് സമുദ്രത്തിൽ മാത്രം പ്രവർത്തിക്കാവുന്ന പഴയ കപ്പലുകളും അകമ്പടി കപ്പലുകളും മാത്രമടങ്ങുന്ന ഒന്നായിരുന്നു ഇന്ത്യൻ നാവികസേന. 1948 - ൽ ആദ്യമായി എച്ച്.എം.എസ്.അക്കിലീസ് എന്ന 7,000 ടൺ കേവുഭാരമുള്ള ലിയാൻഡർ വിഭാഗത്തില്പെട്ട ക്രൂസർ ഇന്ത്യ വാങ്ങി അതിനെ ഐ.എൻ.എസ്.ഡൽഹി എന്നു പുനർനാമകരണം ചെയ്തു. [9] തുടർന്ന് ചുരുങ്ങിയ കാലംകൊണ്ടു ഡിസ്റ്റ്റോയർ വിഭാഗത്തില്പെട്ട രജപുത്ത്, രംഞ്ജിത്ത്, റാണ എന്നീ മൂന്നു കപ്പലുകളും 11-ം ഡിസ്റ്റ്റോയർ സ്ക്വാഡ്രനിലേക്ക് വാങ്ങുകയുണ്ടായി ഇതിൽ രണ്ടെണ്ണം പിന്നീട് ഡീകമ്മീഷൻ ചെയ്യപ്പെട്ടിട്ടുണ്ട്. ശത്രുക്കളെ കടലിൽ വേട്ടയാടി നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഹണ്ട് ക്ലാസ്സ് ഡിസ്റ്റ്റോയേഴ്സ് വിഭാഗത്തിൽ പെട്ടതും 1,050 ടൺ കേവുഭാരമുള്ളതുമായ ഗംഗ, ഗോമതി, ഗോദാവരി എന്നീ കപ്പലുകൾ 1952 - ൽ ഇന്ത്യൻ നേവിയിൽ ഉൾപ്പെടുത്തി. ഇതിൽ ഗംഗ പിന്നീട് ഡീകമ്മീഷൻ ചെയ്യപ്പെട്ടു.

1957ൽ കോളണി ക്ലാസ് ക്രൂസർ വിഭാഗത്തിൽ പെട്ടതും, ആറിഞ്ചു വ്യാസമുള്ള കുഴലുകളൊടുകൂടിയ 9 വൻ തോക്കുകളും നവീന രീതിയിലുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങളും ഉള്ളതും, 8,700 ടൺ കേവുഭാരമുള്ളതുമായ ഐ.എൻ.എസ്.മൈസൂർ എന്ന യുദ്ധകപ്പൽ നേവിക്കു ലഭിച്ചു.

1958-60 കാലഘട്ടത്തിൽ ആൻറീ എയർ ക്രാഫ്റ്റ് - ആൻറീ സബ്മറൈൻ ഫ്രിഗേറ്റ് വിഭാഗത്തിൽ പെട്ട 8 പടക്കപ്പലുകൾ നേവീ സമ്പാദിച്ചു. ഇവയിൽ ഐ.എൻ.എസ്.കുക്രി, കൃപാൺ, കുഠാർ എന്നീ കപ്പലുകൾ 14 - ം ഫ്രിഗേറ്റ് സ്ക്വാഡ്രനിലും, തൽവാർ, ത്രിശൂൽ എന്നീ കപ്പലുകൾ 15 - ം ഫ്രിഗേറ്റ് സ്ക്വാഡ്രനിലും, ബിയാസ്, ബേത്‌വ, ബ്രഹ്മപുത്ര എന്നീ കപ്പലുകൾ 16 - ം ഫ്രിഗേറ്റ് സ്ക്വാഡ്രനിലും ചേർന്നു. ഈ 8 കപ്പലുകളും ഇന്ത്യൻ നേവിക്കു വേണ്ടി പ്രത്യേകമായി ഇംഗ്ലണ്ടിൽ നിർമിച്ചവയാണ്. കുക്രി 1971 - ലെ യുദ്ധത്തിൽപാകിസ്താൻ മുങ്ങിക്കപ്പലിന്റെ ടോർപ്പിഡോ ആക്രണത്തിൽ നഷ്ടപ്പെട്ടു.

വിമാനവാഹിനി കപ്പൽ.[തിരുത്തുക]

സീ ഹാരിയർ ഐ.എൻ.എസ്. വിരാട്ടിന്റെ ഡസ്കിൽ ലാൻഡ് ചെയ്യുന്നു.

സമുദ്രത്തിൽ പൊന്തിക്കിടക്കുന്ന ഒരു വിമാനത്താവളം എന്നു വിശേഷിപ്പിക്കാവുന്നതും നാവിക യുദ്ധോപകരണങ്ങളിൽ അതിശക്തവുമായ വിക്രാന്ത് നേവിക്ക് 1961 - ൽ ലഭ്യമായി. ഈ വിമാനവാഹിനിക്ക് ഒരു ആങ്കിൾഡ് ഡെക്കും വിമാനങ്ങളെ പെട്ടെന്നു പറന്നുയരാൻ സഹായിക്കുന്നതും ആവികൊണ്ട് പ്രവർത്തിക്കുന്നതുമായ ഒരു തെറ്റാലിയും (catapult) വിമാനങ്ങളെ കപ്പലിന്റെ ഡെക്കിൽ ഇറങ്ങാൻ സഹായിക്കുന്ന മിറർലാൻഡിങ് എയ്ഡുകളും കപ്പലിന്റെ അടിത്തട്ടുകളിൽ നിന്നും വിമാനങ്ങളെ അപ്പർ ഡക്കുകളിലേക്കു കൊണ്ടുവരാൻ ഉപയോഗിക്കുന്നതും വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്നതുമായ എയർക്രാഫ്ടുകളും ഉണ്ട്.

ഐ.എൻ.എസ്.ദില്ലിയിൽ സീഹോക്ക് ജെറ്റ് ഫൈറ്റേഴ്സ്, നിരീക്ഷണ പ്രവർത്തനങ്ങൾ നടത്താനുപകരിക്കുന്ന ആലീസ് വിമാനങ്ങൾ, സംരക്ഷണ പ്രവർത്തനങ്ങൾ നിറവേറ്റുന്ന അലൂവറ്റ് (Alouette) ഹെലികോപ്റ്ററുകൾ എന്നിവയും ഉണ്ട്.

