വിക്കിപീഡിയ:വോട്ടെടുപ്പ് നയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: വിക്കിപീഡിയയിൽ അക്കൗണ്ട് ഉണ്ടാക്കിയ ഉടൻ തന്നെ വോട്ടുടുപ്പുകളിൽ പങ്കെടുക്കാനാവില്ല

മലയാളം വിക്കിപീഡിയയിൽ നടക്കുന്ന വിവിധ വോട്ടെടുപ്പുകളെ സംബന്ധിച്ചുള്ള ഔദ്യോഗിക നയം ആണ്‌ ഈ താൾ.

പൊതുവായ നയം

  • ഐ.പി . വോട്ടിങ്ങ് എല്ലാ വോട്ടെടുപ്പിലും അസാധുവായിരിക്കും.
  • സോക്ക് പപ്പറ്റുകളുടെ വോട്ട് എല്ലാ വോട്ടെടുപ്പിലും അസാധുവായിരിക്കും. ഒപ്പം ആരുടെ സോക്ക് ആണോ വോട്ട് ചെയ്തത് പ്രസ്തുത യൂസറുടെ വോട്ടും അസാധുവായിരിക്കും.
  • സോക്ക് പപ്പറ്റുകളെ ഉപയോഗിച്ചു വോട്ട് ചെയ്താൽ (എല്ലാ തരം വോട്ടിങ്ങിലും) പ്രസ്തുത സോക്ക് അക്കൗണ്ട് സ്ഥിരമായി ബ്ലോക്ക് ചെയ്യുന്നതാണ്‌. അതോടൊപ്പം സോക്ക് അക്കൗണ്ട് ഉണ്ടാക്കിയ യൂസറുടെ അക്കൗണ്ട് ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ഒരാഴ്ചത്തേക്ക് ബ്ലോക്ക് ചെയ്യുന്നതാണ്‌. മുന്നറിയിപ്പ് കിട്ടിയിട്ടും സോക്ക് ഉപയോഗിച്ചു വാൻഡലിസം കാണിക്കുന്നതു തുടർന്നാൽ പ്രസ്തുത യൂസറെ മലയാളം വിക്കീപീഡിയയിൽ നിന്നു സ്ഥിരമായി വിലക്കുന്നതാണ്‌.

എല്ലാ വോട്ടെടുപ്പുകളിലും ഒരു വിക്കി ഉപയോക്താവിന്റെ വോട്ട് സാധുവാകാനുള്ള മാനദണ്ഡം

  • മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസമെങ്കിലും ആയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് 30 ദിവസം പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങിയ സമയം വരെ വരുത്തിയ തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി പരിഗണിക്കൂ.

വോട്ട് എണ്ണുമ്പോൾ ജയം കണക്കാക്കുന്ന വിധം

കാര്യനിർ‌വാഹക തിരഞ്ഞെടുപ്പിൽ അനുകൂലിക്കുന്നു എന്ന വോട്ട് മൂന്നിൽ രണ്ട് നേടിയിരിക്കണം. (നിഷ്പക്ഷം) എന്നത് വോട്ട് എണ്ണുമ്പോൾ കണക്കിലെടുക്കേണ്ടതില്ല.

മറ്റു വോട്ടെടുപ്പുകളിൽ അനുകൂലിക്കുന്നു' എന്ന വോട്ട് എതിർക്കുന്നു എന്ന വോട്ടിനേക്കാൾ കൂടുതലായിരിക്കണം. തുല്യത പാലിക്കുന്ന അവസരത്തിൽ തോറ്റതായി കണക്കാക്കും. (നിഷ്പക്ഷം) എന്നത് വോട്ട് എണ്ണുമ്പോൾ കണക്കിലെടുക്കേണ്ടതില്ല.

കാലയളവ്

വോട്ടെടുപ്പിന്റെ വിഷയത്തിൽ കാലയളവ് പ്രത്യേകം പരാമർശിക്കപ്പെട്ടിട്ടില്ലെങ്കിൽ ആ വോട്ടെടുപ്പിന്റെ കാലയളവ് 7 ദിവസമായിരിക്കും.