തേജസ്സ് (വിമാനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ്‌
HAL Tejas.jpg
തരം വിവിധോദ്യേശ
നിർമ്മാതാവ്/കമ്പനി ഹിന്ദുസ്ഥാൻ എയറോനോടിക്സ്
രൂപകൽപ്പന എയറോനോടിക്കൽ ഡവേലോപ്മെൻറ് ഏജൻസി
ആദ്യ പറക്കൽ 2001- ജനുവരി 4
Primary user ഭാരതീയ വായുസേന
Unit cost US$31 million

ഒരു ഇന്ത്യൻ നിർമിത വിവിധോദ്ദേശ്യ യുദ്ധ വിമാനമാണ് ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ്‌. എയറോനോട്ടിക്കൽ ഡവലപ്പ്‌മെന്റ് ഏജൻസി' (Aeronautical Development Agency) രൂപകല്പന ചെയ്യ്ത് ഹിന്ദുസ്ഥാൻ എയറോനോടിക്സ് (Hindustan Aeronautics Limited (HAL)) ആണ് ഇതു നിർമിച്ചത്‌. 1980-ൽ ആരംഭിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്‌ (Light Combat Aircraft (LCA)) എന്ന സംരംഭത്തിൽ നിന്നാണ് തേജസ്‌ ഉണ്ടായത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന് തേജസ്‌ എന്ന നാമം നൽകിയത് മുൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ്.

രൂപകൽപ്പന[തിരുത്തുക]

പരീക്ഷണങ്ങൾ[തിരുത്തുക]

ആയുധക്ഷമതാ പരീക്ഷണം[തിരുത്തുക]

സൂപ്പർ സോണിക് വിമാനമായ തേജസ്സിൽനിന്ന് തൊടുത്തുവിട്ട ലേസർനിയന്ത്രിത ബോംബ് അടക്കമുള്ള ആയുധങ്ങൾ ലക്ഷ്യസ്ഥാനം തകർത്തതോടെയാണ് സൈന്യത്തിന്റെ ഭാഗമാകാനുള്ള പ്രധാനകടമ്പ ഇന്ത്യയുടെ അഭിമാനമായ തേജസ്സ് കടന്നത്. പൊഖ്‌റാൻ മരുഭൂമിയിലാണ് തേജസ്സിന്റെ പ്രഹരശേഷിയളക്കുന്ന പരീക്ഷണങ്ങൾ നടന്നത്. പ്രതിരോധവകുപ്പ് തേജസ്സിന് പ്രാഥമിക ഓപ്പറേഷൻ ക്ലിയറൻസ് നൽകിയതിനെത്തുടർന്നാണ് വിമാനത്തിന്റെ പ്രഹരശേഷിയും വ്യത്യസ്തവേഗത്തിൽ അക്രമംനടത്താനുള്ള ശേഷിയും പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ ഗവേഷണകേന്ദ്രം അധികൃതർ അറിയിച്ചു. കരയിൽ നടത്തിയ പരീക്ഷണം വരുംദിവസങ്ങളിൽ കടലിൽ നടത്താനും പദ്ധതിയുണ്ട്.

മണിക്കൂറിൽ 900 മുതൽ 1000 കിലോമീറ്റർ വേഗത്തിൽ പറന്നുകൊണ്ടാണ് തേജസ്സ് ആയുധപ്രയോഗശേഷി പരീക്ഷിച്ചത്. മിസൈലുകളും ബോംബുകളും വിമാനത്തിൽനിന്ന് വർഷിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഏത് പ്രതികൂലസാഹചര്യത്തിലും ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിട്ടുള്ളത്. പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പ്രതിരോധസജ്ജമാക്കിക്കൊണ്ടുള്ള പരീക്ഷണം നടത്തിയത്.[1]

സാങ്കേതിക വിശദാംശങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

സവിശേഷതകളും വിശകലനവും:

സാങ്കേതികം:

പൊതുവായത്:

"https://ml.wikipedia.org/w/index.php?title=തേജസ്സ്_(വിമാനം)&oldid=1784335" എന്ന താളിൽനിന്നു ശേഖരിച്ചത്