ഉപയോക്താവിന്റെ സംവാദം:Razimantv/വെടി തീർന്നവ 1
ഇത് Razimantv എന്ന ഉപയോക്താവിന്റെ പഴയ സംവാദങ്ങളുടെ നിലവറയാണ്. ഈ താൾ തിരുത്താതിരിക്കുക. Razimantv എന്ന ഉപയോക്താവിന് നൽകാനുള്ള സന്ദേശങ്ങൾ നിലവിലെ സംവാദത്താളിൽ നൽകുക |
നമസ്കാരം Razimantv !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സുഭീഷ് - സംവാദങ്ങൾ 07:24, 4 ഫെബ്രുവരി 2009 (UTC)
Chembox
[തിരുത്തുക]മലയാളത്തിലാക്കാൻ ഇവിടെ മാറ്റങ്ങൾ വരുത്തുക. --അഭി 16:45, 5 ഫെബ്രുവരി 2009 (UTC)
- ക്ഷമിക്കണം, മലയാളമാക്കേണ്ടത് അവിടെയല്ല. മീഥെയ്ന്റെ എഡിറ്റ് പേജ് തുറന്നാൽ അതിന്റെ താഴെയായി ഉപയോഗിച്ചിരിക്കുന്ന ഓരോ ഫലകങ്ങളും കാണാം. അവ ഓരോന്നായി തിരുത്തി മലയയാളമാക്കാം. ഉദാഹരണമായി ബോയിലിങ് പോയിന്റ് മാറ്റി ദ്രവണാങ്കമാക്കാം.--അഭി 16:55, 5 ഫെബ്രുവരി 2009 (UTC)
ഒപ്പ്
[തിരുത്തുക]ലേഖനത്തിന്റെ സംവാദ താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. -- Anoopan| അനൂപൻ 07:57, 22 ഫെബ്രുവരി 2009 (UTC)
ചെമ്പരത്തി
[തിരുത്തുക]ചെമ്പരത്തി പൂവിന്റെ പടം നന്നായിട്ടുണ്ട്. ചിത്രങ്ങൾക്കും പ്രമാണങ്ങൾക്കും അർത്ഥവത്തായ പേരു നൽകുവാൻ ദയവായി ശ്രദ്ധിക്കുക. ആശംസകളോടെ --സാദിക്ക് ഖാലിദ് 08:24, 22 ഫെബ്രുവരി 2009 (UTC)
- നേരിട്ട് പേരുമാറ്റാനുള്ള ഒരു മാർഗ്ഗവും നിലവിലില്ല. എങ്കിലും പുതിയ പേരിൽ അപ്‌ലോഡ് ചെയ്ത് പഴയത് നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്. --സാദിക്ക് ഖാലിദ് 08:39, 22 ഫെബ്രുവരി 2009 (UTC)
മാതൃവർഗ്ഗം ചേർക്കൽ
[തിരുത്തുക]ഉപവർഗ്ഗങ്ങൾ നിലവിലുള്ള താളുകളിൽ മാതൃവർഗ്ഗം ചേർക്കേണ്ടതില്ല. (ഉദാഹരണത്തിന് വർഗ്ഗം:അണുകേന്ദ്രഭൗതികം എന്ന വർഗ്ഗം നിലവിലുള്ള ഒരു താളിൽ അതിന്റെ മാതൃവർഗ്ഗമായ വർഗ്ഗം:ഭൗതികശാസ്ത്രം ചേർക്കേണ്ടതില്ല). അങ്ങനെ ചെയ്യുന്നത്, ആ മാതൃവർഗ്ഗത്തിലെ താളുകൾ വളരെയധികമാകാനിടയാക്കും. കൂടുതൽ വിവരങ്ങൾക്കും വർഗ്ഗം സംബന്ധിച്ച മറ്റു കാര്യങ്ങൾക്കും വിക്കിപീഡിയ:വിക്കിപദ്ധതി/വർഗ്ഗം താൾ സന്ദർശിക്കുകയും പങ്കാളിയാകുകയും ചെയ്യുക. ആശംസകളോടെ --Vssun 17:19, 25 ഫെബ്രുവരി 2009 (UTC)
അവലംബം
[തിരുത്തുക]റസീം, വിക്കിമീഡിയ പദ്ധതികൾക്കു പുറത്തുനിന്നു തെളിവുകൾ ചേർക്കുന്നതാണ് ഉചിതം. ആശംസകൾ--പ്രവീൺ:സംവാദം 07:53, 18 മാർച്ച് 2009 (UTC)
Razim,
Sorry for the late reply. My access to internet is very very limited these days. I will give a detailed reply for all the queries that you have raised by the end of this week.
Regarding the Malayalam name of the 88 constellations, I haven't created any new name for any constellation. I had took all the names from the different Malayalam Astronomy books that are available with me. I will give the rest of the details later this week. I am really sorry for not giving you replies on time.--Shiju Alex|ഷിജു അലക്സ് 14:19, 23 മാർച്ച് 2009 (UTC)
Nutation-ന്റെ പരിഭാഷ അക്ഷഭ്രംശം തന്നെയാണോ എന്നു് എനിക്കുറപ്പില്ല. എങ്കിലും അതു് ശരിയായ പരിഭാഷ ആണെന്നു് തോന്നുന്നു. കാരണം ഭ്രമണത്തിന്റെ അക്ഷത്തിനു (axis of rotation) ഉണ്ടാകുന്ന ഭ്രംശം ആണല്ലോ Nutation എന്ന പ്രതിഭാസം.
Precession ന്റേ മലയാളപദം പുരസ്സരണം തന്നെയാണു്. ഞാൻ പലയിടത്തും അതു് അങ്ങനെ തന്നെ വായിച്ചിട്ടുണ്ടു്.
Precession of equinoxes നു അയനഭ്രംശം എന്ന പദത്തേക്കാൾ വിഷുവങ്ങളുടെ പുരസ്സരണം എന്ന പദാനുപദ പരിഭാഷ തന്നെയാണു് യോജിക്കുക എന്നാണു് എന്റെ അഭിപ്രായം. വിഷുവം എന്ന ലേഖനത്തിൽ ഈ പറയുന്ന മിക്കവാറും പദങ്ങൾ വരുന്നുണ്ടു്. അയനം എന്നാൽ ഗതി, സഞ്ചാരം എന്നൊക്കെ ആണു് അർത്ഥം എന്നു കാലികൂട്ടർ എന്ന ഒരു ഉപയോക്താവു് ഇവിടെ പറഞ്ഞിട്ടുണ്ടു്.
നക്ഷത്രരാശിയുടെ മലയാളം പേരുകൾ എനിക്കു് കിട്ടിയതു് നിരവധി പുസ്തകങ്ങൾ പരിശോധിച്ചതിൽ നിന്നാണു്. അതിൽ പ്രമുഖമായ 2 പുസ്തകങ്ങൾ താഴെ പറയുന്നവ ആണു്.
- താൾ 73-75, മാനത്തു് നോക്കുമ്പോൾ - ആർ രാമചന്ദൻ, കേരളശാസ്ത്രസാഹിത്യ പരിഷത്തു്. ആറാം പതിപ്പു് 1999,
- താൾ 296 - 298, പ്രപഞ്ചരേഖ, ഡോ. എം.പി. പരമേശ്വരൻ, കേരളശാസ്ത്രസാഹിത്യ പരിഷത്തു്. ഒന്നാം പതിപ്പു് 2005
ഈ പുസ്തകങ്ങളിൽ ഒക്കെയും Ara എന്ന നക്ഷത്രരാശിക്കു് പീഠം എന്നു് തന്നെയാണു് കാണുന്നതു് പീഢം അല്ല. --Shiju Alex|ഷിജു അലക്സ് 07:29, 23 ഏപ്രിൽ 2009 (UTC)
തിരഞ്ഞെടുത്ത ചിത്രം
[തിരുത്തുക]തിരഞ്ഞെടുത്ത ചിത്രം update ചെയ്തിട്ടുണ്ട്. പിന്നെ ഇത് ആർക്കും ചെയ്യാട്ടോ :)--Subeesh Talk 06:30, 4 മേയ് 2009 (UTC)
ചില്ലും വട്ടത്തിലാറും
[തിരുത്തുക]റസിമാന്റെ കമ്പ്യൂട്ടറിലെ മലയാളം ഫോണ്ട് പുതിയ യൂണിക്കോഡ് ചില്ലുകൾ (ആണവച്ചില്ലുകൾ) പിന്തുണക്കാത്തതിനാലായിരിക്കണം ചില താളുകളീൽ ചില്ലുകൾക്കു പകരം വട്ടത്തിലാറ് വരുന്നത്. പുതിയ അഞ്ജലി ഫോണ്ട് ഇൻസ്റ്റോൾ ചെയ്തു നോക്കൂ.. ആശംസകളോടെ --Vssun 14:34, 5 ജൂൺ 2009 (UTC)
ന്യൂട്രിനോ നിർത്തല്ലേ തുടരുക
[തിരുത്തുക]അയ്യയ്യോ നിർത്തല്ലേ... നല്ല ഒരു തലക്കെട്ട് കണ്ടപ്പോൾ ചില കൂട്ടിച്ചേർക്കലുകൾ നടത്തി എന്നേ ഉള്ളൂ. താങ്കൾ തുടരുക. ഞാൻ പിന്നീട് തുടരാം....--ടോട്ടോചാൻ 06:20, 6 ജൂൺ 2009 (UTC)
ടിപ്പു സുൽത്താൻ
[തിരുത്തുക]തീർച്ചയായും മാറ്റിയെഴുതണം. ടിപ്പുവിന്റെ ഭരണകാലത്ത് അമുസ്ലീങ്ങളെ ഉന്നത സ്ഥാനങ്ങളിൽ അപ്പോയ്ന്റ് ചെയ്തിരുന്നു എന്നാണ് എന്റെ അറിവ്. ഒന്ന് കൂടി പഠിക്കണം. എന്നിട്ട് മാറ്റി എഴുതാം എന്ന് വിചാരിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് Jasirvalanchery (സംവാദം • സംഭാവനകൾ)
സംവാദം:മേശ (നക്ഷത്രരാശി)
[തിരുത്തുക]സംവാദം:മേശ (നക്ഷത്രരാശി) ശ്രദ്ധിക്കുക --Vssun 09:37, 22 ജൂൺ 2009 (UTC)
- മറൂപടി അതിൽ ഇട്ടിട്ടുണ്ട്. --Vssun 14:00, 24 ജൂൺ 2009 (UTC)
നക്ഷത്രരാശികൾ തീർന്നല്ലോ റസിമാനേ.. ആ തലവാചകം നീക്കാമായിരുന്നില്ലേ? --Vssun 08:58, 5 ജൂലൈ 2009 (UTC)
മലയാളം പദങ്ങൾ
[തിരുത്തുക]മലയാളം പദങ്ങൾ കിട്ടാനായി വർഗ്ഗം:ഗണിതം എന്ന താളിൽ ഒരു പട്ടിക നിർമ്മിച്ചിരിക്കുന്നതു കണ്ടോ? അത്തരത്തിൽ ഒന്നു വർഗ്ഗം:വിവരസാങ്കേതികവിദ്യ താളിൽ നിർമ്മിച്ചാൽ അറിയുന്നവർ ഇട്ടോളൂം --Vssun 05:51, 6 ജൂലൈ 2009 (UTC)
നിരീക്ഷണയോഗ്യ പ്രപഞ്ചം
[തിരുത്തുക]മറുപടി :) --ജുനൈദ് (സംവാദം) 05:47, 7 ജൂലൈ 2009 (UTC)
observable എന്നതു വെറും ആശമാത്രമാണ്. പ്രപഞ്ചം അതാര്യമല്ലായിരുന്നെങ്കിൽ നമ്മൾ അതിനപ്പുറവും കണ്ടേനേ എന്ന് :D --ജുനൈദ് (സംവാദം) 05:57, 7 ജൂലൈ 2009 (UTC)
സോർട്ടുകൾ
[തിരുത്തുക]ബബിൾ, സെലക്ഷൻ, ഇൻസേർഷൻ സോർട്ടുകൾ എല്ലാം തന്നെ തുടങ്ങുന്ന ഒരേ വാക്യ ഉപയോഗിച്ചാണല്ലോ. അതുപാടില്ല എന്നാനെന്റെ അഭിപ്രായം --ജുനൈദ് (സംവാദം) 05:14, 8 ജൂലൈ 2009 (UTC)
ക്ഷമ ആട്ടിൻസൂപ്പാണത്രേ
[തിരുത്തുക]അറിയാവുന്ന കാര്യമാണെങ്കിൽ ഞാൻ അഭിപ്രായം പറഞ്ഞേനെ. റസിമാനേ.. ആരേഖത്തിന്റെ കാര്യത്തിൽ ഉ:Salini അഭിപ്രായം പറയാൻ സാധിക്കും എന്നു തോന്നുന്നു. സംവാദം താളിൽ കുറിപ്പിട്ടിരിക്കുന്നതു കണ്ടു. അല്പ്പം ക്ഷമിക്കുക. അതല്ലെങ്കിൽ ധൈര്യമായി താങ്കൾക്കു ശരിയാണെന്നു തോന്നുന്ന രീതിയിൽ തിരുത്തലുകൾ നടത്തുക. --Vssun 06:43, 11 ജൂലൈ 2009 (UTC)
റസിമാൻ ,
ഗൂഗിൾ സർച്ചുമ്പോൾ കിട്ടുന്നതൊക്കെ ഷിജുവിന്റെ HR ആരേഖം)
എന്ന പ്രമർശത്തെക്കുറിച്ചു്
മിക്കവാറും ജ്യോതിശാസ്ത്രത്തിലേയും ഭൗതികശാസ്ത്രത്തിലേയും സാങ്കേതിക പദങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ ഒന്നുകിൽ എന്റെ ബ്ലൊഗിലേക്കു് പോകും, അല്ലെങ്കിൽ വിക്കിപീഡിയയിലേക്കു് പോകും. കാരണം മലയാളം യൂണിക്കോഡിൽ ഈവക കാര്യങ്ങൾ ആദ്യം എഴുതപ്പെട്ടതു് എന്റെ ബ്ലോഗിലായിപ്പോയി എന്നതു് കൊണ്ടാണൂ്. (അതു് എന്റെ തെറ്റല്ലേ :)) ഞാൻ ബ്ലൊഗിലെഴുതിയ കാര്യങ്ങൾ വിക്കിപീഡിയയിലെക്കു് പകർത്തിയതാണു് വിക്കിപീഡിയയിൽ കാണുന്നതു്. ഞാൻ തന്നെയാനു് വിക്കിപീഡിയയിലേയും (പ്രത്യേകിച്ചു് ജ്യോതിശാസ്ത്രം) ലേഖനങ്ങൾ എഴുതിയതു് എന്നതിനാൽ രണ്ടിലേയും ഉള്ളടക്കവും മിക്കവാറും ഒന്നായിരിക്കും. ജ്യോതിശാസ്ത്രത്തിലെ ചില സങ്കേതിക പദങ്ങൾ ഇപ്പോഴും ഈ രണ്ടു് ഇടങ്ങളിൽ മാത്രമേ ഉള്ളൂ.
