ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ
ഏജൻസി അവലോകനം
രൂപപ്പെട്ടത് 1958
ആസ്ഥാനം ഡിആർഡിഒ ഭവൻ, ന്യൂ ഡൽഹി
ജീവനക്കാർ 30,000 (ഏതാണ്ട് 7,200 ശാസ്ത്രജ്ഞരും, 12000 സാങ്കേതിക വിദഗ്ദ്ധരും അസിസ്റ്റന്റ്മാരും)
വാർഷിക ബജറ്റ് 10,300 കോടി (US$1.6 billion)(2011-12)[1]
ഉത്തരവാദപ്പെട്ട മന്ത്രി മനോഹർ പരീക്കർ, പ്രതിരോധ വകുപ്പു മന്ത്രി
മേധാവി/തലവൻ അവിനാശ് ചന്ദർ, ഡയരക്ടർ ജനറൽ, ഡിആർഡിഒ, പ്രതിരോധ വകുപ്പു മന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവും സെക്രട്ടറിയും, പ്രതിരോധ ഗവേഷണ വികസന വകുപ്പ്
വെബ്‌സൈറ്റ്
www.drdo.gov.in

ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനമാണ് ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഇതിനെ ആസ്ഥാനം ന്യൂ ഡൽഹിയാണ്. 1958-ൽ ആണ്, സാങ്കേതികവിദ്യാ വികസന സ്ഥാപനം(ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്), സാങ്കേതികവിദ്യാ വികസന ഉത്പാദന ഡയറക്റ്ററേറ്റ് (ഡയറക്റ്ററേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്മെന്റ് ആൻഡ് പ്രൊഡക്ഷൻ), പ്രതിരോധ ശാസ്ത്ര സ്ഥാപനം (ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ) എന്നിവയുടെ ലയനത്തിലൂടെ ഡിആർഡിഒ നിലവിൽ വന്നത്. ഡിആർഡിഒ-യുടെ ഭരണപരമായ മേൽനോട്ട നിയന്ത്രണ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിക്ഷിപ്തമാണ്.

വ്യോമയാന സാങ്കേതികവിദ്യ(എയ്‍റോനോട്ടിക്സ്), ആയുധശാസ്ത്രം(ആർമമെന്റ്സ്), ഇലക്ട്രോണിക്സ്, ഭൂതല-യുദ്ധ സാങ്കേതികവിദ്യ, ലൈഫ് സയൻസ്, പദാർഥവിജ്ഞാനീയം, മിസൈൽ , നാവികോപകരണങ്ങൾ തുടങ്ങി യുദ്ധ-സാങ്കേതികവിദ്യയുടെ നിരവധി മേഖലകളിൽ ഗവേഷണം നടത്തുന്ന 52 പരീക്ഷണശാലകളോടു കൂടിയ ഡിആർഡിഒ, ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യവത്കൃതവുമായ ഗവേഷണ സ്ഥാപനമാണ്. പ്രതിരോധ ഗവേഷണ വികസന സർവ്വീസിൽ (ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് സർവീസ്- ഡിആർഎസ്) ഉൾപ്പെട്ട അഞ്ചായിരത്തോളം ശാസ്ത്രജ്ഞർ ഡിആർഡിഒ-യിൽ ജോലി ചെയ്യുന്നു.[2] കൂടാതെ ഏതാണ്ട് 25,000 മറ്റ് ശാസ്ത്രജ്ഞരും, സാങ്കേതിക വിദഗ്ദരും സഹായികളും ഡിആർഡിഒ-യുടെ ഭാഗമാണ്

ചരിത്രം[തിരുത്തുക]

അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രി ജഗ്ജീവൻ റാം, ജനറൽ ജെറ്റ്ലിയുടെ സാന്നിധ്യത്തിൽ 105 മിമി ലഘു ഫീൽഡ് തോക്കിന്റെ പ്രാഗ്-രൂപം പരിശോധിക്കുന്നു.

