Jump to content

വരലക്ഷ്മി ശരത്കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരലക്ഷ്മി ശരത്കുമാർ
ജനനം (1985-03-05) 5 മാർച്ച് 1985  (39 വയസ്സ്)
മറ്റ് പേരുകൾവാരു[2]
തൊഴിൽചലച്ചിത്രനടി
സജീവ കാലം2012–ഇതുവരെ
മാതാപിതാക്ക(ൾ)ആർ. ശരത്കുമാർ (പിതാവ്)
രാധിക ശരത്കുമാർ (Step-mother)

പ്രധാനമായും തമിഴ്, മലയാളം, കന്നട ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് വരലക്ഷ്മി ശരത്കുമാർ (ജനനം: 5 മാർച്ച് 1985). 2012 - ൽ പുറത്തിറങ്ങിയ പോടാ പോടീ എന്ന തമിഴ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചലച്ചിത്രത്തിൽ ലണ്ടനിൽ പ്രവർത്തിക്കുന്ന ഒരു നർത്തകിയുടെ വേഷമാണ് അവതരിപ്പിച്ചത്. [3][4]

ആദ്യകാല ജീവിതം

[തിരുത്തുക]

തമിഴ് ചലച്ചിത്ര നടനായ ആർ. ശരത്കുമാറിന്റെയും ഛായയുടെയും മകളായി 1985 മാർച്ച് 5 - ന് വരലക്ഷ്മി ജനിച്ചു. [5] ശരത്കുമാറിന്റെ നാലു മക്കളിൽ ഏറ്റവും മൂത്ത മകളാണ് വരലക്ഷ്മി. ഛായയുടെ മറ്റൊരു മകളായ പൂജ, തമിഴ് ചലച്ചിത്രനടി രാധികയുടെയും ശരത്കുമാറിന്റെയും മക്കളായ രാഹുൽ, റയാൻ ഹാർഡി എന്നിവരാണ് സഹോദരങ്ങൾ. [6][7] പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിലെ ഹിന്ദുസ്ഥാൻ ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്നും മൈക്രോബയോളജിയിൽ ബിരുദവും എഡിൻബർഗ് സർവകലാശാലയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനുശേഷം നടിയാകുന്നതിനു മുൻപ് മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിലും പരിശീലനം നേടുകയുണ്ടായി. [8].

ചലച്ചിത്ര ജീവിതം

[തിരുത്തുക]

2008 - ൽ വരലക്ഷ്മി, വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പ്രണയ ചലച്ചിത്രമായ പോടാ പോടീയിൽ അഭിനയിക്കുന്നതിനായി കരാറൊപ്പിടുകയുണ്ടായി. ചിത്രത്തിൽ വരലക്ഷ്മി അവതരിപ്പിച്ച ലണ്ടനിൽ പ്രവർത്തിക്കുന്ന നർത്തകിയുടെ കഥാപാത്രത്തിന്റെ സ്വഭാവങ്ങളാണ് ആ വേഷം ചെയ്യാൻ പ്രേരണയായതെന്ന് പിന്നീട് പറഞ്ഞിരുന്നു. ഏതാണ്ട് നാലു വർഷക്കാലം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുനിന്നു. ഒടുവിൽ 2012 - ലാണ് പോടാ പോടീ പുറത്തിറങ്ങിയത്. ചിത്രത്തിൽ സിലമ്പരസനോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വരലക്ഷ്മിയുടെ അഭിനയം വിമർശകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ സ്വന്തമാക്കി. ചലച്ചിത്ര വിമർശന വെബ്സൈറ്റായ Rediff.com "scene stealer" എന്നും "she comes across as a genuine, warm person, able and willing to accept those around her for themselves, and rattles off her dialogues with such spontaneity and charm that she wins you over right away" എന്നുമായിരുന്നു ഈ ചലച്ചിത്രത്തിലെ വരലക്ഷ്മിയുടെ അഭിനയത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. [9] കൂടാതെ മറ്റൊരു വെബ്‌സൈറ്റായ Sify.com, "is the big surprise here as she makes a promising debut and brings alive her character with not just those smart lines, but with the kind of confidence and candour" എന്നും പറയുകയുണ്ടായി. [10] വാണിജ്യപരമായി ശരാശരി വിജയം നേടിയ ഈ ചലച്ചിത്രം മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശനവിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. [11] പോടാ പോടീ പുറത്തിറങ്ങിയ ശേഷം സുന്ദർ. സി സംവിധാനം ചെയ്ത മദ ഗജ രാജ എന്ന ചലച്ചിത്രത്തിൽ വിശാലിനോടൊപ്പം അഭിനയിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങളാൽ ഈ ചിത്രം പിന്നീട് പുറത്തിറങ്ങിയില്ല.