മലയാളം യൂണിക്കോഡിനു് സ്വീകര്യത കിട്ടുന്നതു് വരെ ആരും മലയാളത്തിൽ ശാസ്ത്രലേഖനങ്ങളെഴുതുന്നതിൽ പ്രാമുഖ്യം കൊടുത്തിരുന്നില്ല. ഞാൻ എന്റെ ബ്ലൊഗ് ഇംഗ്ലീഷിലാക്കണം എന്ന ഉപദേശം എനിക്കു് വളരെയധികം സ്ഥലത്തു് നിന്നു് കിട്ടിയിട്ടുണ്ടു്. എന്തിനു് മലയാളികൾക്കൊക്കെ ംഗ്ലീഷ് മനസ്സിലാകും എന്നതിനാൽ മലയാളം വിക്കിപീഡിയയുടെ ആവശ്യം എന്താ എന്നും ചില പ്രബുദ്ധ മലയാളികൾ ചോദിച്ചിട്ടുണ്ടു്. പക്ഷെ ഇപ്പൊൾ ഇങ്ങനൊക്കെ ചോദിച്ചവരടക്കം പലരും മലയാളം യൂണിക്കോഡിനേയും വിക്കിപീഡിയയേയും ഒക്കെ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. അതിനാൽ ഇനി എന്റെ ബ്ലോഗിലെ സേർച്ചു് റിസൽട്ട് താഴേക്കു് പൊക്കോളും. പഴയ് സ്ഥിതിയൊക്കെ മാറേണ്ടതുണ്ടു്. കനപ്പെട്ട മെച്ചപ്പെട്ട മികച്ച ശാസ്ത്ര ലേഖനങ്ങൾ മലയാളം യൂണിക്കോഡിൽ വരണം. അതൊക്കെ വേണം സേർച്ചു് റിസൽട്ടിൽ കാണിക്കാൻ. വിവിധ സംഘടനകളും വ്യക്തികളും മലയാളം വിക്കിസംരംഭങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയ സ്ഥിതിക്കു് ഈ സ്ഥിതിക്കു് മാറ്റം വരും എന്നു് പ്രതീക്ഷിക്കാം.
മലയാളം യൂണിക്കോഡിലുള്ള എല്ലാ സേർച്ചുകളും മലയാളം വിക്കിയിലേക്കെത്തുന്ന കാലമാണു് എന്റെ പ്രതീക്ഷ. --Shiju Alex|ഷിജു അലക്സ് 03:12, 12 ജൂലൈ 2009 (UTC)
കവാടം:ജ്യോതിശാസ്ത്രം
[തിരുത്തുക]നാസയുടെ ചിത്രം തന്നെ നമുക്കും ഉപയോഗിക്കാം. നാസയുടെ ഇത്തരം മെറ്റീരിയൽസ് എല്ലാം പബ്ലിക്ക് ഡൊമൈനിലാണു്. അതിനാൽ അതു് ഉപയോഗിക്കുന്നതിനു് പ്രശ്നമില്ല.
ജ്യോതിശാസ്ത്ര കവാടത്തിന്റെ പണി മുന്നോട്ടു് കൊണ്ടു് പോകുന്നതിനു് മുൻപായി അതിനായി ഒരു ടീമുണ്ടാക്കണം. നിലവിൽ വിക്കിയിൽ ഈ വിഷയ്ത്തിൽ താല്പര്യമുള്ളവർ 3 പേരാണു്
- പ്രവീൺ (ബ്യൂറോക്രാറ്റ്)
- റസിമാൻ
- ജുനൈദ്
ഇതിൽ പ്രവീണിനെ മറ്റു് പല തിരക്കുകൾ ഉള്ളതിനാൽ എപ്പൊഴും കിട്ടിയെന്നു് വരില്ല. അപ്പോൾ ഉള്ളവരെ വച്ചു് ഒരു ടീമുണ്ടാക്കി ഓരോരുത്തരും ചെയ്യേണ്ട പണികൾ നിശ്ചയിക്കണം. എന്റെ മനസ്സിൽ ഉള്ള ചില കാര്യങ്ങൾ ഇവയാണു്.
- മാസത്തിലൊരിക്കലെങ്കിലും കവാടം താളിലെ പ്രധാനലേഖനം മാറ്റണം.
- ആഴ്ചയിലൊരിക്കലെങ്കിലും ചിത്രം മാറ്റണം.
- ജ്യോതിശാസ്ത്രവാർത്തകൾ അതു് സൂചിപ്പാൻ ഒരു സെക്ഷൻ വേണം.
- ആനുകാലിക ജ്യോതിശാസ്ത്രസംഭവങ്ങളക്കായി ഒരു വിഭാഗം വേണം
- ഒരു "നിങ്ങൾക്കറിയാമോ" വിഭാഗം വേണം
ഇങ്ങനെ ഓരു പൊർട്ടൽ തുടങ്ങുമ്പോൾ ചെയ്തു തീർക്കാനുള്ള പണി നിരവധിയാണു്.
തൽക്കാലം ജ്യോതിശാസ്ത്രം എന്ന ലേഖനം തന്നെ ആദ്യത്തെ തെരഞ്ഞെടുത്ത ലെഖനമാക്കാം. അതു് ഏകദേശം പൂർണ്ണമാണു്. നിങ്ങളാരെങ്കിലും ഒന്നു് കൂടി പീർറിവ്യൂ ചെയ്താൽ മതിയാകും. ഇംഗ്ലീഷ് വിക്കിയിലെ ജ്യോതിശാസ്ത്ര പോർട്ടൽ ടീം എങ്ങനെയാണു് പ്രവർത്തിക്കുന്നതെന്നു് നോക്കൂ. നമ്മൾ സ്വന്തമായി ഒരു പാത ഉണ്ടാക്കുന്നതുവരെ നമുക്കു് അവരുടെ പാത പിന്തുടരാം.
ഒരു ടീമുണ്ടാക്കി ഓരോരുത്തരും ചെയ്യേണ്ട പണി നിർവചിക്കുന്നതു് വരെ പോർട്ടൽ ലോഞ്ച് ചെയ്യരുതു്. പോർട്ടൽ ഉണ്ടാക്കുക എന്നതിനല്ല. അതു് ക്രമമായി പുതുക്കുക എന്നതിനാണു് പ്രാധാന്യം കൊടുക്കേണ്ടതു്. പോർട്ടൽ ഉണ്ടാക്കാനാനെങ്കിൽ ഞാനതു് പണ്ടേ ഉണ്ടാക്കിയേനേ. അതിനാൽ ഇന്ന പോർട്ടൽ സൃഷ്ടിക്കപ്പെട്ടു എന്നതിനപ്പുറം അതിനെ സജീവമാക്കി നിലനിർത്തുന്നതിനാണു് നമ്മൾ ശ്രമിക്കെണ്ടതു്. അതു കൊണ്ടു തന്നെ പണികൾ വിഭജിക്കപ്പെടണം. കാരണം ഒരാളെ കൊണ്ടു് ലൊറ്റയ്ക്കു് ഇതു് അധിക കാലം ഓടിക്കാൻ പറ്റില്ല --Shiju Alex|ഷിജു അലക്സ് 03:41, 13 ജൂലൈ 2009 (UTC)
തെരഞ്ഞെടുത്ത ലെഖനം
[തിരുത്തുക]സൂപ്പർനോവ എന്ന ലെഖനവും ആദ്യത്തെ തെരഞ്ഞെടുത്ത ലെഖനത്തിനു് പരിഗണിക്കാം. പക്ഷെ സൂപ്പർനോവ തരങ്ങളെക്കുറിച്ചുള്ള ഭാഗം പൂർത്തിയാക്കാനുണ്ടു് അതിൽ. --Shiju Alex|ഷിജു അലക്സ് 04:10, 13 ജൂലൈ 2009 (UTC)
എന്റെ ഇഷ്ടവിഷയങ്ങളിലൊന്നാണ് ജ്യോതിശാസ്ത്രം. എന്റെ പൂർണ്ണ സഹകരണം പ്രതീക്ഷിക്കാം. ഞാനും മുൻപ് ശ്രമിച്ചിരുന്നു കവാടങ്ങൾക്കായി. --ജുനൈദ് (സംവാദം) 04:15, 13 ജൂലൈ 2009 (UTC)
കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം --ജുനൈദ് (സംവാദം) 05:11, 13 ജൂലൈ 2009 (UTC)
ഈ മാസത്തെ ആകാശം
[തിരുത്തുക]കേരളത്തിന്റെ ആകാശം എന്നതിലും നല്ലത് കേരളത്തിലെ ആകാശം എന്നതല്ലേ? --Edukeralam|ടോട്ടോചാൻ 08:08, 14 ജൂലൈ 2009 (UTC)
മലയാളംവിക്കി കേരളസമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണു്. അതിനാൽ പുറത്തെ സമൂഹത്തിൽ ചില കാര്യങ്ങൾ നമ്മൾ ഇഗ്‌നോർ ചെയ്യുന്ന പോലെ ഇവിടെയും ചെയ്യേണ്ടി വരും. അതവിടെ കിടന്നോട്ടെ. അതിന്റെ പിറകേ പോയാൽ വിക്കി നയങ്ങളും മറ്റും എടുത്തു് സംവദിച്ചു നേരം കളയാം എന്നെ ഉള്ളൂ. ഞാൻ പണ്ടു് അങ്ങനെ കുറെ സമയം കളഞ്ഞിട്ടുണ്ടു്. ഇതേ പോലുള്ള കാര്യങ്ങൾക്ക് സംവദിക്കുന്ന സമയം കൊണ്ടു് നമുക്കു് എത്ര ലേഖനങ്ങൾ നന്നാക്കിയെടുക്കാം. ഇഗ്‌നോർ ഇറ്റ്. --Shiju Alex|ഷിജു അലക്സ് 02:31, 18 ജൂലൈ 2009 (UTC)
കാൾ സാഗൻ
[തിരുത്തുക]പ്രിയ റസിമാൻ, കാൾ സാഗനെ കുറിച്ച് ഒരു താളിനായി ശ്രമിക്കുമോ--Vicharam 11:31, 17 ജൂലൈ 2009 (UTC)
കാൾ സാഗൻ നന്നായിട്ടുണ്ട്. ആശംസകളോടെ--Vicharam 13:59, 19 ജൂലൈ 2009 (UTC)
ഊർജ്ജതന്ത്രം
[തിരുത്തുക]റസിമാൻ, ഫിസിക്സ് എന്നതിനു് ഊർജ്ജതന്ത്രം എന്നു് ഉപയോഗിക്കുന്നതു് ഒഴിവാക്കെണ്ടതാണു്. ആരാണു് ഫിസിക്സ് എന്നതിനു് energy science എന്നു് പരിഭാഷചെയ്ത മഹാൻ എന്നു് അറിയില്ല. ഭൗതികശാത്രം തന്നെ മതി നമുക്ക‌് --Shiju Alex|ഷിജു അലക്സ് 08:52, 19 ജൂലൈ 2009 (UTC)
ഹബിൾ/ഹബ്ബിൾ
[തിരുത്തുക]മുൻപ് ലേഖനങ്ങളെഴുതുമ്പോഴും ശരിയായ രൂപത്തെ കുറിച്ച് ഞാനും ആശയകുഴപ്പത്തിലായിട്ടുണ്ട്. ഉദാഹരണത്തിന് ഹബ്ബിൾ അൾട്രാ ഡീപ് ഫീൽഡ് എന്ന ലേഖനം തുടങ്ങിയത് ഹബിൾ എന്നതുപയോഗിച്ചായിരുന്നു, ലേഖനത്തിലുട നീളം ഇപ്പോഴും മുപുപയോഗിച്ച ഹബിൾ..ഹബിൾ എന്നുതന്നെ ;) ആരും മാറ്റിയില്ല നിലവിൽ തലക്കെട്ട് ഹബ്ബിൾ എന്നണെങ്കിലും (നാൾവഴിയിൽ കാണുന്നത് ഷിജു തലക്കെട്ട് ഹബ്ബിൾ ഉപയോഗിച്ചാക്കി എന്നാണ് :) ). ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി എന്ന താളിൽ ഹബിളും ഹബ്ബിളും മാറി മാറി വരുന്നു. --ജുനൈദ് (സംവാദം) 03:55, 20 ജൂലൈ 2009 (UTC)
