മഹാ വീര ചക്രം
ദൃശ്യരൂപം
മഹാവീര ചക്രം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | യുദ്ധകാല ധീരതാ പുരസ്കാരം | |
വിഭാഗം | ദേശിയ പുരസ്കാരം | |
നിലവിൽ വന്നത് | 1950 | |
നൽകിയത് | ഭാരത സർക്കാർ | |
വിവരണം | ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതി | |
അവാർഡ് റാങ്ക് | ||
പരമവീര ചക്രം ← മഹാവീര ചക്രം → വീര ചക്രം |
യുദ്ധകാലത്തെ സേവനത്തിനു സൈനികർക്ക് നൽകുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയാണ് മഹാ വീര ചക്രം (ഹിന്ദി: महावीर चक्र; MVC). ധീരതയ്ക്കുള്ള ഈ ബഹുമതി കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്നുവിഭാഗങ്ങളിലെയും സൈനികർക്ക് ലഭിക്കുന്നതാണ്. മരണാനന്തര ബഹുമതിയായും ഇത് നല്കാറുണ്ട്.
155-ൽ അധികം ധീരമായ പ്രവർത്തികൾക്ക് ഈ പുരസ്കാരം ഇതിനോടകം നല്കിയിട്ടുണ്ട്. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലെ സേവനത്തിനാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നല്കപ്പെട്ടത്. ഈ പുരസ്കാരത്തിന് അർഹരായവരുടെ പേരിനു ശേഷം ബഹുമതിയുടെ ചെറുരൂപമായ M.V.C. എന്ന് ചേർക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.