മലയാളീ ഹൗസ്
ദൃശ്യരൂപം
| മലയാളീ ഹൗസ് | |
|---|---|
| സൃഷ്ടിച്ചത് | സൂര്യ ടി.വി. |
| അവതരണം | രേവതി |
| രാജ്യം | |
| സീസണുകളുടെ എണ്ണം | 1 |
| നിർമ്മാണം | |
| നിർമ്മാണസ്ഥലം(ങ്ങൾ) | കേരളം |
| സംപ്രേഷണം | |
| ഒറിജിനൽ നെറ്റ്വർക്ക് | സൂര്യ ടി.വി. |
| ഒറിജിനൽ റിലീസ് | first_aired 2013 |
| ഫൈനലിൽ എത്തിയവർ | |
|---|---|
|
| പുറത്തായവർ | |
|---|---|
|
സൂര്യ ടി.വിയിൽ 2013 മെയ് 15 മുതൽ പ്രക്ഷേപണമാരംഭിച്ച ഒരു റിയാലിറ്റി ഷോ ആണ് മലയാളീ ഹൗസ്. അന്താരാഷ്ട്ര റിയാലിറ്റി ഷോയായ ബിഗ് ബ്രദറിൻറെയും അതിന്റെ ഇന്ത്യൻ രൂപമായ ബിഗ് ബോസിന്റെയും അതേ രൂപത്തിലും, ഭാവത്തിലുമാണ് ഈ പരിപാടി രൂപപ്പെടുത്തിയിട്ടുള്ളത്.
വീട്
[തിരുത്തുക]ഹൈദരാബാദിലെ ജെമിനി സ്റ്റുഡിയോയിൽ പ്രത്യേകം സജ്ജീകരിച്ച ഇടത്തിലാണ് റിയാലിറ്റി ഷോ അരങ്ങേറുന്നത്. കേരള മാത്രകയിൽ സജ്ജീകരിച്ച വീട്ടിൽ മുപ്പതോളം ക്യാമറകൾ ഉണ്ട്.
പങ്കെടുക്കുന്നവർ
[തിരുത്തുക]വിവിധ മേഖലകളിൽ പ്രസിദ്ധരായ മലയാളികളാണ് ഈ ഗെയിം ഷോയിൽ പങ്കെടുക്കുന്നത്.[1]
| മേഖല | വ്യക്തി | പ്രായം |
|---|---|---|
| രാഷ്ട്രീയം | സിന്ധു ജോയ് | 37 |
| ഗാനാലാപനം | ചിത്ര അയ്യർ | 41 |
| ഹരിശങ്കർ കലവൂർ | 34 | |
| ഷെറിൻ വർഗീസ് | 39 | |
| അവതരണം | രാഹുൽ ഈശ്വർ | 30 |
| ബൗദ്ധികം | ജി.എസ്. പ്രദീപ് | 41 |
| ചലച്ചിത്ര സംവിധാനം | സോജൻ ജോസഫ് | 37 |
| ഫാഷൻ | ഡാലു കൃഷ്ണദാസ് | 30 |
| അഭിനയം | നീന കുറുപ്പ് | 40 |
| സ്നേഹ നമ്പ്യാർ | 28 | |
| ബിന്ദു വരാപ്പുഴ | 43 | |
| നാരായണൻകുട്ടി | 48 | |
| സന്തോഷ് പണ്ഡിറ്റ് | 40 | |
| മോഡലിങ് | റോസിൻ ജോളി | 24 |
| സന്ദീപ് മേനോൻ | 25 | |
| ഡോ. ആഷ ഗോപിനാഥൻ | 30 | |
| തിങ്കൾ ബാൽ | 25 | |
| അക്ഷിത | 26 |
വിമർശനങ്ങൾ
[തിരുത്തുക]മലയാളി ഹൌസ് റിയാലിറ്റി ഷോയ്ക്ക് ആരംഭം മുതലേ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു, പ്രധാനമായും മലയാളത്തിലെ പത്ര ടെലിവിഷൻ മേഖലയിൽ നിന്നായിരുന്നു വിമർശനങ്ങൾ. ഇടക്ക് അവതാരകയായ രേവതി തൽസ്ഥാനത് നിന്നും മാറുകയാണെന്നും അഭ്യുഹങ്ങൾ ഉണ്ടായിരുന്നു