- ഇംഗ്ലൂഷ് പദത്തിൽ ഇരട്ട b ഉള്ളതു കൊണ്ടായിരിക്കാം ഹബ്ബിൾ എന്ന് ചിലർ ഉപയോഗിക്കുന്നത്, ഇനി ഇതു പറഞ്ഞ് റസിമാൻ ബബിൾ സോർട്ടിനെ ബബ്ബിൾ സോർട്ടാക്കരുത്, പ്ലീസ് :) --ജുനൈദ് (സംവാദം) 03:59, 20 ജൂലൈ 2009 (UTC)
ഞാൻ ഹബ്ബിളിന്റെ കൂടെയാണു്. ഉച്ചാരണം കേട്ടു് നോക്കി തക്കതായതു് തിരഞ്ഞെടുക്കൂ. --Shiju Alex|ഷിജു അലക്സ് 04:21, 20 ജൂലൈ 2009 (UTC)
സമയമെഖല
[തിരുത്തുക]എന്റെ അറിവിൽ വിക്കിയിലെ ഡിഫാൾട്ട് സമയമേഖല UT ആണു്. പിന്നെ നമ്മൾ യൂസർ പേജിൽ സെറ്റ് ചെയ്യുന്നതിനനുസരിച്ചാണു് പുതിയ മാറ്റങ്ങളിലും മറ്റും സമയം കാണിക്കുന്നതു്. അതു് ഓരോ യൂസര്ക്കും വ്യത്യസ്തമായിരിക്കും. സംവാത്തിലെ ഒപ്പിന്റെ സമയം ജോഗ്രഫിക്ക് ലൊക്കേഷൻ അനുസരിച്ച് മാറാതിരിക്കാൻ വേണ്ടിയാവണം UT യിൽ സെറ്റ് ചെയ്തിരിക്കുന്നതു്. പ്രത്യേകിച്ച് ചില സംവാദങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ അതു് തന്നെയാണൂ് ശരിയെന്നും മനസ്സിലാവും. ഒരേ സമയം അമേരിക്കയിലിരുന്നും ഇന്ത്യയിലിരുന്നും സംവാദത്തിലേര്പ്പെടുന്നവരുടെ സംവാദം രണ്ടു് തീയതികളീലോ സമയ്യത്തോ കാണിച്ചാൽ ശരിയാവില്ലല്ലോ. --Shiju Alex|ഷിജു അലക്സ് 01:38, 22 ജൂലൈ 2009 (UTC)
കുഞ്ഞാലിക്കുട്ടി
[തിരുത്തുക]കണ്ടിരുന്നു. വിക്കിപീഡിയ:മൂന്നു മുൻപ്രാപന നിയമം കാരണമാണു ഞാൻ അതു റിവേർട്ട് ചെയ്യാഞ്ഞത്. അത് ഒന്നു വിപുലീകരിക്കാമോ?--Anoopan| അനൂപൻ 07:18, 22 ജൂലൈ 2009 (UTC)
ലേഖന രക്ഷാസംഘം
[തിരുത്തുക]നമസ്കാരം, Razimantv. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം. |
- താങ്കളുടെ പ്രവർത്തനങ്ങൾ ഈ പദ്ധതിക്ക് മുൻപേ ഉണ്ടായിരുന്നു അല്ലോ. പിന്നെ ഇങ്ങിനെ ഒരു താൾ വന്ന സ്ഥിതി പേര് ചേർത്തിട്ടോളൂ. അംഗമായില്ലെങ്കിലും താങ്കളുടെ സേവനം ഉണ്ടാവുമെന്ന് അറിയാം. നന്ദി. --Rameshng:::Buzz me :) 12:54, 24 ജൂലൈ 2009 (UTC)
സ്വാഗതം
[തിരുത്തുക]
|
വീണ്ടും നന്ദി
[തിരുത്തുക]നന്ദിയറിയിക്കുന്നു. :) ---ജിതിൻ- 13:27, 24 ജൂലൈ 2009 (UTC)
ഫലകം
[തിരുത്തുക]ഫലകം:Infobox Indian Jurisdiction ഒരു കുഴപ്പം പിടിച്ച സാധനം തന്നെ.. ഈ മലയാളത്തിൽ സംസ്ഥാനം കൊടുത്താൽ അത് പിന്നെ സംസ്ഥാനത്തിന്റെ ഭൂപടം കാണിക്കില്ല. അത് ഇന്ത്യയുടെ കാണിക്കും. ഇത് സാദിക്കിനോടോ അനൂപനോ മറ്റോ ചോദിച്ചു നോക്കണം. ഫലകത്തിന്റെ കോഡിംഗിൽ അത്ര വല്യ പിടിയില്ല. --Rameshng:::Buzz me :) 14:34, 24 ജൂലൈ 2009 (UTC)
ഡിലീറ്റ്
[തിരുത്തുക]നീക്കം ചെയ്തിട്ടുണ്ട്. --Rameshng:::Buzz me :) 16:04, 24 ജൂലൈ 2009 (UTC)
മന്ദാക്രാന്ത
[തിരുത്തുക]ആ താൾ മായ്ചിട്ടുണ്ട്. യൂസറെ പറഞ്ഞു മനസ്സിലാക്കിയത് നന്നായി. --Rameshng:::Buzz me :) 10:21, 25 ജൂലൈ 2009 (UTC)
താളിൽ ഒരു {{മായ്ക്കുക}} ചേർക്കാമായിരുന്നില്ലേ? --Vssun 10:44, 26 ജൂലൈ 2009 (UTC)
ജ്യോതിശാസ്ത്രം - അപൂർണ്ണ ലേഖനങ്ങൾ
[തിരുത്തുക]അത് ശൈലിക്കനുസരിച്ച് പേര് മാറ്റിയതിനു ശേഷം ക്ലിക്കി നിർമ്മിക്കാത്തതിനാലാണ്. ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അതിന്റെ മുൻപത്തെ പേരിലേക്ക് ലിങ്കിയവയെല്ലാം പുതുക്കേണ്ടി വരും, നോക്കട്ടെ സമയം കിട്ടുമ്പോൾ ശരിയാക്കും :) --ജുനൈദ് (സംവാദം) 15:45, 26 ജൂലൈ 2009 (UTC)
ഇന്ത്യയിലെ പ്രധാനനഗരങ്ങളുടെ പട്ടിക, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങൾ എന്നിവയുടെ ഇന്റർവിക്കി നോക്കുക. അതിൽ ഒന്ന് ജനസംഖ്യയുള്ള മെട്രോ നഗരങ്ങളും, മറ്റേത് ജനസംഖ്യയുള്ള നഗരങ്ങളും ആണ്. --Rameshng:::Buzz me :) 04:06, 27 ജൂലൈ 2009 (UTC)
RSS
[തിരുത്തുക]ഇപ്പോൾ കണ്ടു :) . ഇനിയും ഇതുപോലെയുള്ള കൂട്ടലുകളും കുറക്കലുകളും വരികയാണെങ്കിൽ താൾ അർദ്ധസംരക്ഷിതമാക്കാം. --Anoopan| അനൂപൻ 11:04, 27 ജൂലൈ 2009 (UTC)
ട്വന്റി-ട്വന്റി
[തിരുത്തുക]20-20 നീക്കി, ഇനി ഞാനായിട്ട് നിയമലംഘനം നടത്തുന്നില്ല :) നന്ദി --Subeesh Talk 13:13, 27 ജൂലൈ 2009 (UTC)
മാർത്താണ്ഡവർമ്മ
[തിരുത്തുക]നോവലിനെക്കുറിച്ചുളള താൾ നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ!!, രണ്ടാമത്തെ വരിയായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ് നോവലിന്റെ ഇതിവൃത്തം എന്നത് - ചെറുതായൊന്ന് വിപുലീകിച്ചാൽ നന്നായിരുന്നു, ഒരു ചെറിയ അഭിപ്രായം മാത്രമാണ്. (ഹരിത് 00:33, 28 ജൂലൈ 2009 (UTC))
നന്ദി
[തിരുത്തുക]അഭിനന്ദനങ്ങൾക്ക് നന്ദി :) ഒപ്പം അല്പം മധുരവും. ആദ്യത്തെതായിരുന്നില്ല. [1] --ജുനൈദ് (സംവാദം) 15:16, 28 ജൂലൈ 2009 (UTC)
മാർത്താണ്ഡവർമ്മ വിപുലീകരണം
[തിരുത്തുക]നോവലിൻറെ ഇതിവൃത്തെ പറ്റിയുള്ള വരിയെക്കുറിച്ച് മാത്രമാണ് ഉദ്ദേശിച്ചത്, ഏന്നാൽ കഴിയുന്നത് തീർച്ചയായും ഞാൻ ചേർക്കാം. നന്ദി (ഹരിത് 17:55, 28 ജൂലൈ 2009 (UTC))
മാർത്താണ്ഡവർമ്മ ഇൻഫോബോക്സ്
[തിരുത്തുക]Genere- ൻറെ മാറ്റം നന്നായി - അതുപോലെ (Followed by - ഉത്തരഭാഗങ്ങൾ) (Preceeded by - പൂർവ്വഭാഗങ്ങൾ), എന്നിവയും ഉണ്ടായിരുന്നെങ്കിൽ നല്ലത്, നന്ദി (ഹരിത് 18:14, 28 ജൂലൈ 2009 (UTC))
ഹെൻറി കാവൻഡിഷ്
[തിരുത്തുക]ഹെൻറി കാവൻഡിഷ് എന്ന താൾ നിലവിലുണ്ട്. താങ്കൾ തുടക്കമിട്ട ഹെൻറി കാവെൻഡിഷ് എന്ന ലേഖനത്തിലെ എല്ലാ വിവരങ്ങളും നിലവിലുണ്ടായിരുന്ന ഹെൻറി കാവൻഡിഷ് എന്ന താളിലേക്ക് മാറ്റിയുണ്ട്. ദയവായി പരിശോദിക്കുക. --Rameshng:::Buzz me :) 06:30, 29 ജൂലൈ 2009 (UTC)
മായ്ക്കേണ്ടി വരും
[തിരുത്തുക]അങ്ങനെ ഒരു വർഗ്ഗം ആവശ്യമില്ല, മായ്ക്കേണ്ടി വരും --ജുനൈദ് (സംവാദം) 10:04, 29 ജൂലൈ 2009 (UTC)
കൊള്ളാമല്ലോ
[തിരുത്തുക]കൊള്ളാമല്ലോ റസിമാന്റെ താൾ. ആരും എഴുതാത്തതുകൊണ്ട് സ്വയം ജീവചരിത്ര ലേഖനം എഴുതുകയാണോ? പിന്നെ {{scientist-stub}} എന്ന ഫലകം ചേർക്കണോ? ;) --ജുനൈദ് (സംവാദം) 11:12, 30 ജൂലൈ 2009 (UTC)
നന്ദി
[തിരുത്തുക]അക്കാര്യം ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി. സത്യം പറഞ്ഞാൽ, ഇതുവരെ മിക്കവാറും എല്ലാ എഡിറ്റുകളും അനൈച്ഛികമായി (!) ചെറുതെന്ന് അടയാളപ്പെടുത്തി വരികയായിരുന്നു. ഇനി മുതൽ ശ്രദ്ധിക്കാം :) --അഭി 13:01, 30 ജൂലൈ 2009 (UTC)