അന്തർവാഹിനികൾ[തിരുത്തുക]

സമുദ്രത്തിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്ന കപ്പലുകളുടെ എണ്ണം വർദ്ധിച്ചതോടുകൂടി നേവിക്ക് അന്തർവാഹിനി വിഭാഗത്തിന്റെ അഭാവംകൂടി നികത്തേണ്ട ആവശ്യം അനുഭവപ്പെട്ടു. 1968 - ൽ സോവിയറ്റ് യൂണിയനിൽ നിന്നും ഇന്ത്യൻ നേവി ഒരു മുങ്ങികപ്പൽ സമ്പാദിച്ചു; തുടർന്നു ചുരുങ്ങിയ കാലംകൊണ്ട് മറ്റു മൂന്നു മുങ്ങികപ്പലുകൾ കൂടി ലഭ്യമായി.[10] അങ്ങനെ ഇന്ത്യൻ നേവിയുടെ മുങ്ങികപ്പൽ വിഭാഗം ഭാരതത്തിന്റെ കിഴക്കൻ സമുദ്ര തീരത്തിലെ വിശാഖപട്ടണത്തുള്ള ഐ.എൻ.എസ്.വീരബാഹു എന്ന താവളത്തിൽ വികസിക്കാൻ തുടങ്ങി. മുങ്ങികപ്പലുകളുടെ വരവോടുകൂടി ഒരു സമീകൃത് കപ്പൽപട എന്ന ആശയം യാഥാർഥ്യമായിത്തീർന്നു. അങ്ങനെ ഇന്ത്യൻ നേവിയുടെ ചിരകാല അഭിലാഷമായ ത്രിമുഖ വികസനം നിറവേറ്റപ്പെട്ടതോടെ നാവിക സേനയ്ക്ക് കടൽപ്പരപ്പിലും കടലിനു മുകളിലും കടലിനടിയിലും യുദ്ധം നടത്താനുള്ള കഴിവ് ആർജിക്കാൻ കഴിഞ്ഞു. [11]

തുടർന്നുള്ള കാലഖട്ടത്തിൽ സോവിയറ്റ് യൂണിയനിൽ നിർമിച്ച അതിവേഗ റോന്തുചുറ്റൽ - കപ്പലുകൾ (fast patrol vessels) ഇന്ത്യൻ നേവിക്ക് ലഭ്യമാവുകയും അതോടെ 31 - ം ഡിസ്ട്രോയർ സ്ക്വാഡ്രൻ രൂപവത്കൃതമാവുകയും ചെയ്തു.

മിസൈൽ യുഗം[തിരുത്തുക]

ഓസാ വിഭാഗത്തിൽപെട്ട കുറെ മിസൈൽ ബോട്ടുകൾ നേടി ഇന്ത്യൻ നേവി മിസൈൽ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ശാഖകൾ[തിരുത്തുക]

ഐ.എൻ.എസ്.ചക്ര ന്യൂക്ലിയർ സബ്മറൈൻ.

ഇന്ത്യൻ കപ്പൽ പടയെ ഈസ്റ്റേൺ ഫ്ലീറ്റ്, വെസ്റ്റേൺ ഫ്ലീറ്റ് എന്നിങ്ങനെ രണ്ടായി വിഭജിച്ച് ഓരോ അഡ്മിറലിന്റെ ചുമതലയിൽ ആക്കിയിരിക്കുന്നു. ഈ അഡ്മിറൽമാരുടെ നിയന്ത്രണത്തിൽ വിമാനവാഹിനി, ക്രൂസറുകൾ, സബ്മറൈൻ സ്ക്വാഡ്രൻ, മൈൻ കൗണ്ടർമെഷർ സ്ക്വാഡ്രൻ, മിസൈൽബോട്ട് സ്ക്വാഡ്രൻ, ലാൻഡിങ് ക്രാഫ്റ്റ് സ്ക്വാഡ്രൻ, പെട്രോൾ ക്രാഫ്റ്റ് സ്ക്വാഡ്രൻ, സർവേ കപ്പലുകൾ, സബ്മറൈൻ ഡിപ്പോ ഷിപ്പ് തുടങ്ങിയ അനുസാരി വിഭാഗങ്ങളിൽപെട്ട ഫ്ലീറ്റ് ടാങ്കർ, കസ്റ്റംസ് ക്രാഫ്റ്റ്, ടഗ്സ്, ഇൻഷോർ ആൻഡ് കോസ്റ്റൽ മൈൻ സ്വീപ്പേഴ്സ് എന്നിവ പ്രവർത്തിക്കുന്നു. മൂന്നോ മൂന്നിലധികമോ കപ്പലുകൾ ചേർന്നതാണ് ഒരു സ്ക്വാഡ്രൻ.

ഇതിനു പുറമെ ഐ.എൻ.എസ്.കൃഷ്ണ, കാവേരി, ടീർ എന്നീ കപ്പലുകളടങ്ങിയ ഒരു ട്രെനിങ് സ്ക്വാഡ്രനുമുണ്ട്. ഇന്ത്യൻ നേവിയിൽ ചേരുന്ന ഭടൻമാർക്കും ആഫീസർമാർക്കും പരിശീലനം നൽകുന്ന ചുമതലയാണ് ഈ സ്ക്വാഡ്രനുള്ളത്.

സർവേ ഷിപ്പുകൾ സമുദ്രാതിർത്തിയിലും തുറമുഖങ്ങളിലേക്കുള്ള പ്രവേശന ചാലുകളിലും ഹൈഡ്രോഗ്രാഫിക് സർവേ നടത്തി സ്ഥിതിവിവരണ കുറിപ്പുകൾ തയ്യാറാക്കി ഡെറാഡൂണിലുള്ള നേവൽ ഹൈഡ്രോഗ്രാഫിക് ആഫീസിലേക്ക് അയക്കുന്നു. അവർ നാവിഗേഷൻ ചാർട്ടുകൾ (സമുദ്രത്തിന്റെ ആഴം, വേലിയേറ്റം, ചുഴികൾ മുതലായവയുടെ രേഖകൾ) ഉണ്ടാക്കി ഇന്ത്യയുടെയും മറ്റു സുഹൃദ് രാജ്യങ്ങളുടെയും കപ്പലുകൾക്ക് നൽകുന്നു.