വരലക്ഷ്മി അഭിനയിച്ച് രണ്ടാമത്ത് പുറത്തിറങ്ങിയത് 2014 - ൽ മാണിക്യ എന്ന കന്നട ചലച്ചിത്രമായിരുന്നു. കന്നട ചലച്ചിത്രനടൻ സുദീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നട ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. 2014 - ൽ തന്നെ ബാല സംവിധാനം ചെയ്യുന്ന താരൈ തപ്പട്ടൈ എന്ന ചലച്ചിത്രത്തിൽ വരലക്ഷ്മി അഭിനയിക്കാൻ ആരംഭിച്ചിരുന്നു. ഈ ചിത്രത്തിൽ ഒരു കരകാട്ടം നർത്തകിയുടെ വേഷം അവതരിപ്പിക്കുന്നതിനു വേണ്ടി ഏതാണ്ട് പത്ത് കിലോഗ്രാം ഭാരം വരലക്ഷ്മി കുറയ്ക്കുകയുണ്ടായി.

2016 - ൽ, കസബ എന്ന മലയാള ചലച്ചിത്രത്തിൽ മലയാള നടൻ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നുണ്ടെന്ന് വരലക്ഷ്മി ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായി. ഈ ട്വീറ്റിൽ, മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് ഒരു വലിയ അവസരമാണെന്നും താരൈ തപ്പട്ടൈയിലൂടെയാണ് ഈ അവസരം ലഭിച്ചതെന്നും വരലക്ഷ്മി പറഞ്ഞിരുന്നു. [12] കൂടാതെ തമിഴ് ചലച്ചിത്രമായ അപ്പായുടെ മലയാളം റീമേക്കായ ആകാശ മിഠായിയിലും ഒരു പ്രധാന കഥാപാത്രം ചെയ്യാൻ തുടങ്ങിയെങ്കിലും പിന്നീട് നിർമ്മാതാക്കളുമായുണ്ടായ പ്രശ്നങ്ങൾ കാരണം ഈ ചലച്ചിത്രം ചെയ്യുന്നില്ലെന്ന് അറിയിക്കുകയുണ്ടായി. [13] 2017 - ൽ വരലക്ഷ്മി അഭിനയിച്ച സത്യ, എച്ചരിക്കൈ എന്നീ രണ്ട് ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. എച്ചരിക്കൈ എന്ന ചലച്ചിത്രത്തിൽ പണത്തിനുവേണ്ടി തട്ടിക്കൊണ്ടു പോകപ്പെടുന്ന ഒരു നർത്തകിയുടെ വേഷമാണ് വരലക്ഷ്മി അവതരിപ്പിച്ചത്. 2017 ഒക്ടോബർ 14 മുതൽ ജയ ടി.വി.യിൽ ഉന്നൈ അറിന്താൽ എന്ന പേരിൽ ഒരു റിയാലിറ്റി ഷോയുടെ അവതാരകയായും വരലക്ഷ്മി പ്രവർത്തിക്കുന്നുണ്ട്. 2018 - ൽ വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എ.ആർ. മുരുകദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സർക്കാർ എന്ന ചലച്ചിത്രത്തിലെ വരലക്ഷ്മിയുടെ പ്രതിനായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2012 പോടാ പോടീ നിഷ തമിഴ്
2014 മാണിക്യ സിന്ധു കന്നട
2015 രണ്ണ സ്വയം കന്നട വാട്ട് ടു ഡു എന്ന ഗാനരംഗത്ത്
2016 താരൈ തപ്പട്ടൈ സൂരാവലി തമിഴ്
കസബ കമല മലയാളം
2017 വിക്രം വേദാ ചന്ദ്ര തമിഴ്
നിബുണൻ വന്ദനൻ തമിഴ്
വിസ്മയ വന്ദന കന്നട
കാറ്റ് മുത്തുലക്ഷ്മി മലയാളം
സത്യ അനുയ ഭരദ്വാജ് തമിഴ്
മാസ്റ്റർപീസ് എ.സി.പി ഭവാനി ദുർഗ മലയാളം
2018 മിസ്റ്റർ ചന്ദ്രമൗലി ഭൈരവി തമിഴ്
എച്ചരിക്കൈ ശ്വേത തമിഴ്
സണ്ടക്കോഴി 2 പേച്ചി തമിഴ്
സർക്കാർ കോമളവല്ലി തമിഴ്
മാരി 2 വിജയ തമിഴ്
2019 വെൽവെറ്റ് നഗരം TBA തമിഴ്
കന്നി രാസി TBA തമിഴ്
നീയാ 2 TBA തമിഴ്
കാട്ടേരി TBA തമിഴ്
അമയി TBA തമിഴ്
തെനാലിരാമകൃഷ്ണ BA BL TBA തെലുഗു
രണം TBA കന്നട
മദ ഗജ രാജ മായ തമിഴ്