കുറക്കേണ്ടി വരും
[തിരുത്തുക]ഞാൻ പറയാൻ വിചാരിച്ചിരുന്നു. ഇവിടെ അതു പറഞ്ഞിട്ടുണ്ട്. റസിമാൻ എഴുതിയതു പോലെ ആരെങ്കിലും കൈവെക്കാൻ സാധ്യതയുണ്ട് :( --ജുനൈദ് (സംവാദം) 14:23, 30 ജൂലൈ 2009 (UTC)
ആ രണ്ട് താളുകളും മായക്കാനാണോ? --ജുനൈദ് (സംവാദം) 18:29, 30 ജൂലൈ 2009 (UTC)
ബദാം
[തിരുത്തുക]വിട്ടു പോയി :) . പിന്നെ നിങ്ങളെപ്പോലുള്ളവർ ഉള്ളതിനാൽ രക്ഷപെട്ടു പൊകുന്നു. --Shiju Alex|ഷിജു അലക്സ് 15:42, 31 ജൂലൈ 2009 (UTC)
കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ ശ്രദ്ധിക്കൂ --ജുനൈദ് (സംവാദം) 18:05, 31 ജൂലൈ 2009 (UTC)
ചിത്രം
[തിരുത്തുക]രണ്ട് പതിപ്പും ഒന്നാണല്ലോ. ചിത്രത്തിനു താഴെയുള്ള ഈ ചിത്രത്തിലും മെച്ചപ്പെട്ടത് അപ്‌ലോഡ് ചെയ്യുക എന്ന കണ്ണി ഞെക്കിയല്ലേ അപ്‌ലോഡ് ചെയ്തത്.? --ജുനൈദ് (സംവാദം) 07:50, 1 ഓഗസ്റ്റ് 2009 (UTC)
അതേ പേരിൽ തന്നെയാണോ റസിമാന്റെ കമ്പ്യൂട്ടറിൽ ഫയൽ കിടക്കുന്നത് എങ്കിൽ ഫയൽ നാമം അല്പം മാറ്റൂ എന്നി ഒന്നു കൂടി ശ്രമിക്കൂ --ജുനൈദ് (സംവാദം) 08:01, 1 ഓഗസ്റ്റ് 2009 (UTC)
മൗ പോയിന്റർ പോയല്ലോ. പക്ഷെ കറുത്ത മഷികൊണ്ട് തുടച്ചപോലെ കാണുന്നു. :(
റസിമാൻ പറ്റുന്നില്ലെങ്കിൽ താഴെ നൽകിയിരിക്കുന്നത് ചെയ്യൂ. ബ്രൗസർ കാഷെയുടെ പ്രശ്നമായിരിക്കും
- മോസില്ല/ഫയർഫോക്സ്/സഫാരി എന്നീ ബ്രൗസറുകളിൽ Reload ബട്ടൺ അമർത്തുമ്പോൾ Shift കീ അമർത്തി പിടിക്കുകയോ Ctrl-Shift-R ഒരുമിച്ച് അമർത്തുകയോ (Cmd-Shift-R on Apple Mac) ചെയ്യുക;
- ഇന്റർനെറ്റ് എക്സ്പ്ലോറർ (IE):Refresh ബട്ടൺ അമർത്തുമ്പോൾ Ctrl കീ അമർത്തിപിടിക്കുക. അല്ലെങ്കിൽ Ctrl-F5 അമർത്തുക;
- ഓപ്പറ (Opera): Tools→Preferences ഉപയോഗിച്ച് കാഷെ പൂർണ്ണമായും ക്ലിയർ ചെയ്യുക;
- Konqueror:: Reload ബട്ടൺ അമർത്തുകയോ F5 കീ അമർത്തുകയോ ചെയ്യുക.
--ജുനൈദ് (സംവാദം) 08:09, 1 ഓഗസ്റ്റ് 2009 (UTC)
അതിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ Images produced by Your Sky are in the public domain and may be used in any manner without permission, restriction, attribution, or compensation. ഏതു വിധത്തിലും ഉപയോഗിക്കാമെന്നല്ലേ പറയുന്നത്. അതിൽ മലയാളം വരുമോ? സ്റ്റെല്ലേറിയത്തിൽ നിന്നെടുത്തതല്ലേ കാണാൻ ഭംഗിയുള്ളത് --ജുനൈദ് (സംവാദം) 08:28, 1 ഓഗസ്റ്റ് 2009 (UTC)
ഉയർന്ന റെസല്യൂഷൻ നല്ലതു തന്നെ. പക്ഷെ മലയാളം ലഭ്യമാണെങ്കിൽ അതായിരിക്കും കൂടുതൽ നല്ലത്. ഞാനിപ്പോൾ സ്റ്റെല്ലേറിയത്തിന്റെ ട്രാൻസിലേഷന് ലോഞ്ച്പാഡ് സൈറ്റിൽ ശ്രമിച്ചു കൊണ്ടിരിക്കുകയാ. ട്രാൻസിലേഷൻ ഡൌൺലോഡ് ചെയ്ത് നോക്കണം. --ജുനൈദ് (സംവാദം) 08:38, 1 ഓഗസ്റ്റ് 2009 (UTC)
- merge to ഘർഷണം--Anoopan| അനൂപൻ 11:32, 1 ഓഗസ്റ്റ് 2009 (UTC)
ഈ മാസത്തെ ആകാശം ചിത്രം
[തിരുത്തുക]ഈ മാസത്തെ ആകാശം ചിത്രം നക്ഷത്രഗണങ്ങളുടെ പേരില്ലാതെ അപ്ലോഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ പേരാക്കാമോ......--Edukeralam|ടോട്ടോചാൻ 15:13, 1 ഓഗസ്റ്റ് 2009 (UTC)
നന്നായിട്ടുണ്ട്. ഇത്തിരി കൂടി ക്ലാരിറ്റി ആക്കാമോ? jpg സേവ് ചെയ്യുമ്പോൾ പൂർണ്ണറെസല്യൂഷനിൽ 100% ക്വാലിറ്റിയിൽ സേവ് ചെയ്താൽ മതി. --Edukeralam|ടോട്ടോചാൻ 15:41, 1 ഓഗസ്റ്റ് 2009 (UTC) പി.എൻ.ജി ആയി അപ്ലോഡ് ചെയ്ത് തരാം. --Edukeralam|ടോട്ടോചാൻ 15:44, 1 ഓഗസ്റ്റ് 2009 (UTC)
PNG ആയി ചെയ്തിട്ടുണ്ട്. സെപ്റ്റംബറും ഇട്ടിട്ടുണ്ട്. --Edukeralam|ടോട്ടോചാൻ 15:51, 1 ഓഗസ്റ്റ് 2009 (UTC)
നന്നായിട്ടുണ്ട്. ഇപ്പോൾ ശരിയായി. ഇനി ഈ മാസത്തിലെ ആകാശത്തിലെ ചിത്രം ഇതാക്കാമല്ലേ? --Edukeralam|ടോട്ടോചാൻ 15:56, 1 ഓഗസ്റ്റ് 2009 (UTC)
കണക്ക്
[തിരുത്തുക]ഞാൻ കണക്ക് പുലിയല്ല എലിയാണ്! പിന്നെ ഗ്രൂപ്പ് ലേഖനം ഇത്രയും വിപുലീകരിച്ചത് ശാലിനി ചേച്ചിയാണ്. ഒരു മെസേജ് ഇട്ടു നോക്കൂ.--അഭി 17:50, 1 ഓഗസ്റ്റ് 2009 (UTC)
ഓഗസ്റ്റ്
[തിരുത്തുക]- നിലവിൽ റസിമാൻ വരുത്തിയ മാറ്റത്തോടെ തൽക്കാലം അത് നിലനിൽക്കട്ടെ. മാസങ്ങളുടെ പേരിന്റെ അവസാനം ഉള്ള സീറോവിഡ്ത്ത് ജോയിനർ /നോൺജോയിനറിന്റെ പ്രശ്നം ആണെന്ന് തോന്നുന്നു. ഞാൻ നാളെ ബാംഗ്ലൂരിൽ തിരിച്ചെത്തിയിട്ട് നോക്കാം. ലിനക്സിലേ ഇതു് പോലുള്ള കാര്യങ്ങൾ ശരിക്ക് കാണാനും/ചെയ്യാനും പറ്റൂ. ചില ബഗ്ഗുകൾ ലോഗിൻ ചെയ്യേണ്ടി വരുമെന്ന് തോന്നുന്നു. തൽക്കാലം നിലവിലുള്ള സ്ഥിതിയിൽ മാറ്റം വരുത്തണ്ട. --Shiju Alex|ഷിജു അലക്സ് 06:29, 2 ഓഗസ്റ്റ് 2009 (UTC)
കവാടം ചുവന്നിരുന്നോ കാണാൻ സാധിച്ചിരുന്നില്ല. അങ്ങനെ സംഭവിച്ചെങ്കിൽ അത് ഓഗസ്റ്റിന്റെ കുഴപ്പമാ ;-) വിക്കിപീഡിയയിലെ ഓഗസ്റ്റിന്റെ അവസാനം ഒരു ക്യാരക്റ്റർ (കാണാൻ കഴിയാത്ത ZWNJ) അധികമുണ്ടായിരുന്നു. അതി പ്രവീണിനോട് സൂചിപ്പിക്കുകയും ചെയ്തു അത് പ്രവീൺ ശരിയാക്കിയതായിരിക്കാം മുകളിൽ സുനിൽ സൂചിപ്പിച്ചത് --ജുനൈദ് (സംവാദം) 06:43, 2 ഓഗസ്റ്റ് 2009 (UTC)
ആശാൻ
[തിരുത്തുക]ഞാൻ ചെയ്യുന്നതിനിടയിൽ എന്തൊ എവിടെയോ പ്രശ്നം പറ്റി. ഞാനതവിടെ വച്ചു നിർത്തി. അത്രയേയുള്ളൂ. — ഈ തിരുത്തൽ നടത്തിയത് Wikiwriter (സംവാദം • സംഭാവനകൾ)
ന്യായോപയോഗം
[തിരുത്തുക]അവിടേയും ആ ലേഖനത്തെ പരാമർശിക്കാനായി മാത്രമല്ലേ ഉപയോഗിക്കുന്നുള്ളൂ.. ഇനിയും സംശയം തോന്നുന്നുണ്ടെങ്കിൽ കുറേ ലേഖനങ്ങൾ പ്രധാന താളിൽ ഒട്ടിച്ചുവക്കുന്നതായി സങ്കൽപ്പിക്കുക. --Vssun 16:17, 2 ഓഗസ്റ്റ് 2009 (UTC)
എനിക്കും വലിയ ഉറപ്പൊന്നുമില്ല റസിമാനേ.. ആ വിശ്വാസത്തിൽ ഉപയോഗിക്കുന്നെവെന്നേ ഉള്ളൂ.. :) --Vssun 16:24, 2 ഓഗസ്റ്റ് 2009 (UTC)
ബോട്ട്
[തിരുത്തുക]ഇല്ല. അപേക്ഷിച്ചിട്ടേയുള്ളൂ --Anoopan| അനൂപൻ 17:45, 2 ഓഗസ്റ്റ് 2009 (UTC)
✔ ചെയ്തു. റസിമാന് അതേ പേരിൽ ഫലകം നിർമ്മിക്കാമല്ലോ. ആരേയും കാത്തു നിൽക്കേണ്ടതില്ല --ജുനൈദ് (സംവാദം) 10:52, 3 ഓഗസ്റ്റ് 2009 (UTC)
ചോദിക്കാതെ തന്നെ {{Rnd/e-}} ഉം ചെയ്തു ;-) --ജുനൈദ് (സംവാദം) 10:55, 3 ഓഗസ്റ്റ് 2009 (UTC)
ഹിരോഷിമ
[തിരുത്തുക]ഹിരോഷിമ തുടർന്നോളൂ... ഞാൻ ഇന്ന് നിർത്തുന്നു....
