ബിഗ് ബോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഗ് ബോസ്
Bigg-boss2.jpg
ബിഗ് ബോസിൻറെ ചിഹ്നം.
രാജ്യം ഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)ഹിന്ദി
സീരീസുകളുടെ എണ്ണം11
നിർമ്മാണം
നിർമ്മാണംEndemol India
സമയദൈർഘ്യംapprox. 52 minutes
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്സോണി ടി. വി (ആദ്യഭാഗം)
കളേഴ്സ് (രണ്ടാം ഭാഗം)
Picture format480i (SDTV),
ഒറിജിനൽ റിലീസ്2006 – present

പ്രശസ്തമായ ഒരു ഹിന്ദി ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതിൻറെ ആദ്യഭാഗം സോണി ചാനലിലും, പിന്നീടുള്ള ഭാഗങ്ങൾ കളേഴ്സ് ചാനലിലുമാണ് സംപ്രേഷണം ചെയ്തുവരുന്നത്. അന്താരാഷ്ട്ര റിയാലിറ്റി ഷോയായ ബിഗ് ബ്രദറിൻറെ അതേ രൂപത്തിലും, ഭാവത്തിലുമാണ് ഈ പരിപാടി രൂപപ്പെടുത്തിയിട്ടുള്ളത്.

ബിഗ് ബോസിൻറെ ആദ്യഭാഗം നവംബർ 2006 മുതൽ ജനുവരി 2007 വരെയാണ് സംപ്രേഷണം ചെയ്തത്.

പരിപാടിയുടെ നിയമാവലികൾ[തിരുത്തുക]

വിവിധ മേഖലകളിലുള്ള പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു ഒരു വീട്ടിൽ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസിൻറെ വീട് എന്ന് പറയുന്നത്. ഈ വീട്ടിൽ എല്ലായിടത്തും (കുളിമുറിയും, മൂത്രപ്പുരയും ഒഴികെ) ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാർത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതിൽ പകർത്തിയതിനു ശേഷം ഇത് ടി വിയിൽ പ്രദർശിപ്പിക്കുന്നു. ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിൻറെ നിയമപരിധിക്കുള്ളിലുമാണ് മത്സരാർത്ഥികൾ താമസിക്കേണത്. മത്സരാർത്ഥിക്ക് വേണ്ടുന്ന ഭക്ഷണം നിർമ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നൽകുന്നു. മത്സരാർത്ഥികൾ ഓരോരുത്തരും അവരവർക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങൾ സ്വയം കഴുകുകയും വേണം. ബിഗ് ബോസ് ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികൾ മത്സരാർത്ഥികൾക്ക് നൽകുകയും ഈ ജോലികൾ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാർത്ഥികൾ ചെയ്ത് തീർക്കണം. ബിഗ് ബോസിൻറെ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള തക്കതായ ശിക്ഷയും ബിഗ് ബോസ് വിധിക്കുന്നതായിരുക്കും. ഓരോ ആഴ്ചയുടെയും അവസാനം ഒരു മത്സരാർത്ഥിയെ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നു. ഇതിനു വേണ്ടി മത്സരാർത്ഥികൾ തന്നെ പുറത്താക്കേണ്ട വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയും നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വേണ്ടി പ്രേക്ഷകർ മൊബൈൽ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതൽ വോട്ട് ലഭിച്ച മത്സരാർത്ഥിയെ വീട്ടിൽ (മത്സരത്തിൽ) നിലനിർത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാർത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നിൽക്കുന്ന മത്സരാർത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നൽകുകയും ചെയ്യുന്നു.