1958-ൽ പ്രതിരോധ ശാസ്ത്ര സ്ഥാപനവും (ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ), മറ്റ് ചില സാങ്കേതികവിദ്യാ വികസന സ്ഥാപനങ്ങളും(ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്) ലയിപ്പിച്ച് ഡിആർഡിഒ സ്ഥാപിക്കപ്പെട്ടു. പിന്നീട് 1980-ൽ സ്ഥാപിതമായ പ്രതിരോധ ഗവേഷണ വികസന വകുപ്പിന് ( ഡിപാർട്ട്മെന്റ് ഓഫ് ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ) കീഴിൽ ഡിആർഡിഒ-യും അതിന്റെ 50 ഗവേഷണശാലകളും പുനസംഘടിപ്പിക്കപ്പെട്ടു. ഡിആർഡിഒ-യുടെ പ്രധാന ഉപഭോക്താക്കൾ ഇന്ത്യൻ കരസേനയും വ്യോമസേനയുമാണ്. ആയുധ രൂപകൽപ്പന-ഉത്പാദന ചുമതലകളൊന്നുമില്ലാത്ത കര-വ്യോമസേനകൾ, ലോക ആയുധ വിപണിയിൽ ലഭ്യമായ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും കരസ്ഥമാക്കുന്നതിന് ഡിആർഡിഒ-യെ ആശ്രയിക്കുന്നു. ഉദാഹരണർത്തിന് മിഗ്-21 ലോക ആയുധ വിപണിയിൽ ലഭ്യമാണെങ്കിൽ, ഡിആർഡിഒ തദ്ദേശീയമായി മിഗ്-21 വികസിപ്പിക്കണമെന്ന് അവർ പ്രതീക്ഷിക്കുന്നു.[3]

ഇൻഡിഗോ പദ്ധതി (പ്രോജക്ട് ഇൻഡിഗോ) എന്ന പേരിൽ, 1960-ൽ ആരംഭിച്ച ഭൂതല - വ്യോമ മിസൈൽ വികസന പദ്ധതിയാണ് ഡിആർഡിഒ ആദ്യമായി ഏറ്റെടുത്ത പ്രധാന പ്രോജക്ട്. ഇത് പിന്നീട് 1970-കളിൽ ഡെവിൾ പദ്ധതി (പ്രോജക്ട് ഡെവിൾ), ലഘു-ദൂര ഭൂതല-വ്യോമ മിസൈൽ പദ്ധതിയായ വാലിയന്റ് പദ്ധതി (പ്രോജക്ട് വാലിയന്റ്) എന്നിവയുടെ ബീജാവാപത്തിന് കാരണമായി. ഡെവിൾ മിസൈൽ സാങ്കേതികവിദ്യ 1980-കളിൽ സമഗ്ര ഗൈഡഡ് മിസൈൽ വികസന പദ്ധതി (ഐജിഎംഡിപി)യുടെ (ഇൻഡഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാം (ഐജിഎംഡിപി) ഭാഗമായി വികസിപ്പിച്ച പൃഥ്വി ബാലിസ്റ്റിക് മിസൈലിൽ ഉപയോഗിക്കപ്പെട്ടു. അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂൽ, നാഗ് എന്നിങ്ങനെ ഒരു സമഗ്ര മിസൈൽ ശ്രേണി വികസിപ്പിക്കൽ ലക്ഷ്യമിട്ട് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം 1980-2007 കാലയളവിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഐജിഎംഡിപി.