ഓഫ് ടോപ്പിക്ക് - മെയിൽ ഒന്നു നോക്കിയേക്കൂ--Edukeralam|ടോട്ടോചാൻ 19:11, 4 ഓഗസ്റ്റ് 2009 (UTC)
thank you
[തിരുത്തുക]റസിമോൻ ചേട്ടാ വളരെ നന്നി.തീർച്ചയായും എന്നാൽ കഴിയും വിധം ഹാക്കിംഗ് എന്ന ലേഖനം നന്നാക്കാൻ ശ്രമിക്കാം. പക്ഷെ നിന്കളെല്ലാവരും എന്നെ സഹായിക്കണം കേട്ടോ.ഞാനാദ്യാമായാ വിക്കിപീഡിയയിൽ --രന്ജൻ 17:31, 5 ഓഗസ്റ്റ് 2009 (UTC)
സഹായം വേണം
[തിരുത്തുക]i am using gnu/linux, for typing malayalam firefox extension lipikaar. വേറെ എന്തെന്കിലും വഴിയുന്ടോ? raja എന്നു ഇംഗ്ലിഷിൽ ടൈപ്പ് ചെയ്താൽ 'രാജാ' എന്നു മലയാളത്തിൽ വരുന്ന രീതിയാണെനികിഷ്ടം.അന്കനെയെന്തെന്കിലും വഴിയാറിമോ? scim input method എനിക്കു വേന്ടാ--രന്ജൻ 21:40, 5 ഓഗസ്റ്റ് 2009 (UTC)
മദ്‌ഹബ്
[തിരുത്തുക]ഓരോ മദ്‌ഹബുകളുടേയും സ്ഥാപകരുടെ താളുകൾക്ക്, മദ്‌ഹബുകൾ എന്ന താളിൽ നിന്നും വേറിട്ട് നിൽക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഉണ്ടെങ്കിൽ മെർജ് ഫലകം പിൻവലിക്കാവുന്നതാണ്. --Vssun 07:22, 6 ഓഗസ്റ്റ് 2009 (UTC)
എന്തോ സെർവർ പ്രശ്നം ആണു്. രാവിലെ വിക്കിഗ്രന്ഥശാലയിലും ഈ എറർ ഉണ്ടായിരുന്നു. --Shiju Alex|ഷിജു അലക്സ് 08:08, 6 ഓഗസ്റ്റ് 2009 (UTC)
കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ --ജുനൈദ് (സംവാദം) 11:23, 6 ഓഗസ്റ്റ് 2009 (UTC)
തീർച്ചയായും...--salini 15:39, 6 ഓഗസ്റ്റ് 2009 (UTC)Salini
ന്യായോപയോഗം
[തിരുത്തുക]ഇതിന്റെ മാനദണ്ഡങ്ങൾ എവിടെ നിന്നെങ്കിലും പഠിക്കാനാകുമോന്നു നോക്കട്ടെ. എന്നിട്ട് അഭിപ്രായം പറയാം. --Vssun 02:27, 7 ഓഗസ്റ്റ് 2009 (UTC)
അദ്ധ്യാപകർ
[തിരുത്തുക]പ്രമുഖരായ അദ്ധ്യാപകർ ഇതിനെ തലക്കെട്ടു മാറ്റിയോ മറ്റോ നിലനിർത്താൻ താല്പര്യമുണ്ടോ? ഇല്ലെങ്കിൽ നീക്കം ചെയ്യാമെന്നു കരുതുന്നു. --Vssun 12:32, 7 ഓഗസ്റ്റ് 2009 (UTC)
- ജോൺസി ജേക്കബ് ഇങ്ങനെയാക്കിയിട്ടുണ്ട്. --Vssun 15:06, 7 ഓഗസ്റ്റ് 2009 (UTC)
- :) നല്ല തമാശ.. --Vssun 15:15, 7 ഓഗസ്റ്റ് 2009 (UTC)
നന്നായി. അത് ആവശ്യമുണ്ടെങ്കിൽ നാൾവഴിയിൽ നിന്നും കിട്ടുമല്ലോ.. --Vssun 15:47, 7 ഓഗസ്റ്റ് 2009 (UTC)
സ്വന്തം വർഗ്ഗം
[തിരുത്തുക]- റസിമാൻ ഉദ്ധരിച്ച ഭാഗം ഞാൻ വായിച്ചിരുന്നില്ല.
- താഴെക്കാണുന്ന ഭാഗം കണ്ടപ്പോൾ സ്വവർഗ്ഗരതി എന്ന താളിലുൾപ്പെടുത്താൻ അർഹമാണെന്നു തോന്നി.
“ | സ്വവർഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞ കാരണത്താൽ ഹാതോവർ രാഷ്ട്രത്തിന്റെ ഔദ്യോഗിക നിയമോപദേഷ്ടാവ് എന്ന ഉയർന്ന പദവിയിൽനിന്ന് തന്റെ മുപ്പത്തിനാലാം വയസ്സിൽ ബലമായി പുറത്താക്കപ്പെട്ട കാൾ ഉൾറിച്ചിസ് ആണ് ആധുനികകാലഘട്ടത്തിലെ ഒന്നാമത്തെ സ്വർവർഗസ്നേഹിയായ പുരുഷൻ (First gay man of modern times) എന്ന് അറിയപ്പെടാൻ അർഹതയുള്ളയാളെന്ന് പ്രസിദ്ധ അമേരിക്കൻ ന്യൂറോസയന്റിസ്റായ സിമോൺ ലിവായ് പറയുന്നത് ([5]) സിവിൽ സർവ്വീസിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം'ന്യൂമാന്യൂമാൻട്രിയസ്' എന്ന തൂലികാനാമം മാറ്റി സ്വന്തം പേരിൽതന്നെ സ്വവർഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ച് എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത ഉൾറിച്ച്സ് ആണ് ചരിത്രത്തിൽ ആദ്യമായി സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയ വ്യക്തി. | ” |
--Vssun 06:11, 8 ഓഗസ്റ്റ് 2009 (UTC)
പ്രഭാവം
[തിരുത്തുക]സീമാൻ പ്രഭാവം ഇത് ആദ്യം കണ്ടപ്പോൾ റസിമാൻ പ്രഭാവം എന്നു വായിച്ചു.. :) --Vssun 11:12, 8 ഓഗസ്റ്റ് 2009 (UTC)
ഇതിന്റെ താൾ അഭി മായ്ച്ചു കളഞ്ഞു. ലേഖനം വികസിപ്പിക്കാൻ ഉദ്ദ്യേശമുണ്ടെങ്കിൽ പുന:സ്ഥാപിക്കാം. --Vssun 05:20, 9 ഓഗസ്റ്റ് 2009 (UTC)
ടി വി
[തിരുത്തുക]ഇപ്പോഴാ ശ്രദ്ധിച്ചത്. ടി വി വഴി വന്നാൽ റസിമാനോട് സംവദിക്കാം അല്ലേ. പക്ഷെ പെട്ടെന്ന് ശ്രദ്ധിക്കില്ല കേട്ടോ :( --ജുനൈദ് (സംവാദം) 08:13, 9 ഓഗസ്റ്റ് 2009 (UTC)
ഞാനും കുറിപ്പിട്ടുപ്പോയി :-S --ജുനൈദ് (സംവാദം) 08:47, 9 ഓഗസ്റ്റ് 2009 (UTC)
വ്യാപക മർദ്ദം
[തിരുത്തുക]വ്യാപക മർദ്ദത്തിൽ ഒന്നു കൈവെക്കണം --Anoopan| അനൂപൻ 11:16, 9 ഓഗസ്റ്റ് 2009 (UTC)
- ഇതിനെ മർദ്ദത്തിൽ ലയിപ്പിച്ചിട്ടുണ്ട്. --Vssun 14:47, 10 ഓഗസ്റ്റ് 2009 (UTC)
റോബർട്ട് കെയ്ലൗ
[തിരുത്തുക]ഒരു പിടിയുമില്ല സഖാവേ, പിന്നെ അത് ഡിലീറ്റിക്കഴിഞ്ഞപ്പോളാ സന്ദേശം വന്നത്.--അഭി 16:25, 9 ഓഗസ്റ്റ് 2009 (UTC)
എന്നോട് ദയവായി ക്ഷമിക്കുക
[തിരുത്തുക]ജുനൈദ്ജി,റസിമാൻജി എന്ടെ തെറ്റുകൾ തിരുത്തി എനിക്കു നേർ വഴി കാണിച്ചു തരുന്ന എല്ലാവർക്കും നന്നി.എന്ടെ തെറ്റുകൾ എനിക്കു അറിയാതെ പറ്റുന്നതാണ് അതിനാൽ എല്ലാവരും എന്നോട് ക്ഷമിക്കണമെന്നു അഭ്യർത്ഥിക്കുന്നു--രന്ജൻ 17:10, 9 ഓഗസ്റ്റ് 2009 (UTC)
എന്കനെയാക്കും
[തിരുത്തുക]പത്തായത്തിലെന്കനെയാക്കും? --രന്ജൻ 17:59, 9 ഓഗസ്റ്റ് 2009 (UTC)
എന്നോട് ദയവായി ക്ഷമിക്കുക
[തിരുത്തുക]അണ്ണാമലൈ ചെട്ടിയാരുടെ തിരുത്തൽ എന്നു പറഞ്ഞത് എനിക്കു മനസ്സിലായിട്ടില്ല കേട്ടോ. ചിലപ്പോൾ വരുത്തിയിട്ടുന്ടാകും അറിയാതെ പററിയതാകും കേട്ടോ --രന്ജൻ 18:09, 9 ഓഗസ്റ്റ് 2009 (UTC)
please
[തിരുത്തുക]ഞാനെഴുതിയ ഹാക്കിംഗ് എന്ന വിക്കിവിവരം ആരും വായിച്ചു തെറ്റുകൾ തിരുത്തു ന്നില്ലല്ലോ.--രന്ജൻ 17:21, 10 ഓഗസ്റ്റ് 2009 (UTC)
അയ്യോ?