യുദ്ധക്കപ്പലുകൾ[തിരുത്തുക]

മാസഗോൺ ഡോക്കിൽ നിർമിച്ച ഐ.എൻ.എസ്. ശിവാലിക്.

രാജ്യരക്ഷയ്ക്കാവശ്യമായ യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നതിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നിലവിലുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി മുംബൈയിലുള്ള മാസഗോൺ ഡോക്കിലും കോൽക്കത്തയിലുള്ള ഗാർഡൻ റീച്ച് വർക്ക്ഷോപ്പിലും വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്യാഡിലും വിവിധ തരത്തിലുള്ള യുദ്ധക്കപ്പലുകൾ നിർമ്മിയ്ക്കുന്നതിനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ 1972നും 74നും ഇടയിൽ നിർമിച്ച നീലഗിരി, ഹിമഗിരി എന്നീ രണ്ടു യുദ്ധക്കപ്പലുകൾ (frigates) ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്തു കഴിഞ്ഞു.

മൂന്നാമത്തെ കപ്പലായ ഉദയഗിരി പരീക്ഷണങ്ങൾ പൂർത്തിയാക്കി. മേല്പറഞ്ഞ ഫ്രിഗേറ്റുകൾ 2,400നും 3,000നും ഇടയ്ക്കു കേവുഭാരം ഉള്ളവയും, ഏറ്റവും ആധുനികവും സങ്കീർണവുമായ യുദ്ധോപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളവയുമാണ്. വളരെ വേഗതയുള്ളതും വിവിധ ആവശ്യങ്ങൾക്ക് ഉതകുന്നതും ശക്തിയായ ആക്രമണം നടത്താൻ കഴിവുള്ളതും കൂടിയാണിവ. ഇതിനും പുറമേ ശത്രുകപ്പലുകളെ സമുദ്ര നിരപ്പിലൂടെയും വെള്ളത്തിനടിയിലൂടെയും ആകാശം വഴിയായും ആക്രമിച്ചു കീഴടക്കാൻ സാധിക്കും വിധം ഇതിൽ വിമാന വേധ മിസൈലുകൾ (anti-aircraft missiles), ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ വകവരുത്തുന്നതിനുള്ള ഹെലികോപ്റ്ററുകൾ, നവീന രീതിയിലുള്ള റഡാറുകൾ, സോണാർ സിസ്റ്റം എന്നിവയെല്ലാം ഘടിപ്പിച്ചിട്ടുണ്ട്. [12]

താവളസൗകര്യങ്ങൾ[തിരുത്തുക]

ഏഡൻ കടലിടുക്കിൽ, സോമാലിയൻ കടൽ കൊള്ളക്കാരെ തിരയുന്ന ഐ.എൻ.എസ് മൈസൂർ.

വിശാഖപട്ടണത്തും ബോംബെയിലും കപ്പലുകൾ ഡോക്കുചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലും നിലവിൽ ഉണ്ടായിരുന്ന സൗകര്യങ്ങൾ വിപുല പെടുത്തിവരുന്നു.

മർമഗോവ, മദ്രാസ്, കൽകത്ത, പോർട്ട്ബ്ലെയർ തുടങ്ങിയ തുറമുഖങ്ങളിൽ നേവിയുടെ കപ്പലുകൾക്ക് സംരക്ഷണം നൽകുന്നതിനും അറ്റകുറ്റ പണികൾ നടത്തുന്നതിനും പ്രത്യേക ഏർപ്പാടുകൾ നിലവിൽ ഇല്ലാത്തതിനാൽ അവിടെയുള്ള ചരക്കുകപ്പൽ യാഡുകളിൽ നേവിയുടെ ആവശ്യങ്ങളും നിർവഹിച്ചുപോരുന്നു.

നേവൽ വിമാനങ്ങളുടെയും ബന്ധപ്പെട്ട ഘടകങ്ങളുടെയും അറ്റകുറ്റ പണികൾക്കായി കൊച്ചിയിൽ വേണ്ട് ഏർപ്പാടുകൾ ഉണ്ട്. നാവികസേനയ്ക്ക് ആവശ്യമായ പടക്കോപ്പുകളും മറ്റുപകരണങ്ങളും ഇന്ത്യയിൽ നിർമ്മിക്കുന്നതിനു പൂനയിലും എല്ലാ വലിയ തുറമുഖങ്ങളിലും വേണ്ട സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്.

നാവിക സേനയിലെ സൈനികരുടെ ആരോഗ്യ സംരക്ഷണത്തെ മുൻനിറുത്തി ബോംബെയിൽ ഐ.എൻ.എസ്. അശ്വനി, ഗോവയിൽ ജീവാന്തി, കൊച്ചിയിൽ സഞ്ജീവനി, വിശാഖപട്ടണത്തിൽ കല്യാണി എന്നീ ആശുപത്രികളും നിലവിലുണ്ട്.

ഘടന[തിരുത്തുക]

ബോംബേയിലെ നേവൽബേസ് ഗേറ്റിനുമുമ്പിൽ നിൽക്കുന്ന നേവീ ആഫിസർ.

ഇന്ത്യയിലെ മൂന്നു സായുധ സേനാവിഭാഗങ്ങളുടെയും സുപ്രീംകമാൻഡർ ഇന്ത്യൻ പ്രസിഡണ്ടാണ്.

