മാസ്റ്റർപീസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാസ്റ്റർപീസ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഅജയ് വാസുദേവ്
നിർമ്മാണംസി. എച്ച്. മുഹമ്മദ്
രചനഉദയ് കൃഷ്ണ
അഭിനേതാക്കൾ
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംവിനോദ് ഇല്ല്യംപള്ളി
ചിത്രസംയോജനംജോൺകുട്ടി
സ്റ്റുഡിയോറോയൽ സിനിമാസ്
വിതരണംയു.കെ. സ്റ്റുഡിയോസ്
റിലീസിങ് തീയതി21 ഡിസംബർ 2017[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ആകെ20cr

അജയ് വാസുദേവ് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മാസ്റ്റർപീസ്. പുലിമുരുകൻ ചിത്രത്തിന്റെ രചന നിർവഹിച്ചഉദയ കൃഷ്ണയാണ് രചന. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, മുകേഷ്, വരലക്ഷ്മി ശരത്കുമാർ, ഗോകുൽ സുരേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.[2] കൊല്ലം, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. 2017 ഡിസംബർ 21ന് മാസ്റ്റർപീസ് പ്രദർശനത്തിനെത്തി.

കഥാസംഗ്രഹം[തിരുത്തുക]

തിരുവിതാംകൂർ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ സംഘങ്ങൾ രൂപീകരിക്കാനും കുറ്റകൃത്യങ്ങളിലും ക്രൂരമായ പോരാട്ടങ്ങളിലും ഏർപ്പെടാനും തുടങ്ങിയപ്പോൾ, ഇംഗ്ലീഷ് പ്രൊഫസറായ എഡ്വേർഡ് ലിവിംഗ്സ്റ്റൺ കാമ്പസിൽ ക്രമം പുനസ്ഥാപിക്കാൻ തീരുമാനിക്കുന്നു.

അഭിനയിച്ചവർ[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജ്, രാമവർമ്മ ക്ലബ്ബ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം ആരംഭിച്ചത്.[3] തുടർന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായും ചിത്രീകരണം നടത്തി.[4][5]

അവലംബം[തിരുത്തുക]

  1. http://english.manoramaonline.com/entertainment/entertainment-news/2017/11/11/masterpiece-teaser-with-mammootty-in-new-avatar-will-release-this-month.html
  2. Deepika Jayaram. "Ajai Vasudev's Mammootty starrer titled Masterpiece". The Times of India. Retrieved 18 May 2017.
  3. www.ibtimes.co.in/this-mammoottys-look-ajai-vasudev-movie-photos-726178
  4. www.timesofindia.com/entertainment/malayalam/movies/news/mammootty-resumes-shooting-for-masterpiece-in-kozhikode/articleshow/59514239.cms
  5. kaumudiglobalu.com/innerpage1.php?newsid=93672