[തിരുത്തുക]"അതുകൊണ്ട് രഞ്ജൻ എഴുതുന്നത് ശരിയാണോ എന്നൊന്നും അറിയാൻ വകുപ്പില്ല." അയ്യോ അപ്പോൾ എനിക്കു പററുന്ന അബദ്ധങ്ങൾ ലോകം പഠിക്കില്ലേ?അതു തെറ്റല്ലെ--രന്ജൻ 17:47, 10 ഓഗസ്റ്റ് 2009 (UTC)
ജന്മദിനം
[തിരുത്തുക]ഐ.പിയുടെ തെളിവ് അവിടെത്തന്നെ നിലനിർത്താമായിരുന്നു. ആ ഒരു ഫലകത്തിന്റെ കുറവും കൂടി ഈ ലേഖനത്തിന് ഉണ്ട് :) --Vssun 15:40, 11 ഓഗസ്റ്റ് 2009 (UTC)
ആവശ്യമുള്ള ലേഖനങ്ങൾ
[തിരുത്തുക]ശ്രമിക്കാം.--വിചാരം 17:50, 11 ഓഗസ്റ്റ് 2009 (UTC)
മാറ്റം --ജുനൈദ് (സംവാദം) 06:14, 12 ഓഗസ്റ്റ് 2009 (UTC)
അതെങ്ങനെ ? റസിമാൻ ചേർത്തതായാണല്ലോ ഉള്ളത് --ജുനൈദ് (സംവാദം) 06:44, 12 ഓഗസ്റ്റ് 2009 (UTC)
റിവർട്ട് ചെയ്യാൻ ആവില്ല, റസിമാൻ ചിത്രം ശരിയാക്കുമ്പോൾ വന്ന ചെറിയ കാര്യമല്ല. വെറുതെ കാണിച്ചുതന്നുവെന്നേ ഉള്ളൂ :) --ജുനൈദ് (സംവാദം) 13:26, 12 ഓഗസ്റ്റ് 2009 (UTC)
എല്ലാ വർഷവും ഉള്ളതാണ്. എങ്കിലും ജ്യോതിശാസ്ത്രകവാടം തുടങ്ങിയതല്ലേ. അതിലും പ്രധാനം ഈ വർഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്രവർഷമല്ലേ? ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വാർത്തകൾ ഇടാം എന്നു കരുതി. പിന്നെ ഗൂഗിളിനെ കണ്ടില്ലേ. അവരുടെ ലോഗോ തന്നെ മാറ്റിക്കളഞ്ഞു. ഉൽക്കാവർഷ സ്പെഷ്യലാക്കി.--Edukeralam|ടോട്ടോചാൻ 18:13, 12 ഓഗസ്റ്റ് 2009 (UTC)
--ജുനൈദ് (സംവാദം) 10:21, 15 ഓഗസ്റ്റ് 2009 (UTC) |
സഹായം
[തിരുത്തുക]വിക്കി വെർസിടി മലയാളത്തിലാക്കാൻ കഴിയുമോ?--രന്ജൻ 10:37, 15 ഓഗസ്റ്റ് 2009 (UTC) en.wikiversity.org/wiki/Wikiversity:Main_Page --രന്ജൻ 10:45, 15 ഓഗസ്റ്റ് 2009 (UTC) റസിമാൻജി എനിക്കു കഴിയുന്ന വേറെ ഏതെന്കിലും വിക്കി മേഖലയുന്ടോ? ഉന്ടെന്കിൽ പറഞ്ഞു തരാമോ?--രന്ജൻ 10:59, 15 ഓഗസ്റ്റ് 2009 (UTC) എനിക്കു തെറ്റുകൾ മാത്രമെയുള്ളു എന്നു താന്കൾ അറിയാമല്ലോ? ദയവായി എന്നെ സഹായിക്കുക.--രന്ജൻ 11:46, 15 ഓഗസ്റ്റ് 2009 (UTC)--രന്ജൻ 11:46, 15 ഓഗസ്റ്റ് 2009 (UTC)
പുതിയൊരു ഫൊട്ടോ അപ്ലോഡ് ചെയ്യാൻ ഞാനെന്തു ചെയ്യണം?--രന്ജൻ 12:06, 15 ഓഗസ്റ്റ് 2009 (UTC)
മറുപടി
[തിരുത്തുക]ശരിയാകാം .പക്ഷെ ജൂഡോ ശരിയായ രീതിയിൽ കരാട്ടെ,കുളരി പോലുള്ള ആയോധനകലയല്ല, പകരം ഗുസ്തി പോലുള്ള ഒരിനമാണ് ആയതിനാൽ ഇതിനു അതല്ലെ ചേരുക.--രന്ജൻ 17:33, 15 ഓഗസ്റ്റ് 2009 (UTC) അതിൽ ഒന്നു അന്കനൊരു സൈറ്റ് ഇല്ല.latifm എന്നൊരു സൈറ്റ് ഇല്ല. അതൊഴിവാക്കി ബാക്കയുള്ള ലിന്ക് ചേർക്കാൻ പെട്ട പാടാ ഈ വിധമായത്. ക്ഷമിക്കുക. ആ ലിന്ക് ഒഴിവാക്കണേ--രന്ജൻ 17:57, 15 ഓഗസ്റ്റ് 2009 (UTC)
മുരുകൻ കാട്ടാക്കട
[തിരുത്തുക]സംവാദം:മുരുകൻ കാട്ടാക്കട ശ്രദ്ധിക്കുക --Vssun 03:19, 16 ഓഗസ്റ്റ് 2009 (UTC)
ഒപ്പ്
[തിരുത്തുക]ഒപ്പിൽ "ടി വി" എന്നുള്ളിടത്തെ ചുവപ്പു നിറം ഒന്നു മാറ്റിയാൽ നന്നായിരുന്നു. broken link ആണെന്ന് തെറ്റിധരിക്കാൻ ഇടയുണ്ട്.. --ജേക്കബ് 03:58, 16 ഓഗസ്റ്റ് 2009 (UTC)
- ഇപ്പോൾ കുഴപ്പമില്ല; നന്ദി.. :) --ജേക്കബ് 19:56, 16 ഓഗസ്റ്റ് 2009 (UTC)
റിയലിസ്റ്റിക്ക്
[തിരുത്തുക]:) അതെ അതെ. കുറച്ച് ലെഖനം ഉണ്ടാക്കിയപ്പോൾ സംഗതി പിടികിട്ടി :) --Shiju Alex|ഷിജു അലക്സ് 12:29, 16 ഓഗസ്റ്റ് 2009 (UTC)
- ശ്രമിക്കുന്നുണ്ടു്. നമുക്ക് സുഗീഷ് എന്ന ഒരു ഉപയോക്താവ് അവിടുണ്ടു്. പുള്ളി എടുക്കാം എന്ന് പറഞ്ഞിട്ടുണ്ടു്. 5-6 പേർ വരെ ആകുന്നതു് കൊണ്ടു് കുഴപ്പമില്ല. അടുത്ത ശനിയാഴ്ചയ്ക്കോ മറ്റോ പ്ലാൻ ചെയ്യാം--Shiju Alex|ഷിജു അലക്സ് 12:34, 16 ഓഗസ്റ്റ് 2009 (UTC)
തൽക്കാലം വെയിറ്റ് ചെയ്യൂ. ഞാൻ സുഗീഷുമായി സംസാരിച്ച് കാര്യങ്ങൾ ശരിയാക്കട്ടെ. --Shiju Alex|ഷിജു അലക്സ് 12:38, 16 ഓഗസ്റ്റ് 2009 (UTC)
- പുതിയ അജ്ഞ്ജലിയും കാണിക്കും. http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf ഇവിടെ നിന്ന് കിട്ടും --Shiju Alex|ഷിജു അലക്സ് 17:23, 16 ഓഗസ്റ്റ് 2009 (UTC)
ഒന്ന് റീസ്റ്റാർട്ട് ചെയ്തു് നോക്കൂ. അതിനു് ആണവചില്ലുള്ള എന്താണു് റസിമാൻ നോക്കിയതു്? എവിടെ നിന്ന്?--Shiju Alex|ഷിജു അലക്സ് 17:40, 16 ഓഗസ്റ്റ് 2009 (UTC)
- അതിനു് സാദ്ധ്യയില്ല. ഒന്ന് റീസ്റ്റാർട്ട് ചെയ്താൽ പ്രശ്നം തീർന്നേക്കും. ചിലപ്പോൾ മറ്റവനെ ഡിലീറ്റണ്ടി വരുമായിരിക്കും. ഡിലീറ്റ് ചെയ്ത് ഒന്ന് കൂടി ഇൻസ്റ്റാൽ ചെയ്ത് റീസ്റ്റാർട്ടൂ.--Shiju Alex|ഷിജു അലക്സ് 17:46, 16 ഓഗസ്റ്റ് 2009 (UTC)
ലിനക്സാണോ (സോറി ഗ്നൂ ലിനക്സ്) എങ്കിൽ കുറച്ച് പണിയാ :) --Shiju Alex|ഷിജു അലക്സ് 18:04, 16 ഓഗസ്റ്റ് 2009 (UTC)
ഞാനൊന്ന് നോക്കിയിട്ട് പറയാം.--Shiju Alex|ഷിജു അലക്സ് 18:14, 16 ഓഗസ്റ്റ് 2009 (UTC)
- apt-get remove lohit-malayalam. ഈ കമാന്റ് ഒന്ന് ഓടിച്ചു നോക്കൂ. ശരിയാവണം. --Shiju Alex|ഷിജു അലക്സ് 00:35, 17 ഓഗസ്റ്റ് 2009 (UTC)
പ്രതികരണം
[തിരുത്തുക]താങ്കളുടെ മെയിൽ കിട്ടി അതിനനുസരിച്ചുള്ള എന്റെ ആദ്യ നീക്കമാണിത്...... താങ്കളെപ്പോലെയുള്ള വിക്കിപീഡിയൻമാരിൽ നിന്നു കിട്ടുന്ന ഈ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു... എന്റെ ഒപ്പ് ചേർക്കുന്നൂ........ ആശംസകളോടെ അനീഷ്.-- Aneesh A.N 17:46, 16 ഓഗസ്റ്റ് 2009 (UTC)
താരകത്തിന്
[തിരുത്തുക]താരകം തന്നതിന് നന്ദിണ്ട് ട്ടോ :)--Subeesh Talk 06:37, 17 ഓഗസ്റ്റ് 2009 (UTC)
തെളിവ്
[തിരുത്തുക]ഹാക്കിംഗിലെ തെളിവുകൾ നോക്കിയിരുന്നോ? ആധികാരികത ഫലകം ചേർക്കേണ്ടതുണ്ടൊ?noble 06:43, 17 ഓഗസ്റ്റ് 2009 (UTC)
റസിമാൻ ആണവനാണല്ലോ? --ജുനൈദ് (സംവാദം) 16:01, 17 ഓഗസ്റ്റ് 2009 (UTC)
ആണവനാനായെന്നുള്ളത് തെറ്റിദ്ധരിച്ചതാ! :) പിന്നെ ഈ മാറ്റം ശരിയാവില്ലല്ലോ? അത് ദൂര വശത്തിന്റെ 2% അല്ലേ, അല്ലാതെ മൊത്തം ഉപരിതലത്തിന്റെ 2% അല്ലല്ലോ? --ജുനൈദ് (സംവാദം) 17:47, 17 ഓഗസ്റ്റ് 2009 (UTC)
നന്ദി
[തിരുത്തുക]ഇപ്പോഴാ കണ്ടത് .താരകത്തിന് നന്ദി.--വിചാരം 18:39, 17 ഓഗസ്റ്റ് 2009 (UTC)
ആണവൻ
[തിരുത്തുക]വീട്ടിൽ നിന്നുള്ള എഡിറ്റിൽ ഇനി ആണവൻ മാത്രം :) --Vssun 11:18, 19 ഓഗസ്റ്റ് 2009 (UTC)
- നേരത്തേ അവിടെ സംയുക്തൻ കിടന്നിരുന്നു.. ഇപ്പോ ആണവനിലേക്ക് മാറ്റിയപ്പോൾ പഴയതിന്റെ zwj-യും മറ്റും ഇപ്പോഴും അവിടെ കിടക്കുന്നുണ്ടായിരിക്കും.. എനിക്കിവിടെ കുരിശൊന്നും കാണാനില്ല അവിടെ കുറച്ച് ബാക്ക്സ്പേസ് അടിച്ചു നോക്കാം.... --Vssun 11:52, 19 ഓഗസ്റ്റ് 2009 (UTC)
- പിന്നെ മൊഴി 2.0 ഉപയോഗിച്ചാണ് ആണവനിലേക്ക് മാറിയത്.. --Vssun 11:53, 19 ഓഗസ്റ്റ് 2009 (UTC)
ഏതാ ഫോണ്ട്?. പുതിയ അഞ്ചലി ഫോണ്ടുപയോഗിക്കൂ, എല്ലാം കാണും. --ജുനൈദ് (സംവാദം) 11:54, 19 ഓഗസ്റ്റ് 2009 (UTC)
- റസിമാന്റെ മണൽപ്പെട്ടി അപ്പാടെ പകർത്തി.. നന്ദി.. --Vssun 15:20, 19 ഓഗസ്റ്റ് 2009 (UTC)
ബോട്ട്
[തിരുത്തുക]ബോട്ടിനെപ്പറ്റി പറയാതെ മുങ്ങിയതല്ല :) ഒഫീസിൽ നിന്നിറങ്ങുമ്പോഴാണ് കുറിപ്പ് കണ്ടത് അന്നേരം പറയാൻ നിന്നാൽ വണ്ടി പോകുമായിരുന്നു, ഇപ്പോ റൂമിലെത്തി. ഇനിയെല്ലാം പറയാം...