വിശദാംശങ്ങൾ[തിരുത്തുക]

ഭാഗം അവതാരക/ൻ സമാരംഭിച്ച തീയതി അവസാനിച്ച തീയതി ദിനങ്ങൾ വീട്ടിലെ ആകെ അംഗങ്ങൾ സമ്മാന തുക വിജയി
ബിഗ് ബോസ് 1 അർഷാദ് വർഷി 3 നവംബർ 2006 26 ജനുവരി 2007 86 15 രാഹുൽ റോയ് 1 കോടി (US$1,60,000)
ബിഗ് ബോസ് 2 ശിൽപ്പ ഷെട്ടി 17 ആഗസ്റ്റ് 2008 22 നവംബർ 2008 98 15 അശുതോഷ് കൗശിക്
ബിഗ് ബോസ് 3 അമിതാഭ് ബച്ചൻ 4 ഒക്ടോബർ 2009 26 ഡിസംബര് 2009 84 15 വിന്ദു ധാരാ സിംഗ്
ബിഗ് ബോസ് 4 സൽമാൻ ഖാൻ 3 ഒക്ടോബർ 2010 8 ജനുവരി 2011 96 16 ശ്വേതാ തിവാരി
ബിഗ് ബോസ് 5 സഞ്ജയ് ദത്ത്[1] 2 ഒക്ടോബർ 2011 7 ജനുവരി 2012 98 18 ജൂഹി പർമാർ
ബിഗ് ബോസ് 6 സൽമാൻ ഖാൻ 7 ഒക്ടോബർ 2012 12 ജനുവരി 2013 97 19 50 ലക്ഷം (US$78,000) ഉർവ്വശി ധോലാകിയ
ബിഗ് ബോസ് 7 15 സെപ്റ്റംബർ 2013 28 ഡിസംബര് 2013 105 20 ഗൗഹർ ഖാൻ
ബിഗ് ബോസ് 8 21 സെപ്റ്റംബർ 2014 3 ജനുവരി 2015 19 ബിഗ് ബോസ് ഹല്ലാ ബോൽ-ൽ പ്രഖ്യാപിച്ചു[2]
ബിഗ് ബോസ് ഹല്ലാ ബോൽ ഫറാ ഖാൻ 3 ജനുവരി 2015 31 ജനുവരി 2015 28 10 ഗൌതം ഗുലാത്തി
ബിഗ് ബോസ് 9 സൽമാൻ ഖാൻ 11 ഒക്ടോബർ 2015 23 ജനുവരി 2016 105 20 പ്രിൻസ് നാരുള
ബിഗ് ബോസ് 10 16 ഒക്ടോബർ 2016 28 ജനുവരി 2017 18 മാൻവീർ ഗുജ്ജാർ
ബിഗ് ബോസ് 11 1 ഒക്ടോബർ 2017 14 ജനുവരി 2018 105 19 ശിൽപ്പ ഷിൻഡെ
     ഉയർന്ന കാഴ്ചപ്പാടുകളുടെ എണ്ണം.      കുറഞ്ഞ കാഴ്ച കണക്കുകൾ.
  1. ^ സഞ്ജയ് ദത്ത് സീസണിലെ പ്രധാന ഹോസ്റ്റലായിരുന്നെങ്കിലും സൽമാൻ ഖാൻ ഓപ്പണിങ് & ഫൈനൽ എപ്പിസോഡുകളുൾപ്പെടെ ചില എലിമിനേഷൻ എപ്പിസോഡുകൾ അവതരിപ്പിച്ചു.
  2. ^ ബിഗ് ബോസ് 8 ബിഗ് ബോസ് ഹല്ലാ ബോൽ!-ഉമായി ബന്ധിപ്പിച്ചു. അതുകൊണ്ട്, ഈ സീസണിൽ പ്രത്യേക വിജയിയില്ല. അവസാന നാളുകളിൽ, ഈ അഞ്ച് ഫൈനലിസ്റ്റുകളെ ചാമ്പ്യൻസ് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ, മുൻ സീസണുകളിൽ നിന്നുള്ള ചില മുൻനിര മത്സരങ്ങൾക്കെതിരെയായിരുന്നു ഇത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിഗ്_ബോസ്&oldid=3806560" എന്ന താളിൽനിന്ന് ശേഖരിച്ചത്