നാവിക സേനയുടെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് അഡ്മിറലിന്റെ പദവിയിലുള്ള നാവിക സേനാ മേധാവി (Chief of Naval Staff) ആണ്. നാവിക സേനയുടെ ആസ്ഥാനം ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്നു. ചിഫ് ഒഫ് നേവൽ സ്റ്റാഫ്, ചീഫ്സ് ഒഫ് സ്റ്റാഫ് കമ്മിറ്റിയിലെ ഒരംഗമായിരിക്കും. ഈ കമ്മിറ്റ് ദേശരക്ഷാ പ്രവർത്തനങ്ങളെ സംബന്ധിച്ച ഉപദേശങ്ങൾ പ്രതിരോധവകുപ്പു മംന്ത്രിക്കു നൽകുന്നു. [13]

ചീഫ് ഒഫ് നേവൽ സ്റ്റാഫിനെ യുദ്ധനടത്തിപ്പിൽ സഹായിക്കാൻ ഒരു വൈസ്ചീഫും, നേവൽ ഏവിയേഷൻ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഒരു അസിസ്റ്റൻറ് ചീഫും പ്രിൻസിപ്പൽ സ്റ്റാഫ് ആഫീസർമാരും ഉണ്ടായിരിക്കും.

പ്രിൻസിപ്പൽ സ്റ്റാഫ് ആഫീസർമാർ[തിരുത്തുക]

 • ചീഫ് ഒഫ് പെഴ്സനേൽ - വൈസ് അഡ്മിറൽ
 • ചീഫ് ഒഫ് മെറ്റീരിയൽ - വൈസ് അഡ്മിറൽ
 • ചീഫ് ഒഫ് ലോജിസ്റ്റിക്സ് - റിയർ അഡ്മിറൽ

നാവിക സേനയുടെ ഓരോ ഘടകങ്ങളുടെയും ചാർജ് വഹിക്കുന്നതിന് പ്രത്യേകമായി ഡയറക്ടർമാർ ഉണ്ട്. ഇതിനും പുറമെ വിവിധ നേവൽ കമാൻഡുകളുടെ ഭരണ നിർവഹണത്തിനായി ഫ്ലാഗ്ആഫീസർ കമാൻഡിങ് ചീഫ്മാരെയും നിയോഗിച്ചിട്ടുണ്ട്. ഒട്ടാകെ മൂന്നു നേവൽ കമൻഡുകളാണുള്ളത്; വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ എന്നിവ. ഫ്ലാഗ് ആഫീസർ കമാൻഡിങ് ചീഫ്മാരുടെ കീഴിൽ ഭരണപരവും യുദ്ധതന്ത്ര പരവുമായ ചുമതലകൾ വഹിക്കുന്നതിന് റീർ അഡ്മിറൽമാരും ഉണ്ട്.

വിദേശങ്ങളുമായി നയതന്ത്രരംഗത്ത് പ്രവർത്തിക്കുന്നതിന് നേവൽ ഉപദേഷ്ടാക്കളെയും അറ്റാഷേകളെയും സുഹൃദ്രാഷ്ട്രങ്ങളിലെ നാവിക സേനയ്ക്കു പരിശീലനം നൽകുന്നതിന് ട്രെയിനിങ് ആഫീസർമാരെയും നിയോഗിക്കുന്ന പതിവുണ്ട്.

നാവികസേനയിലെ റാങ്കുകൾ[തിരുത്തുക]

പദവിമുദ്രകൾ
തോൾ IN Admiral of the NAVY Shoulder curl.png IN Admiral Shoulder curl.png IN Vice Admiral Shoulder curl.png IN Rear Admiral Shoulder curl.png IN Commodore.png IN Captain.png IN Commander.png IN Lieutenant Commander.png IN Lieutenant.png IN Sublieutenant.png
ഷർട്ടിന്റെ സ്ലീവ് IN Admiral of Navy Sleeve.png IN Admiral Sleeve.png IN Vice Admiral Sleeve.png IN Rear Admiral Sleeve.png IN Commodore Sleeve.png IN Captain Sleeve.png IN Commander Sleeve.png IN Lieutenant Commander Sleeve.png IN Lieutenant Sleeve.png IN Sublieutenant Sleeve.png
റാങ്ക് അഡ്മിറൽ ഓഫ്
ദി ഫ്ലീറ്റ്
അഡ്മിറൽ വൈസ് അഡ്മിറൽ റെയർ അഡ്മിറൽ കൊമോഡോർ ക്യാപ്റ്റൻ കമാൻഡർ ലെഫ്നന്റ്
കമാൻഡർ
ലെഫ്നന്റ് സബ്‌ലെഫ്നന്റ്

(മറ്റുസായുധ സേനാ വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തിയിട്ടുള്ളത്)

നാവികസേന കരസേന വ്യോമസേന
അഡ്മിറൽ ഒഫ് ദി ഫ്ലീറ്റ്
(ഇന്ത്യൻ നേവിയിൽ ആർക്കും
ഈ പദവി ഇതുവരെ നൽകിയിട്ടില്ല)
ഫീൽഡ് മാർഷൽ
(ഫീൽഡ് മർഷൽ മനേക്ഷാ, KM കരിയപ്പ
ഈ പദവി
നേടിയിട്ടുണ്ട്)
മാർഷൽ ഒഫ് ദി എയർ ഫോഴ്സ്
(
(മാർഷൽ ഓഫ് ദി എയർ ഫോഴ്സ് .അർജൻ സിങ്ങ് )ഈ പദവി
നേടിയിട്ടുണ്ട്)
അഡ്മിറൽ ജനറൽ എയർ ചീഫ് മാർഷൽ
വൈസ് അഡ്മിറൽ ലഫ്ടനൻറ് ജനറൽ എയർ മാർഷൽ
റീർ അഡ്മിറൽ മേജർ ജനറൽ എയർ വൈസ് മാർഷൽ
കമഡോർ ബ്രിഗേഡിയർ എയർ കമഡോർ
ക്യാപ്റ്റൻ കേണൽ ഗ്രൂപ് ക്യാപ്റ്റൻ
കമാൻഡർ ലഫ്ടനൻറ് കേണൽ വിങ് കമാൻഡർ
ലഫ്ടനൻറ് കമാൻഡർ മേജർ സ്ക്വാഡ്രൻ ലീഡർ
ലഫ്ടനൻറ് ക്യാപ്റ്റൻ ഫ്ലൈറ്റ് ലഫ്റ്റനൻറ്
സബ് ലഫ്ടനൻറ് ലഫ്റ്റനൻറ് ഫ്ലൈയിങ് ആഫീസർ
-------- സെക്കഡ് ലഫ്ടനൻറ് പൈലറ്റ് ഒഫീസർ
മിഡ്ഷിപ്മാൻ -------- ---------
കേഡറ്റ് കേഡറ്റ് കേഡറ്റ്
മാസ്റ്റർ ചീഫ് പെറ്റിആഫീസർ
ഫസ്റ്റ് ക്ലാസ്
സുബേദാർ മേജർ മാസ്റ്റർവാറണ്ട് ഒഫീസർ
മാസ്റ്റർ ചീഫ് പെറ്റിആഫീസർ
സെകഡ് ക്ലാസ്
സുബേദാർ --------
ചീഫ് പെറ്റി ആഫീസർ നായബ് സുബേദാർ വാറണ്ട് ആഫീസർ
പെറ്റി ആഫീസർ ഹവീൽദാർ സാർജൻറ്
ലീഡിങ് ലാൻസ്നായ്ക് കോർപറൽ
സെയിലർ ഫസ്റ്റ്ക്ലാസ് നായ്ക് എയർക്രാഫ്റ്റ്മാൻ ഫസ്റ്റ്ക്ലാസ്
സെയിലർ സെക്കൻഡ് ക്ലാസ് ജവാൻ എയർക്രാഫ്റ്റ്മാൻ സെക്കൻഡ് ക്ലാസ്

