രാജ്‌നാഥ് സിങ്
രാജ്നാഥ് സിങ് | |
---|---|
![]() | |
Defence Minister of India | |
പദവിയിൽ | |
പദവിയിൽ വന്നത് 31 May 2019 | |
പ്രധാനമന്ത്രി | Narendra Modi |
മുൻഗാമി | Nirmala Sitharaman |
ഇന്ത്യൻ ആഭ്യന്തര മന്ത്രി | |
ഔദ്യോഗിക കാലം 26 May 2014 – 30 May 2019 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മുൻഗാമി | സുശീൽ കുമാർ ഷിൻഡെ |
പിൻഗാമി | Amit Shah |
ബി.ജെ.പി. ദേശീയ അധ്യക്ഷൻ | |
ഔദ്യോഗിക കാലം 2013 ജനുവരി 23 – 2014 ജൂലൈ 08 | |
മുൻഗാമി | നിതിൻ ഗഡ്കരി |
പിൻഗാമി | അമിത് ഷാ |
ഔദ്യോഗിക കാലം 2005 ഡിസംബർ 24 – 2009 ഡിസംബർ 24 | |
മുൻഗാമി | ലാൽ കൃഷ്ണ അഡ്വാണി |
പിൻഗാമി | നിതിൻ ഗഡ്കരി |
Chief Minister of Uttar Pradesh | |
ഔദ്യോഗിക കാലം 2000 ഒക്ടോബർ 28 – 2002 മാർച്ച് 08 | |
മുൻഗാമി | രാം പ്രകാശ് ഗുപ്ത |
പിൻഗാമി | മായാവതി |
മണ്ഡലം | Haidargarh |
Member of Parliament for Lucknow | |
പദവിയിൽ | |
പദവിയിൽ വന്നത് 16 May 2014 | |
മുൻഗാമി | ലാൽജി ടണ്ഡൺ |
Member of Parliament for Ghaziabad | |
ഔദ്യോഗിക കാലം 16 May 2009 – 16 May 2014 | |
മുൻഗാമി | Constituency created |
പിൻഗാമി | ജെനറൽ വി.കെ. സിംഗ് |
വ്യക്തിഗത വിവരണം | |
ജനനം | ഉത്തർപ്രദേശ്, ഇന്ത്യ | ജൂലൈ 10, 1951
രാഷ്ട്രീയ പാർട്ടി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | സാവിത്രി സിങ് |
മക്കൾ | 2 പുത്രന്മാർ 1 പുത്രി |
ജോലി | Physics Lecturer |
വെബ്സൈറ്റ് | Rajnath Singh |
As of 23 January, 2013 |
അമിത് ഷായ്ക്കുമുമ്പ് ബി.ജെ.പി. ദേശീയ അധ്യക്ഷനായിരുന്നു രാജ്നാഥ് സിങ് (ജനനം :10 ജൂലൈ 1951). ഉത്തർപ്രദേശിലെ ആദ്യ ബി.ജെ.പി. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു. 2008-2009ലും ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്നു. 2014 മേയ് 26-ന് ഇദ്ദേഹം ഇന്ത്യൻ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റിരുന്നു.
ജീവിതരേഖ[തിരുത്തുക]
ഉത്തർപ്രദേശിലെ ചന്ദൗളി ജില്ലയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ, റാം ബദൻ സിങിന്റെയും ഗുജറാത്തി ദേവിയുടെയും മകനായി ജനിച്ചു.[1] കുട്ടിക്കാലം മുതലേ ആർ.എസ്.എസ്. ശാഖകളിൽ സജീവമായിരുന്നു. ഗോരഖ്പൂർ സർവ്വകലാശാലയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഭാരതീയ ജനസംഘത്തിന്റെ മിർസാപുര യൂണിറ്റ് സെക്രട്ടറിയായി, രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. മിർസാപുരിലെ കോളേജിൽ ഭൗതിക ശാസ്ത്ര അധ്യാപകനായിരുന്നു. '75-ൽ ജനസംഘത്തിന്റെ ജില്ലാ പ്രസിഡന്റായ അദ്ദേഹം '77-ൽ മിനാർപുർ മണ്ഡലത്തെ പ്രതിനിധീകരിച്ച് സംസ്ഥാന നിയമസഭയിലെത്തി. 88-ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭാരതീയ യുവമോർച്ചയുടെ സംസ്ഥാനാധ്യക്ഷനും ദേശീയ പ്രസിഡന്റുമായി പ്രവർത്തിച്ചു. 1991-ൽ ഉത്തർപ്രദേശിലെ ആദ്യ ബി.ജെ.പി. മന്ത്രിസഭയിൽ മന്ത്രിയായി.[2]
അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടയ്ക്കപ്പെട്ടു. 1991-ൽ ഉത്തർപ്രദേശിലെ ആദ്യ ബി.ജെ.പി. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായ രാജ്നാഥ് 2002-ൽ കല്യാൺ സിങ്ങിന്റെ പിൻഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തുമെത്തി.
1999-ൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി, വാജ്പേയി മന്ത്രിസഭയിൽ കൃഷിമന്ത്രി[3] തുടങ്ങിയ പദവികൾ വഹിച്ചു.
വഹിച്ച പദവികൾ[1][തിരുത്തുക]
- 1977-80 ലും 2001-03 ഉത്തർപ്രദേശ് നിയമ സഭാംഗം (മൂന്നു തവണ)
- 1988-1993 ഉത്തർപ്രദേശ് നിയമ സഭാംഗം
- 1991-1992 വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉത്തർപ്രദേശ്
- 1994-99 രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
- 1999-2000 കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി
- 2000-2002 ഉത്തർപ്രദേശ് മുഖ്യമന്ത്രി
- 2003-2004 കേന്ദ്ര കൃഷിമന്ത്രി
- 2003-08 രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു (രണ്ടാം തവണ)
- 2009 പതിനഞ്ചാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
അവലംബം[തിരുത്തുക]
- ↑ 1.0 1.1 http://164.100.47.132/lssnew/members/Biography.aspx?mpsno=4268
- ↑ "പഠിച്ചതും പഠിപ്പിച്ചതും ഭൗതികശാസ്ത്രം, പ്രയോഗിച്ചത് രാഷ്ട്രതന്ത്രം". മാതൃഭൂമി. ശേഖരിച്ചത് 24 ജനുവരി 2013.
- ↑ "Courage, Mr Rajnath Singh". The Hindu.