വിക്കിപീഡിയയിൽ ബോട്ട് അഥവാ മലയാളത്തിൽ യന്ത്രം എന്നു പറയുന്നതിനെപ്പറ്റി ചെറുതായി അറിയുവാൻ വിക്കിപീഡിയ:യന്ത്രം കാണുക. തുടർച്ചയായി ചെയ്യേണ്ട തിരുത്തലുകൾ യാന്ത്രികമായി നിർവ്വഹിക്കാൻ വേണ്ടിയാണ് കൂടുതലും ഉപയോഗിക്കുന്നത്. ഒരുപാട് വായിക്കുവാൻ w:Wikipedia:Bot policy കാണുക. ബോട്ടുകളുടെ നിർമ്മാണം എളുപ്പമാക്കുവാൻ ഏതാനും പ്രോഗ്രാമിങ്ങ് ഭാഷകളിലായി ഫ്രെയിംവർക്കുകൾ (ലൈബ്രറികൾ) നിർമ്മിച്ചു വെച്ചിട്ടുണ്ട്. എനിക്കു തോന്നുന്നത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പൈവിക്കിപീഡിയ എന്ന ഫ്രെയിവർക്കായിരിക്കുമെന്നാണ്, മലയാളം വിക്കിപീഡിയ അടിസ്ഥാനമാക്കി ഓടുന്ന ബോട്ടുകളെല്ലാം തന്നെ പൈവിക്കിപീഡിയയാണ് ഉപയോഗിക്കുന്നത്. ഞാനും അതാ ഉപയോഗിക്കുന്നത്. പൈത്തൺ പ്രോഗ്രാമിങ്ങ ഭാഷയിലാണ് അത് ഉണ്ടാക്കിയിട്ടുള്ളത്. അതുപയോഗിക്കാൻ പൈത്തൺ നന്നായി അറിയണമെന്നില്ല, പക്ഷെ നന്നായി അറിയാമെങ്കിൽ വ്യത്യസ്ത്മായ കാര്യങ്ങൾ ചെയ്യാൻ സ്വയം പലതരത്തിലുള്ള ബോട്ട് പ്രോഗ്രാമുകൾ ഉണ്ടാക്കാൻ കഴിയും. റസിമാൻ പൈത്തണെങ്ങനെ?. പൈവിക്കിപീഡിയ ഉപയോഗിച്ച് തുടങ്ങേണ്ടതെങ്ങനേയെന്ന് ഇവിടെ നന്നായി വിവരിച്ചിട്ടുണ്ട്. അത് ഒരു കമ്പ്യൂട്ടറിൽ തന്നെ ക്രമീകരിക്കേണ്ടി വരും. റസിമാന് അവിടെ അതിനുള്ള സൗകര്യമുണ്ടോ? ഇൻസ്റ്റ്യൂറ്റിലെ കമ്പ്യൂട്ടറാണ് കൂടുതൽ ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു?. ഞാൻ ഓഫീസിലെ കമ്പ്യൂട്ടറിലും റൂമിൽ എന്റെ ലാപ്ടോപ്പിലും ക്രമീകരിച്ചിട്ടാണുള്ളത്. ബോട്ട് പ്രോഗ്രാമുകൾ നിർമ്മിക്കുമ്പോൾ രണ്ട് കമ്പ്യൂട്ടറിൽ പരസ്പരം കോപ്പി ചെയ്യും. കൂടാതെ ഇന്റർവിക്കി കണ്ണികൾ വിളക്കാനുള്ളത്, അക്ഷരത്തെറ്റുകൾക്ക്, വർഗ്ഗങ്ങൾ മാറ്റാൻ തുടങ്ങി ഏതാനും ബോട്ടുകൾ പൈവിക്കിപീഡിയയിൽ സ്വതവേയുണ്ടാകും. ബോട്ട് ഓടിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ ആദ്യം ബോട്ടിനായി ഒരു അംഗത്വം എടുക്കണം. (UltraBot ഇതാണ് എന്റെ ബോട്ട്). എന്നിട്ട് വിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള അപേക്ഷകൾ എന്ന താളിൽ ബോട്ട് ഫ്ലാഗിന് അപേക്ഷ സമർപ്പിക്കണം, ബ്യൂറോക്രാറ്റുകളാണ് ബോട്ട് ഫ്ലാഗ് നൽകുക. അംഗീകാരത്തിനു മുൻപ് ടെസ്റ്റ് ഡ്രൈവിനു ചോദിക്കാറുണ്ട്. അതായത് ബോട്ട് ഓടിച്ചു കാണിക്കണം. എന്തു സംശയമുണ്ടെങ്കിലും ചോദിക്കാം, ഹാപ്പി ബോട്ടിങ്ങ് ;-) --ജുനൈദ് (സംവാദം) 14:10, 19 ഓഗസ്റ്റ് 2009 (UTC)
എല്ലാം ആറ്റംവൽക്കരിക്കുകയാണല്ലോ? അതിനുള്ള ബോട്ട് ഞാൻ തയ്യാറാക്കിയിട്ടുണ്ട്. വേണമെങ്കിൽ പരീക്ഷിക്കാം, വേണോ? ;-) --ജുനൈദ് (സംവാദം) 18:24, 19 ഓഗസ്റ്റ് 2009 (UTC)
ഓർമ്മ വരുന്നില്ല. പക്ഷെ ആനിമേഷനുകളേക്കാൾ നല്ല ഒരു പാട് ചിത്രങ്ങളുണ്ടല്ലോ? --ജുനൈദ് (സംവാദം) 18:26, 19 ഓഗസ്റ്റ് 2009 (UTC)
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ആനിമേഷനുകൾ ഇവിടെ കിട്ടും. റസിമാൻ ഉപയോഗിക്കുന്ന നെറ്റ് വേഗതകുറഞ്ഞതാണെങ്കിൽ കുറച്ച് സമയം എടുക്കും എല്ലാം വരാൻ!. എല്ലാത്തിനും നമ്മുടെ വിക്കിയിൽ ലേഖനങ്ങൾ ഉണ്ടാകണമെന്നില്ല. ഗ്രാവിറ്റേഷനൽ ലെൻസിങ്ങ് എന്ന താളിലെ ആനിമേഷൻ പരിഗണിക്കാവുന്നതാണ്.
എന്തായാലും റസിമാന്റെ താളിൽ എന്റെ യന്ത്രം പരീക്ഷിക്കുന്നില്ല. യന്ത്രത്തിന്റെ പ്രവർത്തനം നോക്കൂ. ഇതു ഇപ്പോൾ തന്നെ റിവർട്ടും അല്ലെങ്കിൽ കണ്ണികൾ പ്രവർത്തിക്കില്ല --ജുനൈദ് (സംവാദം) 18:56, 19 ഓഗസ്റ്റ് 2009 (UTC)
ലിനക്സ് സ്കിം
[തിരുത്തുക]സ്വനലേഖയുടെ ലൈസൻസ് എനിക്ക് പിടിയില്ല. ലിനക്സിൽ ഉപയോഗിക്കാൻ മൊഴിയുടെ സ്കിം ഇവിടെയുണ്ടു്. http://chithrangal.blogspot.com/2008/05/blog-post_15.html ഞാൻ ലിനക്സിൽ ഇതാണുപയോഗിക്കുന്നതു്--Shiju Alex|ഷിജു അലക്സ് 03:14, 20 ഓഗസ്റ്റ് 2009 (UTC)
മൻസൂർ
[തിരുത്തുക]Alimansoork ആഗോള അക്കൗണ്ടാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.. ഇതു കാണൂ --Vssun 15:28, 20 ഓഗസ്റ്റ് 2009 (UTC)
ചിത്രം നീക്കം ചെയ്തതല്ല, ആ ഭാഗത്ത് ചേർത്തപ്പോൾ മറ്റ് ഖണ്ഡികകളുടെയൊക്കെ ഒഴുക്ക് അൽകുൽത്തായി, വേറെ ഭാഗത്ത് ചേർക്കാമെന്ന് വിചാരിച്ച് നീക്കിയതായിരുന്നു, അതിനു തൊട്ടു തന്നെ അത്യാവശ്യമായി പുറത്തുപോകേണ്ടിയും വന്നു. ഇപ്പോ ചേർത്തിട്ടുണ്ട്. സെപ്റ്റംബറിലേത് ചേർക്കാമല്ലോ. അതിനി ചോദിക്കാനുണ്ടോ റസിമാനേ!! ചന്ദ്രൻ തന്നെയല്ലെ!? അവിടെ ചേരുക്കുന്ന ആമുഖം നന്നായിരിക്കണം അത്രയേയുള്ളൂ.--ജുനൈദ് (സംവാദം) 10:35, 21 ഓഗസ്റ്റ് 2009 (UTC)
റസിമാനെ സംവാദത്തിൽ കുറിപ്പിടുന്നതിന് മുൻപ് ഗൂഗ്ലിംഗ് നടത്താനെങ്കിലും സമയം കണ്ടെത്തണമേ.....!!!!! iiiiittt വിദ്യാർത്ഥിയുടെ ചരിത്രബേധത്തിനു മുന്നിൽ ഈ വരികൾ സമർപ്പിക്കുന്നു....{(IIT കാരാഗൃഹത്തിൽ അഞ്ചു വർഷം തടവുശിക്ഷയനുഭവിക്കുകയാണ്)അവിടെ ചരിത്രം പഠിക്കാൻ അവസരമില്ലാത്തതിനാൽ}
സരോജിനി നായിഡുവിന്റെ സാന്ത്വനസ്പർശമുള്ള പ്രഭാഷണം നിരാശരായ ദേശീയ പ്രസ്ഥാന പ്രവർത്തകരിൽ ആവേശം വിതറി. സഹനത്തിന്റേയും സമുദായസൗഹാർദത്തിന്റേയും നഷ്ടപെട്ട അന്തരീക്ഷം പുനസൃഷ്ടിക്കാൻ അവർ ആവശ്യപ്പെട്ടു. ഇതേ രീതിയിൽ തന്നെയായിരുന്നു സമ്മേളനത്തിൽ പങ്കെടുത്ത മറ്റൊരുമുഖ്യാഥിതിയായ അലി സഹോദരൻമാരുടെ മാതാവ് ബീയ്യുമ്മ ബീവിയുടെ പ്രഭാഷണവും. സമ്മേളനത്തിന്റെ ഭാഗമായി പന്തീഭോജനവും സർദാർ കെ എം പണിക്കരുടെ നേതൃത്വത്തിലുള്ള സാഹിത്യ സമ്മേളനവും നടന്നു. മതസൗഹാർദ്ദം പുനസ്ഥാപിക്കാനുള്ള ആഹ്വാനവും പ്രവർത്തനങ്ങളുമായിരുന്നു സമ്മേളനത്തിന്റെ മുഖ്യതീരുമാനം. കലാപത്തിന്റെ കാരണങ്ങളും അതിന്റെ അപഭ്രംശവും അന്വേഷിക്കാൻ സരോജിനി നായിഡു, കെ മാധവൻ നായർ, സെയ്തുമുഹമ്മദ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയേയും സമ്മേളനം ചുമതലപ്പെടുത്തി.