പരിശീലനവിഭാഗം[തിരുത്തുക]

അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള ഷിപ്പുകളുടെ പ്രകടനം

ഖടക്വാസലയിലുള്ള നാഷണൽ ഡിഫൻസ് അക്കാദമിയിൽ മൂന്നു സായുധസേനാ വിഭാഗങ്ങളിലേക്കുമുള്ള കമ്മീഷൻഡ് ഓഫീസർമാർക്ക് പരിശീലനം ലഭിക്കുന്നു. അതിനുശേഷം നേവിയിലേക്കു തെരഞ്ഞെടുക്കുന്നവർക്ക് നാവികസേനയുടെ കപ്പലുകളിലും കരയിലുള്ള പരിശീലന കേന്ദ്രങ്ങളിലും പ്രത്യേക പരിശീലനങ്ങൾ നൽകിവരുന്നു.

അതിവേഗം വളർന്നുവരുന്ന നാവികസേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രത്യേകമായി ഡയറക്ട് എൻ‌‌ട്രി, യൂണിവേഴ്സിറ്റി എൻ‌‌ട്രി എന്നീ പദ്ധതികൾ വഴിയായി നേവിയിലേക്ക് ആഫീസർമാരെയും സെയിലർമരെയും എടുത്തുവരുന്നു. അവരെ പ്രാഥമീക പരിശീലനങ്ങൾക്കായി കൊച്ചിയിലും പൂന, ജാംനഗർ, ബോംബെ മുതലായ പരിശീലന കേന്ദ്രങ്ങളിലേക്കും അയക്കുന്നു. ഐ.എൻ.എസ്. വെണ്ടുരുത്തി അത്തരത്തിലുള്ള ഒരു പ്രത്യേക പരിശീലന കേന്ദ്രമാണ്. ഇവിടെ ഗണ്ണറി, നാവിഗേഷൻ ആൻഡ് ഡയറക്ഷൻ, വാർത്താവിനിമയം, ടോർപിഡോ പ്രയോഗം, ആൻറീ സബ്മറൈൻ, ഡൈവിങ്, ഹൈഡ്രോഗ്രാഫി മുതലായ വിഷയങ്ങളിൽ പരിശീലനം കൊടുക്കുന്നു. ഇതിനു പുറമേ എല്ലാവിഭാഗം ഉദ്യോഗസ്ഥൻമാർക്കും നാവിക യുദ്ധങ്ങളെ സംബന്ധിക്കുന്ന ഉന്നത നിലവാരത്തിലുള്ള പ്രത്യേക പരിശീലനങ്ങൾ കൊടുക്കുന്നതിനുള്ള ഒരു സ്ഥാപനവും കൊച്ചിയിലുണ്ട്.

നേവൽ എയർ സ്റ്റേഷൻ ഐ.എൻ.എസ്. ഗരുഡ കൊച്ചിയിൽ സ്ഥിതിചെയ്യുന്നു. ഇവിടെ നേവൽ ഏവിയേഷൻ വിഭാഗത്തിൽ പെട്ടവർക്ക് പരിശീലനം ലഭിക്കുന്നു. ഗരുഡയിൽ വച്ചുതന്നെ സാധാരണ വിമാനങ്ങളും ജറ്റുവിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണവിമാനങ്ങളും മറ്റും പറപ്പിക്കുന്നതിനുള്ള പരിശീലനങ്ങളും നൽകുന്നുണ്ട്.

ഐ.ഏൻ.ഏസ്. ഹൻസ എന്ന മറ്റൊരു നേവൽ എയർ സ്റ്റേഷൻ ഗോവയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും ജറ്റുവിമാനങ്ങൾ പറപ്പിക്കുന്നതിനു പരിശീലനം നൽകിവരുന്നു.

ചെറുപ്പത്തിലേ കുട്ടികളെ നേവിയിൽ ചേർത്ത് സീ മെൻ, ഇലക്ട്രിക്കൽ എൻജിനീയറിങ്, നേവൽ ഏവിയേഷൻ മുതലായ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്നതിനും ഐ.എൻ.എസ്. സർക്കാർ എന്നൊരു സ്ഥാപനം വിശാഖപട്ടണത്തിൽ സ്ഥാപിച്ചിരിക്കുന്നു.

