ലൈറ്റ് മെഷീൻ ഗൺ
ദൃശ്യരൂപം
എൽ.എം.ജി അഥവാ ലൈറ്റ് മെഷീൻ ഗൺ ഒരു സപ്പോർട്ട് ആയുധമാണ്. ഇൻഫെന്ററി സൈനിക ദളങ്ങളിലെ ജവാന്മാർ യുദ്ധമുന്നണികളിൽ മുന്നോട്ടു നീങ്ങുമ്പോൾ അവർക്ക് വശങ്ങളിൽ നിന്നോ പിറകിൽ നിന്നോ സപ്പോർട്ട് നൽകാനായി ഉപയോഗിക്കുന്ന അടിസ്ഥാന യന്ത്രോപകരണമാണ് എൽ.എം.ജി. പുതുതലമുറ ലൈറ്റ് മെഷീൻ ഗണ്ണുകൾ മീഡിയം മെഷീൻ ഗണ്ണുകളേക്കാൾ ചെറിയ കാലിബറിലുള്ള ബാരലുകൾ ഉപയോഗിക്കുന്നതും ഭാരക്കുറവുള്ളതുമാണ്.7.62 mm എൽ.എം.ജി. ഇന്ത്യൻ സൈന്യം വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്ന എൽ.എം.ജി.യാണ്. ഇപ്പോൾ അവയുടെ സ്ഥാനം 5.56 mm ഇൻസാസ് എൽ.എം.ജി.കൾ കൈയ്യടക്കിയിരിക്കുന്നു. ഭാരക്കൂടുതൽ ഉള്ളതിനാലും വെടിവെക്കുന്നതിൽ കൃത്യത വരുത്തുന്നതിനുമായി ബൈപ്പോഡിൽ ഉറപ്പിച്ചാണ് എൽ.എം.ജി. ഫയർ ചെയ്യുന്നത്