2010-ൽ അന്ന് പ്രതിരോധ വകുപ്പ് മന്ത്രി ആയിരുന്ന എ കെ ആന്റണി, ഇന്ത്യൻ പ്രതിരോധ ഗവേഷണങ്ങൾക്ക് ഉണർവ്വേകുന്നതിനും, പ്രതിരോധ സാങ്കേതികവിദ്യയിൽ കാര്യക്ഷമമായ സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമായി, ഡിആർഡിഒ-യുടെ പുനസംഘാടനത്തിന് ഉത്തരവിട്ടു. ഗവേഷണപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന നിർദ്ദേശം, പ്രതിരോധ മന്ത്രി ചെയർമാനായ ഒരു പ്രതിരോധ സാങ്കേതികവിദ്യ കമ്മീഷൻ (ഡിഫൻസ് ടെക്നോളജി കമ്മീഷൻ) സ്ഥാപിക്കുക എന്നുള്ളതായിരുന്നു.[4][5] ഡിആർഡിഒ-യുടെ കീഴിൽ നടക്കുന്ന മിക്കവാറും പദ്ധതികളുടെ ചരിത്രം പരിശോധിച്ചാൽ ശ്രദ്ധേയമായ വിജയങ്ങളും, സമയബന്ധിതമായ യുദ്ധഭൂമി-വിന്യാസങ്ങളും, ഗണ്യമായ സാങ്കേതിക നേട്ടങ്ങളും കാണാൻ കഴിയും.[6] വിമാന യന്ത്രഭാഗങ്ങൾ, ആളില്ലാ-വിമാനങ്ങൾ (യുഎവി), ലഘു പടക്കോപ്പുകൾ, യന്ത്രത്തോക്കുകൾ, ഇഡബ്ല്യു സംവിധാനങ്ങൾ, ടാങ്കുകൾ, കവചിത വാഹനങ്ങൾ, സോണാർ സംവിധാനങ്ങൾ, കമാന്റ്-കൺട്രോൾ സംവിധാനങ്ങൾ തുടങ്ങിയ നിർണായക സാങ്കേതികശേഷികൾ കൈവരിക്കാൻ ഡിആർഡിഒ-ക്ക് കഴിഞ്ഞിട്ടുണ്ട്.

പദ്ധതികൾ[തിരുത്തുക]

DRDO Bhawan.jpg

വ്യോമയാന സാങ്കേതികവിദ്യ(എയ്‍റോനോട്ടിക്സ്)[തിരുത്തുക]

 • ഇപ്പോൾ നടന്നുവരുന്ന ലഘു യുദ്ധ വിമാന പദ്ധതി തേജസ്സിന്റെ ഡിആർഡിഒ-യുടെ ചുമതലയാണ്.

വ്യോമസേനക്ക് വേണ്ടി ആധുനിക ഫ്ലൈ ബൈ വയർ, വിവിധോദേശ്യ യുദ്ധ വിമാനം (മൾടി-റോൾ ഫൈറ്റർ) നിർമ്മിക്കുന്ന തേജസ് പദ്ധതി, ഇന്ത്യൻ വ്യോമഗതാഗത വ്യവസായത്തിന്റെ പുരോഗതിയും ലക്ഷ്യമിടുന്നു. ഏവിയോണിക്സ്, ഫ്ലൈറ്റ് നിയന്ത്രണ സംവിധാനങ്ങൾ, വിമാന പ്രൊപൽഷൻ, സങ്കര പദാർഥക്കൂട്ടുകളുടെ ഘടന, വിമാന രൂപകല്പനയും വികസനവും തുടങ്ങിയ മേഖലകളിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ തേജസ് പദ്ധതി, ഡിആർഡിഒ-യെ സഹായിച്ചു.[7]

 • "വെട്രിവേൽ പദ്ധതി" എന്ന പേരിൽ സുഖോയ് സു-30എംകെഐ വിമാനങ്ങൾക്ക് നിർണായകമായ ഏവിയോണിക്സ് സഹായം നൽകുന്നത് ഡിആർഡിഒ ആണ്. റഡാർ വാണിംഗ് റിസീവർ, റഡാർ-ഡിസ്പ്ലേ കമ്പ്യൂട്ടറുകൾ എന്നിവ ഡിആർഡിഒ നിർമ്മിക്കുന്നു. ഡിആർഡിഒ വികസിപ്പിച്ച് എച്ച്എഎൽ] നിർമ്മിക്കുന്ന റഡാർ-ഡിസ്പ്ലേ കമ്പ്യൂട്ടർ മലേഷ്യൻ സു-30 വിമാനത്തിൽ ഉപയോഗിക്കപ്പെടുന്നു.
 • വ്യോമസേനയുടെ മിഗ്-27, സെപെകാറ്റ് ജാഗ്വർ വിമാനങ്ങളുടെ നവീകരണ പദ്ധതിയിൽ എച്ച്എഎല്ലിന് ഒപ്പം ഡിആർഡിഒ-യും പങ്കാളിയാണ്. ഇറക്കുമതി ചെയ്യപ്പെട്ട യന്ത്ര ഭാഗങ്ങളോടൊപ്പം തദ്ധേശീയ യന്ത്ര ഭാഗങ്ങളും ഉപയോഗിക്കപ്പെടുന്ന ഈ നവീകൃത വിമാനങ്ങളുടെ, രൂപകല്പനയും സംയോജനവും ഇരുസ്ഥാപനങ്ങളുടെയും സംയുക്ത ചുമതലയാണ്. തരംഗ് റഡാർ മുന്നറിയിപ്പ് സംവിധാനം, ടെമ്പസ്റ്റ് ജാമർ, മുഖ്യ ഏവിയോണിക്സ് കമ്പ്യൂട്ടർ, കോക്പിറ്റ് ഉപകരണങ്ങളും സൂചക ഡിസ്പ്ലേകളും, ബ്രേക്ക് പാരച്യൂട്ടുകൾ തുടങ്ങിയ ഉപഘടനകൾ നിർമിച്ചത് ഡിആർഡിഒ ആണ്.
 • അവ്താർ (ബഹിരാകാശപേടകം)