'നിയമനവ്യവസ്ഥകൾ':-

റാങ്ക് വയസ്സ് വിദ്യാഭ്യാസയോഗ്യത വിഭാഗം
ബോയ്സ് നേവി 15.5 - 16.5 8-ം സ്റ്റാൻഡേർഡ് എല്ലാവിഭാഗത്തിലും
നേരിട്ടുള്ളത് 17 - 20 മെട്രിക്കുലേഷൻ ഇലക്ട്രിക്കൽ, റൈറ്റേഴ്സ്
മെഡിക്കൽ, വാർത്താവിനിമയം
-do- 9 - ം സ്റ്റാൻഡേർഡ് സീമെൻ എഞ്ചിൻമുറി
-do- 10 - ം സ്റ്റാൻഡേർഡ് മെഡിക്കൽ, സ്റ്റുവേർഡ്
-do- പ്രൈമറി പാചകൻ
ആർട്ടിഫൈസർ -do- മെട്രിക്കുലേഷൻ എല്ലാവിഭാഗത്തിലും
നേവൽ കേഡറ്റ് -do- ഹയർ സെക്കൻഡറി എല്ലാവിഭാഗത്തിലും
സ്പെഷൽ എൻട്രി
കേഡറ്റ്
22 വയസ് ബിരുദധാരികൾ എക്സിക്യൂട്ടീവ് & സപ്ലൈ
ഡയറക്ട് എൻട്രി,
യൂണിവേഴ്സിറ്റി എൻട്രി,
ആഫീസർമാർ
23 വയസു-
വരെ
-do- എല്ലാവിഭാഗത്തിലും

ഇവയ്ക്കു പുറമേ താഴെ വിവരിച്ചിരിക്കുന്ന പ്രിശീലന കേന്ദ്രങ്ങളും ഇന്ത്യൻ നാവികസേനയ്ക്കുണ്ട്

ഐ.എൻ.എസ്. ശിവജി - ലോനവാൽ[തിരുത്തുക]

ഇവിടെ ആർട്ടിഫൈസർമാരെ പരിശീലിപ്പിക്കുന്നതിനു പുറമേ മെക്കാനിക്കൽ എൻജിനീയറിങ്, ബയോളജിക്കൽ ആൻഡ് കെമിക്കൽ വാർഫേർ, ഡാമേജ് കണ്ട്രോൾ എന്നീ പരിശീലങ്ങളും കൊടുക്കുന്നു

ഐ.എൻ.എസ്. ഹംലാ - ബോംബെ[തിരുത്തുക]

ഇവിടെ സെക്രട്ടേറിയറ്റ് വിഭാഗത്തിൽ പെട്ടവർക്കും സപ്ലൈ, കേറ്ററിങ് എന്നീ വിഭാഗത്തിൽ പെട്ടവർക്കും പരിശീലനം ലഭിക്കുന്നു.

ഐ.എൻ.എസ്. വൽസാ - ജാംനഗർ[തിരുത്തുക]

ഇവിടെയാണ് ഇലക്ട്രിക്കൽ ആർട്ടിഫൈസർ കോഴ്സും ഇലക്ട്രോണിക് റഡാർ, റേഡിയോ മുതലായ വിഷയങ്ങളിൽ പരിശീലവും നൽകുന്നത്.

ഐ.എൻ.എസ്. ആൻഗ്രെ - ബോംബേ[തിരുത്തുക]

ഇവിടെ ഫിസിക്കൽ ട്രെയിനിങ്, ഷിപ്പുറൈറ്റ് ട്രെയിനിങ് എന്നീ പരിശീലനങ്ങൾ നൽകിവരുന്നു.

ഐ.എൻ.എസ്. അശ്വിനി - ബോംബേ[തിരുത്തുക]

ഈ സ്ഥാപനത്തിൽ വച്ചാണ് നേവിയുടെ വൈദ്യുതി വിഭാഗത്തിലുള്ളവർക്ക് പരിശീലനം ലഭിക്കുന്നത്.

ഐ.എൻ.എസ്. കുഞ്ഞാലി - ബോംബേ[തിരുത്തുക]

ഈ കെന്ദ്രത്തിൽ നാവികസേനയ്ക്ക് റഗുലേറ്റിങ്, നാവികപോലീസ്, നേവിബാൻഡ് എന്നീവിഭാഗത്തിൽ വേണ്ടുന്ന പരിശീലന സൗകര്യങ്ങൾ ഉണ്ട്.

പ്രത്യേകവിഭാഗങ്ങൾ[തിരുത്തുക]

എക്സിക്യൂട്ടീവ്[തിരുത്തുക]

സിമെൻ ഷിപ്പ്, നേവിയേഷൻ, ഗണ്ണറി, ടോർപ്പിഡോ - ആൻറി സബ്മറൈൻ, ഡൈവിങ്, വാർത്താവിനിമയം, സർവേ ഫ്ലൈയിങ്, ഗ്രൗണ്ട് കൺട്രോൾ സബ്മറൈൻ ആം എന്നീ പ്രവർത്തനങ്ങളിൽ പെട്ടവരാനിവർ.

എൻജിനീയറിങ്[തിരുത്തുക]

ഈ വിഭാഗത്തിൽപെട്ടവർ നാവികസേനയിലെ യ്ന്ത്രോപകരണങ്ങളുടെയും സബ്മറൈൻ നേവൽ എയർക്രാഫ്റ്റ് എന്നിവയുടെയും സുരക്ഷാ പ്രവർത്തനങ്ങൾ നറ്റത്തുന്നു.

ഇലക്ട്രിക്കൽ[തിരുത്തുക]

ഈ വിഭാഗത്തിൽ പെട്ടവർ വൈദ്വുതി ഇലക്ട്രോണിക് ഉപകരണങ്ങൾ, കപ്പലുകളിലും സബ്മറൈനുകളിലും നാവിക വിമാനങ്ങളിലും ഉള്ള റഡാർ സെറ്റുകൾ, കരയിലുള്ള നേവി - വൈദ്യുത സ്ഥാപനങ്ങൾ ഇവയുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.

സപ്ലൈയും സെക്രട്ടേറിയറ്റും[തിരുത്തുക]

ഇവിടെ നാവിക സേനയുടെ പണസംബന്ധമായ് കാര്യങ്ങൾ, ശംമ്പളം, യുണിഫാറം, സ്റ്റോർ, ഭക്ഷണം, നിയമപരമായ കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യപ്പെടുന്നു.