ചരിത്രം മറക്കാനുള്ളതല്ല;മൂടി പുതച്ച് കിടക്കാനും...--സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:20, 21 ഓഗസ്റ്റ് 2009 (UTC)
വട്ടത്തിലാറ്
[തിരുത്തുക]എന്റെ O.S ഉബൻഡു ലിനക്സ് ആണ്. അതിൽ എല്ലാ മലയാളം ഫോണ്ടും നന്നായി കാണാൻ പറ്റും. സെനർ ഡയോഡ് എന്നു ശരിയായി കണ്ടതിനുശേഷം, അതിൽ നിന്നും തിരിച്ചുവിട്ട തളിലാണു ഈ വട്ടത്തിലാറു കണ്ടതു.-- Aneesh A.N|അനീഷ് എ.എൻ 07:26, 22 ഓഗസ്റ്റ് 2009 (UTC)
കവാടം
[തിരുത്തുക]പല കവാടങ്ങളും ഒന്നുമായിട്ടില്ല. ആരും കവാടങ്ങളെ ശ്രദ്ധിക്കുന്നില്ല. അവ റെഗുലറായി അപ്ഡേറ്റ് ചെയ്യാൻ ഒരു പ്രത്യേക ടീം ഉണ്ടാക്കിക്കൂടേ ? --Wikiwriter 04:17, 24 ഓഗസ്റ്റ് 2009 (UTC)
- കവാടങ്ങളിലും മറ്റും പ്രവർത്തിക്കാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്. നമുക്ക് നോക്കാം. --Wikiwriter 10:09, 25 ഓഗസ്റ്റ് 2009 (UTC)
മാസപ്പിറവി
[തിരുത്തുക]എന്റമ്മോ അത് ഞാൻ ചെയ്ത എഡിറ്റ് തന്നെയാണോ? ഞാൻ അറിഞ്ഞതേയില്ല! കൈപ്പിഴയാവും ക്ഷമിക്കണേ. പുതിയ മാറ്റങ്ങളിൽ റോൾബാക്ക് ലിങ്ക് കൊടുത്തിരിക്കുന്നത് ഒരു വലിയ മൊട തന്നെ :)--അഭി 11:56, 24 ഓഗസ്റ്റ് 2009 (UTC)
ചില്ല്
[തിരുത്തുക]ഫിക്സ് എം.എൽ. ആഡോൺ യൂസുന്നുണ്ടായിരുന്നു. ഡിസേബിൾ ചെയ്തു. ഇപ്പോ ശരിയായോ?--അഭി 15:28, 24 ഓഗസ്റ്റ് 2009 (UTC)
ഉപസർഗം
[തിരുത്തുക]ഞാൻ ടൈപ്പ് ചെയ്യുന്നതെല്ലാം എന്റെ കമ്പൂട്ടറിൽ ശരിക്കുതന്നെ കാണുന്നുണ്ട്. റസിമാൻ തിരുത്തിക്കയുമ്പോഴാണ് പ്രശ്നം. റസിമാൻ ടൈപ്പ് ചെയ്യുന്നതിലെ ചില്ലുകളൊന്നും ശരിക്കല്ല വരുന്നത്. ഞാൻ ഉപയോഗിക്കുന്ന ഫോണ്ടിന്റെ പ്രശ്നമാണെന്ന് തോന്നുന്നില്ല. വിക്കിപീഡിയ അനുശാസിക്കുന്ന കീ മാപ്പിംഗാണ് ഞാൻ പിന്തുടരുന്നത്. Razi ക്ക് കുഴപ്പം തോന്നുന്നെങ്കിൽ ശരിക്ക് പരിശോധിച്ച്, ആർക്കാണ് കുഴപ്പം എന്ന് കണ്ടെത്തിയതിനുശേഷം മാറ്റിയാൽ മതി. റസി ഇപ്പോൾ ഇട്ടിരിക്കുന്ന ശീർഷകത്തിലെ ർ എന്നതിന് റസി r_ തന്നെയാണോ പിന്തുടർന്നത്? എന്തായാലും എനിക്ക് ഇപ്പോൾ അത് ഒരു ചതുരമായാണ് കാണുന്നത്. അതിനാൽ ഞാൻ വീണ്ടും തിരുത്തുന്നു. റസിയുടെ ഫോണ്ടിന്റെയോ ബ്രൗസറിന്റേയോ പ്രശ്നമാകാം. --Raman Malayali 08:06, 25 ഓഗസ്റ്റ് 2009 (UTC)
- ദയവായി ചർച്ചചെയ്യാതെ വീണ്ടും ശീർഷകം റീധയറക്ട് ചെയ്യരുത്. --രാമൻ മലയാളി 08:06, 25 ഓഗസ്റ്റ് 2009 (UTC)
1000
[തിരുത്തുക]മറ്റുള്ളവർ ഒരു പണി ഒറ്റക്കിരുന്ന് മനസമാധാനമായി ചെയ്യുന്നത് എനിക്ക് സഹിക്കാൻ വയ്യാത്ത കാര്യമാണ്. അതിനാൽ 1000 അവശ്യലേഖനങ്ങളുടെ നീലവൽക്കരണത്തിനായി ഞാനും പണി തുടങ്ങുന്നു. പണ്ടൊരിക്കൽ തുടങ്ങി പാതിവഴിയിൽ ഉപേക്ഷിച്ചതാണ് :)--അഭി 09:37, 25 ഓഗസ്റ്റ് 2009 (UTC)
എർത്തിങ്
[തിരുത്തുക]എന്നാൽ കഴിയുന്ന രീതിയിൽ നന്നായി തന്നെ എർത്തിങിനെ എർത്ത് ചെയ്ത് ബ്രേക്കിംഗിൽ നിന്നും ഒഴിവാക്കുന്നതാണെന്ന് അറിയിച്ചുകൊണ്ട് -- Aneesh A.N|അനീഷ് എ.എൻ 17:07, 25 ഓഗസ്റ്റ് 2009 (UTC)
സെപ്തംബർ മാസത്തെ ആകാശം
[തിരുത്തുക]സെപ്തംബർ മാസത്തെ ആകാശത്തിന്റെ പേരില്ലാ ചിത്രം കഴിഞ്ഞ മാസം അപ്ലോഡ് ( or ഇമെയിൽ) ചെയ്തിരുന്നല്ലോ.. അത് മലയാളീകരിച്ചോ? സെപ്തംബർ മാസം ഇങ്ങെത്തി കേട്ടോ... ഓണാശംസകളും...--Edukeralam|ടോട്ടോചാൻ 09:11, 28 ഓഗസ്റ്റ് 2009 (UTC) വോട്ട് ചെയ്യാം......--Edukeralam|ടോട്ടോചാൻ 09:29, 28 ഓഗസ്റ്റ് 2009 (UTC)
- അത് തിരഞ്ഞെടുത്ത ലേഖനമാക്കാൻ കുറേ പണിയുണ്ടല്ലോ :( --ജുനൈദ് (സംവാദം) 12:43, 28 ഓഗസ്റ്റ് 2009 (UTC)
- ഞാനു കുറേ തിരഞ്ഞിരുന്നു, പക്ഷെ റസിമാനെ പോലെ ഫിസിക്സിനു പഠിക്കുന്നവർ തയ്യറാക്കിയ കുറേ പ്രൊജക്ട് റിപ്പോർട്ടുകളും, കോഴ്സിന്റെ ഭാഗമായും പരീക്ഷണങ്ങളുടെ റിപ്പോർട്ടും മാത്രമേ കിട്ടിയുള്ളൂ. ചന്ദ്രനെ ഇപ്പോൾ തന്നെ പ്രധാന താളിൽ തിരഞ്ഞെടുക്കാൻ സമരിപ്പക്കല്ലേ! പ്രധാന താളിലും കവാടത്തിലും ഒരു ലേഖനം ഒരേ സമയം തിരഞ്ഞെടുത്തതാവാൻ പാടില്ല.--ജുനൈദ് (സംവാദം) 09:06, 29 ഓഗസ്റ്റ് 2009 (UTC)
സൈറസും ചിത്രവും
[തിരുത്തുക]- ദാരിയസിനെക്കുറിച്ച് പണ്ടെങ്ങോ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിൽ (അഫ്ഘാൻസ് - വില്ല്യം വോഗൽസാങ്) നിന്നാണ് അക്കീമെനിഡ് സാമ്രാജ്യമെന്നൊരു വലിയ സാമ്രാജ്യം ഉണ്ടായിരുന്നു എന്നറിയാൻ തന്നെ സാധിച്ചത് . പുസ്തകത്തിന്റെ ആ ഭാഗം അത്ര രസകരമായി തോന്നാതിരുന്നതിനാൽ അത് വിട്ട് അലക്സാണ്ടറുടെ ഭാഗത്തേക്ക് പെട്ടെന്ന് കടന്നു വന്നിരുന്നു. സൈറസിനെക്കുറിച്ച് അതിലുണ്ടെങ്കിൽ ഒന്നു കൂടി തിരിച്ചു നോക്കാം.
- സ്വന്തമായി എടുക്കുന്ന ചിത്രത്തിന് ലൈസൻസിന്റെ കാര്യത്തിൽ എന്താണ് പ്രശ്നം? ധൈര്യമായി എടുത്ത് {{GFDL-self}}-ഓ, {{Cc-by-sa-3.0}}-യോ ചേർത്ത് അപ്ലോഡ് ചെയ്യാമല്ലോ..
രണ്ടു ദിവസം കാണാതായപ്പോൾ പരീക്ഷപ്പനിയിലാണെന്നു കരുതി.. .. --Vssun 19:36, 29 ഓഗസ്റ്റ് 2009 (UTC)
- വേണമെങ്കിൽ {{PD-self}}-ലും അപ്‌ലോഡ് ചെയ്യാം. അതാകുമ്പോ ആർക്കും എങ്ങനെയും ഉപയോഗിക്കാം. --Vssun 19:39, 29 ഓഗസ്റ്റ് 2009 (UTC)
അങ്ങനെയൊന്നുമില്ല. അറിയാതെ ഇൻബിൽറ്റ് ടൂൾ ഉപയോഗിക്കുന്നതുകൊണ്ടാകാം. :) --Vssun 15:35, 1 സെപ്റ്റംബർ 2009 (UTC)
- റോസ എന്നതിലെ അനാവശ്യമായ ആകാരം നീക്കം ചെയ്യാൻ വേണ്ടി ചെയ്തതാണ്. പുതിയ ചില്ലു മാത്രം ടൈപ്പ് ചെയ്യാൻ പറ്റൂ എന്നല്ലേയുള്ളൂ.. പഴയത് കാണാനും പറ്റുന്നില്ലേ? --Vssun 15:40, 1 സെപ്റ്റംബർ 2009 (UTC)
- ടെക്സ്റ്റ് ഫോർമാറ്റ് ചെയ്യാനുപയോഗിക്കുന്ന കോഡുകൾ എവിടെയാണ് കാണാൻ കഴിയുക? ഉപയോക്താവിന് എഡിറ്റ് ചെയ്യാൻ കഴിയുന്ന CSS ഫയലുകൾ ലഭ്യമാണോ? ഏതെല്ലാം മീഡിയ ഫയലുകളാണ് പേജിലുപയോഗിക്കാൻ കഴിയുന്നത്? riyazahamed 16:32, 1 സെപ്റ്റംബർ 2009 (UTC)
- അവിടെ വിശദമായ കോഡുകൾ ഉള്ളതായി ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽ പെട്ടില്ല. ഇപ്പോൾ നിലവിലുള്ള ഉള്ളടക്കങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കോഡുകൾ തുറന്നു നോക്കിയാണ് ഫോർമാറ്റിംഗ് ചെയ്യുന്നത്. ടെക്സ്റ്റിലെ ചില നിറങ്ങൾ മാറ്റാനായിരുന്നു CSS. riyazahamed 16:49, 1 സെപ്റ്റംബർ 2009 (UTC)
- പക്ഷേ എങ്ങനെ?! ഉപഭോക്താവിന്റെ താൾ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് കണ്ടില്ല :) riyazahamed 17:01, 1 സെപ്റ്റംബർ 2009 (UTC)
- കണ്ടു. പക്ഷേ ഇവിടം എദിറ്റ് ചെയ്യുന്നതെങ്ങനെയാ എന്നതാണല്ലോ സംശയം! സാദാ HTML കോഡുകൾ ഇവിടെ ഏശുന്നില്ലല്ലോ. riyazahamed 17:09, 1 സെപ്റ്റംബർ 2009 (UTC)
:::ആഹ്! നന്ദി. riyazahamed 17:11, 1 സെപ്റ്റംബർ 2009 (UTC)
- yes. ഏറെക്കുറെ. riyazahamed 17:19, 1 സെപ്റ്റംബർ 2009 (UTC)
ഇത് Razimantv എന്ന ഉപയോക്താവിന്റെ പഴയ സംവാദങ്ങളുടെ നിലവറയാണ്. ഈ താൾ തിരുത്താതിരിക്കുക. Razimantv എന്ന ഉപയോക്താവിന് നൽകാനുള്ള സന്ദേശങ്ങൾ നിലവിലെ സംവാദത്താളിൽ നൽകുക |