ഏവിയോണിക്സ് (വ്യോമഇലക്ട്രോണികം)[തിരുത്തുക]

ഇന്ത്യൻ വ്യോമസേനയുടെ വിവിധയിനം വിമാനങ്ങളിൽ ഉപയോഗിക്കപ്പെടുന്ന പറക്കൽ ഉപകരണശ്രേണികൾ, മിഷൻ കമ്പ്യൂട്ടറുകൾ, റഡാർ മുന്നറിയിപ്പ് സ്വീകരിണികൾ (റഡാർ വാർണിംഗ് റിസീവർ- ആർഡബ്ല്യുആർ), കൃത്യതയാർന്ന ദിശാ-നിർണയ ഉപകരണങ്ങൾ, വ്യോമ ജാമറുകൾ എന്നിവ ഡിആർഡിഒ-യുടെ വ്യോമഇലക്ട്രോണിക ഗവേഷണത്തിന്റെ വിജയകഥ പറയുന്നു. ഡിആർഡിഒ-യുടെ മിഷൻ ഏവിയോണിക്സ് ലാബോറട്ടറിയായ പ്രതിരോധ ഏവിയോണിക്സ് ഗവേഷണ സ്ഥാപനം (ഡിഫൻസ് ഏവിയോണിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് ഡിഎആർഇ) ആണ് വ്യോമഇലക്ട്രോണിക ഗവേഷണത്തിന്റെ മുൻനിര കേന്ദ്രം. റഡാർ ഗവേഷണകേന്ദ്രമായ എൽആർഡിഇ, ഇലക്ട്രോണിക് യുദ്ധതന്ത്രത്തിൽ ശ്രദ്ധ കേന്ദീകരിക്കുന്ന ഡിഇഎഎൽ, ആളില്ലാ-വ്യോമയാനങ്ങളും, വ്യോമയാന ഗതിനിയന്ത്രണ സംവിധാനങ്ങളും നിർമ്മിക്കുന്ന എഡിഇ എന്നിവയാണ് മറ്റുള്ളവ.

ഡിആർഡിഒ-യുടെ വ്യോമഇലക്ട്രോണിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന ലഘു യുദ്ധ വിമാനം

ലഘു യുദ്ധ വിമാനം (എൽസിഎ), വ്യോമസേനയുടെ മുൻനിര യുദ്ധവിമാന സന്നാഹങ്ങൾ എന്നിവക്ക് വേണ്ട നവീന വ്യോമഇലക്ട്രോണിക് സംവിധാനങ്ങളുടെ വികസനത്തിലും ഡിആർഡിഒ ഭാഗഭാക്കാണ്. ആധുനിക ആർഡബ്ല്യുആർ, സ്വയം-രക്ഷാ ജാമറുകൾ, മിസൈൽ മുന്നറിയിപ്പ് സംവിധാനങ്ങൾ, സംയോജിത പ്രതിരോധ സന്നാഹങ്ങൾ തുടങ്ങിയ ആധുനിക പ്രതിരോധ ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഇവയിൽ പ്രധാനം. ഉന്നതശേഷിയുള്ള സ്വതന്ത്ര-ആർക്കിടെക്ചർ കമ്പ്യൂട്ടറുകളുടെ ശ്രേണി, ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്ക് സിസ്റ്റം പോലെയുള്ള ഒപ്ട്രോണിക് സംവിധാനങ്ങൾ, റിംഗ് ലേസർ ഗൈറോ അടിസ്ഥാനമാക്കിയ ഇനേർഷ്യൽ നാവിഗേഷണൽ സിസ്റ്റങ്ങൾ എന്നിവയും പ്രധാനമാണ്. ഡിജിറ്റൽ ഭൂപട നിർമ്മാണ സംവിധാനങ്ങൾ, ഹെൽമെറ്റ് മൗണ്ടഡ് ഡിസ്പ്ലേ, വിവിധോദ്ദ്യേശ സ്മാർട്ട് ഡിസ്പ്ലേകൾ എന്നിവയാണ് ഗവേഷണം നടക്കുന്ന മറ്റ് രംഗങ്ങൾ.