വിദ്യാഭ്യാസവിഭാഗം[തിരുത്തുക]

നാവികഭടന്മാർക്ക് ശാസ്ത്രം, കണക്ക്, മെറ്റിയറോളജി, സാമാന്യവിജ്ഞാനം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ പരിജ്ഞാനം കൊടുക്കുന്നതിന് നാവിക ഉദ്യോഗസ്ഥൻമാരും സിവിലിയൻമാരും ചേർന്നു പ്രവർത്തിക്കുന്ന ഒരു വിഭാഗമാണിത്.

മെഡിക്കൽ[തിരുത്തുക]

ഈ വിഭാഗത്തിൽ പെട്ടവർ നാവികസേനാംഗങ്ങളുടെ ആരോഗ്യപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.

സൗഹൃദസന്ദർശനങ്ങൾ[തിരുത്തുക]

പരിശീലന പരിപാടിയുമായി ഇന്ത്യൻ നാവികസേനാ കപ്പലുകൾ ലോകത്തിലെ വിവിധ തുറമുഖങ്ങളിൽ പോകുന്നു. സമാധാന കാലങ്ങളിൽ നടത്തിവരുന്ന ഈ സൗഹൃദ സംന്ദർശനങ്ങൾ (Good will missions) സുഹൃദ് രാഷ്ട്രങ്ങളോടുള്ള മൈത്രിയുടേയും അന്താരാഷ്ട്രീയ സന്മനോ ഭാവത്തിന്റെയും പ്രതീകങ്ങളാണ്.

നാവികശക്തി[തിരുത്തുക]

ഇന്ത്യൻ നാവികസേനയിൽ ഉദ്ദേശം 3,000 ആഫീസർമാരും 30,000 നാവികരുമുണ്ട്. ഇവർക്കു പുറമേ സിവിലിയൻമാരായ കുറേ ഉദ്യോഗസ്ഥന്മാരും നേവിയുടെ ചില ശാഖകളിൽ സേവനമനുഷ്ഠിക്കുന്നു.

സേവനവ്യവസ്ഥകൾ[തിരുത്തുക]

ഇന്ത്യൻ നാവികസേനയിൽ പ്രവർത്തിക എന്നത് വളരെ സാഹസികവും രസകരവുമായ ഒരു കാര്യമാണ്. ആഴക്കടലിലെ ജീവിതം ചെറുപ്പക്കാരായ നാവികരിൽ ഒരു വെല്ലുവിളിതന്നെ ഉയർത്തുന്നു. ദേശസേവനത്തിനുള്ള ഈ ആഹ്വാനം ധീരത, ആത്മാർഥത, ആവേശം, അച്ചടക്കബോധം, അർപ്പണ മനോഭാവം എന്നീ ഗുണങ്ങളുള്ള യുവാക്കളെ കർമോന്മുഖരാക്കാൻ പര്യാപ്തമാണ്. നേവിയിൽ നിന്നും പിരിഞ്ഞു വരുന്ന അനുഭവ സമ്പന്നരായവർക്ക് സിവിൽ സർവീസിൽ നല്ല ജോലികൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്.

യൂണിഫോം[തിരുത്തുക]

പരമ്പരാഗതമായി നാവികർ വെള്ളനിറമുള്ള പരുത്തി തുണികൊണ്ട് നിർമിച്ച കുപ്പായവും കാൽശരായിയും (ഷർട്ട്, ട്രൗസർ) തലയിൽ പി-ക്യാപ്പുകളും കാലിൽ കറുത്ത ഷൂസും ആണ് ധരിക്കുന്നത്. അടുത്ത കാലത്തായി വെള്ള ടെറിലിൻ തുണിയും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ ലോങ് പാൻറുകളും ഷർട്ടുകളും ധരിക്കുന്നുണ്ട്. ശൈത്യകാലത്ത് നേവിബ്ലൂ നിറമുള്ള രോമവസ്ത്രങ്ങളാണ്. കൃതാവ് വളർത്തുന്നതിനും താടിരോമം മുഴുവനായോ മേൽമീശ മാത്രമായോ വളർത്തുന്നതിനും ഇപ്പോൾ നാവികരെ അനുവദിക്കുന്നുണ്ട്.

കമ്പ്യൂട്ടറൈസേഷൻ[തിരുത്തുക]

ദ്രുതഗതിയിൽ വികസിച്ചുവരുന്ന നാവിക സേനയുടെ ആസൂത്രണത്തെ ത്വരിതപ്പെടുത്താനായി ബോംബെയിൽ ഒരു കമ്പ്യൂട്ടർ സെൽ സ്ഥാപിച്ചിട്ടുണ്ട്.

നാവികാചാരങ്ങൾ (Naval customs)[തിരുത്തുക]

നേവിയുടെ പ്രതീകമായ ഐ.എൻ.എസ്. തരംഗിണി എന്ന പായ്ക്കപ്പൽ

ഇന്ത്യൻ നാവികസേന അവരുടെ വർണശബളമായ ചടങ്ങുകളിലും ആചാരങ്ങളിലും അഭിമാനം കൊള്ളുന്നു.

നിത്യേന കപ്പലിന്റെ ക്വാർട്ടർ ഡെക്കിൽ രാവിലെ 8 മണിക്ക് നാവിക ആചാരോപചാരങ്ങളോടെ പതാക ഉയർത്തലും വൈകുന്നേരം സൂര്യാസ്തമന സമയത്ത് പതാക താഴ്ത്തലും നടത്തപ്പെടുന്നു. ഈ ചടങ്ങിൽ എല്ലാ നാവികരും സംബന്ധിക്കുക പതിവാണ്.

നാവികസേനയിലെ ഉദ്യോഗസ്ഥന്മാരുടെ ഭോജനശാലകളിൽ, അവ കപ്പലിലോ കരയിലോ ആകട്ടെ, ദേശീയഗാനം ആലപിക്കുന്ന സമയത്തൊഴികെ മറ്റു സമയങ്ങളിൽ ഇന്ത്യൻ പ്രസിഡൻറിന്റെ ആയുരാരോഗ്യത്തിനായി ഇരുന്നുകൊണ്ടുതന്നെ (ടൊസ്റ്റ് നേരുന്നതിന്) വീഞ്ഞു കുടിക്കുന്നതിനും അവകാശമുണ്ട്.