പുരസ്കാരങ്ങൾ

[തിരുത്തുക]
വർഷം പുരസ്കാരം ചലച്ചിത്രം ഫലം
2012 മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് അവാർഡ് പോടാ പോടീ വിജയിച്ചു
മികച്ച പുതുമുഖ നടിയ്ക്കുള്ള എഡിസൺ അവാർഡ് വിജയിച്ചു
2016 മികച്ച നടിയ്ക്കുള്ള (ക്രിട്ടിക്സ് ചോയിസ്) SIIMA പുരസ്കാരം താരൈ തപ്പട്ടൈ വിജയിച്ചു
മികച്ച പുതുമുഖ നടിയ്ക്കുള്ള SIIMA പുരസ്കാരം കസബ നാമനിർദ്ദേശം
2017 മികച്ച സ്വഭാവ നടിയ്ക്കുള്ള എഡിസൺ അവാർഡ് വിക്രം വേദാ വിജയിച്ചു
മികച്ച സഹനടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ് നാമനിർദ്ദേശം
മികച്ച സഹനടിയ്ക്കുള്ള ടെക്നോഫെസ് അവാർഡ് നാമനിർദ്ദേശം
മികച്ച സഹനടിയ്ക്കുള്ള വിജയ് അവാർഡ് നാമനിർദ്ദേശം
2018 ബിഹൈൻഡ്‌വുഡ്സ് ഗോൾഡ് മെഡൽ സർക്കാർ & സണ്ടക്കോഴി 2 വിജയിച്ചു
മികച്ച വില്ലനുള്ള (പെൺ) ആനന്ദ വികടൻ ചലച്ചിത്ര പുരസ്കാരം സർക്കാർ & സണ്ടക്കോഴി 2 വിജയിച്ചു

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Varalaxmi is Excited about Maanikya". newindianexpress.com. 29 April 2014. Archived from the original on 2018-12-26. Retrieved 2019-03-04.
  2. Subramanian, Anupama (3 April 2018). "Varalaxmi's fan moment with Kamal Haasan". Deccan Chronicle (in ഇംഗ്ലീഷ്). Retrieved 21 May 2018.
  3. "Simbu follows Ajith". The Times of India. Times News Network. 9 November 2012. Archived from the original on 2013-01-27. Retrieved 11 November 2012.
  4. Mangandan, K.R. (20 October 2012). "Worth the wait". The Hindu. Retrieved 11 November 2012.
  5. Devi, Kanchana (7 November 2012). "Tamil movie releases for Diwali 2012 – Podaa Podi". TruthDrive.com. Archived from the original on 2018-12-26. Retrieved 7 November 2012.
  6. "Varalakshmi: I always wanted to become an actress".
  7. "Varalakshmi: Rayanne Hardy Varalakshmi Sister Details". Archived from the original on 2019-04-26. Retrieved 2019-03-04.
  8. "Varalakshmi: I always wanted to become an actress".
  9. "Review: Varalakhsmy shines in Poda Podi".
  10. "Review : (2012)". www.sify.com. Archived from the original on 2015-06-23. Retrieved 2019-03-04.
  11. Raghavan, Nikhil (27 June 2015). "Star scions" – via www.thehindu.com.
  12. "'Kasaba': Mammootty's next with Renji Panicker's son starts rolling".
  13. ""Can't Work With Male Chauvinists.": Actress Varalaxmi Sarathkumar Walks Out Of A Movie Set!". Just For Women. 4 April 2017. Retrieved 5 April 2017.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വരലക്ഷ്മി_ശരത്കുമാർ&oldid=4110055" എന്ന താളിൽനിന്ന് ശേഖരിച്ചത്