മറ്റ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് പദ്ധതികൾ[തിരുത്തുക]

മേൽപറഞ്ഞ ഗവേഷണ പദ്ധതികൾക്ക് ഉപരിയായി, ഹിന്ദുസ്ഥാൻ_എയ്റോനോട്ടിക്‌സ്_ലിമിറ്റഡ് നേതൃത്വം നൽകുന്ന ഗവേഷണ പദ്ധതികളിലും ഡിആർഡിഒ സഹകരിക്കുന്നുണ്ട്. ധ്രുവ് ഹെലികോപ്ടർ, എച്ച്എഎൽ എച്ച്ജെടി-36 എന്നിവ ഇതിൽ ഉൾപ്പെടുന്നു. എച്ച്ജെടി-36 ലെ 100-ലധികം ലൈൻ റീപ്ലേയ്സിബ്ൾ യൂണിറ്റുകൾ ലഘു യുദ്ധ വിമാന പദ്ധതിയിയുടെ ഭാഗമായി ലഭിച്ചതാണ്. വായുസേന ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും സ്വദേശീവത്കരണ സംരംഭങ്ങളെയും ഡിആർഡിഒ സഹായിക്കുന്നു.

ആളില്ലാ വിമാനങ്ങൾ (അൺ മാൻഡ് ഏരിയൽ വെഹിക്കിൾ[തിരുത്തുക]

തദ്ദേശവത്കരണ നയം[തിരുത്തുക]

പടക്കോപ്പുകൾ[തിരുത്തുക]

ലഘു ആയുധങ്ങൾ[തിരുത്തുക]

ഇൻസാസ് അസാൾട്ട് തോക്ക്

വിസ്ഫോടകങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. ":: India Strategic ::.. Indian Defence News: India's Defence Budget 2011-12". മൂലതാളിൽ നിന്നും 2015-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-31.
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-08-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-31.
 3. John Pike. "Defence Research and Development Organisation (DRDO)". Globalsecurity.org. ശേഖരിച്ചത് 31 August 2010.
 4. "MoD Announces Major DRDO Restructuring Plan | Defence & Security News at DefenceTalk". Defencetalk.com. 17 May 2010. ശേഖരിച്ചത് 31 August 2010.
 5. "defence.professionals". defpro.com. മൂലതാളിൽ നിന്നും 2011-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 August 2010.
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-31.
 7. "LCA workcenters". മൂലതാളിൽ നിന്നും 2009-12-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-31.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വീഡിയോകൾ[തിരുത്തുക]

ഇന്ത്യൻ സൈന്യം
Emblem of India
Emblem
Triservices Crest
Triservices Crest.
സൈന്യബലം
Total armed forces 2,414,700 (Ranked 3rd)
Active troops 1,414,000 (Ranked 3rd)
Total troops 3,773,300 (Ranked 6th)
Paramilitary forces 1,089,700
Components
ഇന്ത്യൻ കരസേന Flag of Indian Army.svg
ഭാരതീയ നാവികസേന Naval Ensign of India.svg
ഭാരതീയ വായുസേന Air Force Ensign of India.svg
ഇന്ത്യൻ തീരസംരക്ഷണസേന Indian Coast Guard flag.svg
ഇന്ത്യൻ അർദ്ധസൈനികവിഭാഗങ്ങൾ
ന്യൂക്ലിയർ കമാന്റ് അതോറിറ്റി (ഇന്ത്യ)
ചരിത്രം
ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രം
റാങ്കുകൾ
Air Force ranks and insignia of India
Army ranks and insignia of India
Naval ranks and insignia of India