ഒരു പടകപ്പലിൽ കമാൻഡിംങ് ആഫീസർമാരെയും വിദേശ രാജ്യങ്ങളുടെ നേവൽ ആഫീസർമാരെയും സ്വീകരിക്കുമ്പോഴും, അവർ വിടവാങ്ങുമ്പോഴും ബോസൺസ് പൈപ്പ് ആലപിച്ച് അവരെ ബഹുമാനിക്കുന്ന ചടങ്ങും ഇന്ത്യൻ നേവിയിലുണ്ട്. പടകപ്പലിലെ ഒരു ആഫീസറുടെ വിവാഹം നടക്കുന്നതു പ്രമാണിച്ച് ആ കപ്പലിന്റെ പാമരത്തിൽ പുഷ്പമാല്യം ചാർത്തുക, പുതുവർഷ പിറവി ദിവസം പതിനാറു പ്രാവശ്യം മണിനാദം മുഴക്കുക, സ്ത്രീകളെ കപ്പലിന്റെ പാസേജിൽകൂടി പോകാൻ അനുവദിക്കാതിരിക്കുക തുടങ്ങി പല ആചാരങ്ങളും നാവികർ ആചരിച്ചുവരുന്നു.

1971 ഡിസമ്പറിൽ പകിസ്ഥാനുമയി നടന്ന യുദ്ധത്തിൽ പാകിസ്താന്റെ നിരവധി പടക്കപ്പലുകളെ മുക്കുകയും അവയുടെ പ്രയാണങ്ങളെ തടയുകയും ചെയ്യുകവഴി ഇന്ത്യൻ നാവിക സേനയുടെ അജയ്യമായ ശക്തിയും യുദ്ധ പാടവവും കൂടുതൽ തെളിയിക്കപ്പെടുകയുണ്ടായി.

ഐ.എൻ.എസ്. വിക്രാന്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പടകപ്പലുകൾ ബഗ്ലാദേശ് (കിഴക്കൻ പകിസ്ഥാൻ) സമുദ്ര തീര പ്രദേശത്തെ യുദ്ധ സന്നാഹങ്ങൾക്ക് കനത്ത പ്രഹരം ഏല്പിക്കുകയും അവസാനം പാകിസ്താൻ പട്ടാളത്തിന്റെ പരിപൂർണമായ കീഴടങ്ങലിനും ബഗ്ലാദേശിന്റെ മോചനത്തിനും വഴിതെളിക്കുകയും ചെയ്തു. ഈ പോരട്ടത്തിൽ ബംഗ്ലാദേശിലേക്കും പടിഞ്ഞാറൻ പാകിസ്താനിലേക്കുമുള്ള ശത്രുകപ്പലുകളുടെ പ്രയാണത്തെ തടയുന്നതിനും അതേസമയം ഇന്ത്യൻ കപ്പലുകൾക്ക് ഭയലേശമില്ലാതെ സമുദ്രയാത്ര നടത്തുന്നതിനും വേണ്ട സംരക്ഷണങ്ങളും ഇന്ത്യൻ നേവി ചെയ്തുകൊടുക്കുകയുണ്ടായി. 'അഹോരാത്രം ജാഗ്രത' എന്നതാണ് ഇന്ത്യൻ നേവിയുടെ മുദ്രാവാക്യം. [14] [15],

നാവിക സേനാദിനം [തിരുത്തുക]

ഡിസംബർ 4 നാവിക സേനാദിനമായി ഇന്ത്യയിൽ ആചരിക്കുന്നു.

1971 ലെ ഓപ്പറേഷൻ ട്രൈഡന്റ് സമയത്ത് ഡിസംബർ 4 ഇന്ത്യൻ നാവികസേന പാകിസ്താന്റെ പടക്കപ്പലായ പി‌എൻ‌എസ് ഖൈബാർ ഉൾപ്പെടെ നാല് പാകിസ്താൻ കപ്പലുകൾ മുക്കുകയും നൂറുകണക്കിന് പാകിസ്താൻ നാവികസൈനികരെ വധിക്കുകയും ചെയ്തു. 1971 ലെ ഇന്തോ-പാകിസ്താൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ ഈ ദിനത്തിൽ ഓർമിക്കുന്നു. [16]

അവലംബം[തിരുത്തുക]

 1. ഭാരതനാവികസേനയുടെ ചരിത്രം Archived 2010-03-10 at the Wayback Machine. നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റ്
 2. http://www.crystalinks.com/indiaships.html
 3. പ്രാചീന വ്യാപാര ബന്ധങ്ങൾ Archived 2010-06-03 at the Wayback Machine. മിന്നസോട്ട സ്റ്റേറ്റ് സർവ്വകലാശാല
 4. സിന്ധുനദീതടസംസ്കാരത്തിലെ വ്യാപാരബന്ധങ്ങൾ അഡ്വഞ്ചർകോർപ്സ്
 5. [ http://pubweb.cc.u-tokai.ac.jp/indus/english/section02.html Archived 2008-05-06 at the Wayback Machine. പ്രാചീന നൗകകൾ]
 6. http://news.bbc.co.uk/2/hi/south_asia/1345150.stm
 7. "India's drive for a 'Blue water' Navy by Dr. David Scott, International Relations, Brunel University" (PDF). മൂലതാളിൽ (PDF) നിന്നും 2008-05-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-12.
 8. "India's 12 Steps to a World-Class Navy". മൂലതാളിൽ നിന്നും 2007-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-12.
 9. "India is projecting its military power". മൂലതാളിൽ നിന്നും 2008-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-23.
 10. Submarine launch is next BrahMos frontier
 11. India plans to buy 6 new subs, says Navy chief
 12. "Israel, India to Cooperate on $350M Long-Range Barak SAM Project". മൂലതാളിൽ നിന്നും 2008-09-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-14.
 13. "President's fleet review". മൂലതാളിൽ നിന്നും 2006-07-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-14.
 14. "US intervention in 1971 war". മൂലതാളിൽ നിന്നും 2006-09-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-13.
 15. Seapower: A Guide for the Twenty-first Century By Geoffrey Till
 16. "Navy Day (India)".

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വീഡിയോസ്[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_നേവി&oldid=3820785" എന്ന താളിൽനിന്ന് ശേഖരിച്ചത്