Jump to content

സഹായം:എഴുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഹായം:ടൈപ്പിംഗ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാളം യൂണികോഡിലുള്ള വിവരങ്ങൾ മാത്രമേ മലയാളം വിക്കിപീഡിയ ശേഖരിക്കുന്നുള്ളു. മറ്റ് യാതൊരു തരം എൻകോഡിംങ്ങും മലയാളം വിക്കിപീഡിയയിൽ സ്വീകാര്യമല്ല. ലേഖനത്തിനു വളരെ അത്യാവശ്യം എന്നു തോന്നുന്നിടത്തു മാത്രം മറ്റ് ഭാഷകളിലെ യൂണീക്കോഡിലുള്ള ലിപിരൂപങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാവുന്നതാണ്. മലയാളം യൂണികോഡിൽ എങ്ങനെ എഴുതാം എന്ന് താഴെ കൊടുത്തിരിക്കുന്നു.

വിക്കിപീഡിയ താളുകളിൽ ഇടതുവശം മദ്ധ്യഭാഗത്തായി പൽച്ചക്രത്തിന്റെ രൂപത്തിൽ കാണുന്ന ബട്ടൺ അമർത്തി ഭാഷാ സജ്ജീകരണങ്ങളിലെ ഇൻപുട്ട് മെനുവിലേക്ക് പോയാൽ വിക്കിപീഡിയയിലെ എഴുത്തുപകരണം സജീവമാക്കാം.

വിക്കിപീഡിയയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ യൂണികോഡ് കൺസോർഷ്യം നിർദ്ദേശിച്ചിരിക്കുന്ന എൻകോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണ്. വിക്കിപീഡിയയിൽ ലേഖനങ്ങൾ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ താഴെ പറയുന്നവയോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് ഏതെങ്കിലും രീതിയോ ഉപയോഗിക്കാവുന്നതാണ് .

  • മലയാളം വിക്കിപീഡിയയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ഉപകരണം ഉപയോഗിച്ച് വേറെ ബാഹ്യ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ലിപ്യന്തരണം (ട്രാൻസ്‌ലിറ്ററേഷൻ), ഇൻസ്ക്രിപ്റ്റ് എന്നീ രണ്ട് രീതികളിലും മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്. ഈ ഉപകരണത്തെക്കുറിച്ചുള്ള കൂടുതൽ സഹായത്തിനു വിക്കിപീഡിയയിലെ എഴുത്തുപകരണം എന്ന സഹായത്താൾ കാണുക.
  • താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ് ഏറ്റവും നല്ല രീതി.
  • നിങ്ങൾ വിക്കിപീഡിയ വായിക്കുവാൻ ഉപയോഗിക്കുന്ന ബ്രൗസറിലേക്ക് നേരിട്ട് മലയാളം എഴുതുവാൻ സൗകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചും ലേഖനങ്ങൾ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണ്. ഉദാ: കീമാൻ, കീമാജിക്
  • ക്രോം ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കിൽ ഗൂഗിൾ ഇൻപുട്ട് ടൂൾസ് എന്ന എക്സ്റ്റൻഷൻ ഉപയോഗിക്കാം. അതിൽ 'മലയാളം (ഫൊണറ്റിക്)' എന്ന മൊഴി ലിപിമാറ്റരീതിയോ 'മലയാളം (ഇൻസ്ക്രിപ്റ്റ്)' കീബോർഡോ തിരഞ്ഞെടുത്ത് ഉപയോഗിക്കാം.
  • ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, വിക്കിപീഡിയയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള 'വിക്കി' ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി.

ഐ.എം.ഇ ഉൾപ്പെടെ മറ്റു് ഭാഷാഉപകരണങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാൻസ്‌ലിറ്ററേഷൻ ) ഉപയോക്താക്കൾക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും താഴെ വിശദീകരിക്കുന്നു.

ലിപിമാറ്റം | Transliteration

വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
സംശയം ചോദിക്കാൻ
കീഴ്‌വഴക്കങ്ങൾ
ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
തിരുത്തൽ വഴികാട്ടി
കണ്ണികൾ ചേർക്കുവാൻ
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
വർഗ്ഗീകരണം
മീഡിയ സഹായി
പട്ടികകൾ
വീഡിയോ പരിശീലനം
കണ്ടുതിരുത്തൽ
കണ്ടുതിരുത്തൽ വഴികാട്ടി

ലാറ്റിൻ ലിപി ഉപയോഗിച്ച്‌ ലാറ്റിനിതര ഭാഷകൾ എഴുതുന്ന രീതിയെ പൊതുവായി ലിപിമാറ്റസമ്പ്രദായം എന്ന് പറയുന്നു. എങ്കിലും ഈ ലേഖനത്തിന് പ്രസക്തമാകുന്ന വിധത്തിൽ പറയുകയാണെങ്കിൽ, ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ലിപിമാറ്റം എന്ന് ചുരുക്കിപ്പറയാം.

ഇനി ഉപഭോക്താക്കൾക്ക് എളുപ്പം ഉപയോഗിക്കുവാൻ കഴിഞ്ഞേക്കാവുന്ന ചില ലിപിമാറ്റ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോർഡിലെ അക്ഷരങ്ങൾ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ലിപിമാറ്റസമ്പ്രദായങ്ങളെ പലതായി തരം തിരിക്കാം.

മൊഴി ലിപിമാറ്റം

വരമൊഴി എഡിറ്ററിൽ ഉപയോഗിച്ചിരിക്കുന്ന ലിപിമാറ്റ സമ്പ്രദായം മലയാളം അക്ഷരങ്ങളെ ലാറ്റിൻ ലിപിയിൽ എങ്ങനെ വിന്യസിച്ചിരിക്കുന്നു എന്നതറിയുവാൻ ഈ ലിങ്ക് ശ്രദ്ധിക്കുക: വരമൊഴി ലിപിമാറ്റ പരാമർശം

സ്വരസൂചക ലിപിമാറ്റം | Phonetic transliteration

ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ലിപിമാറ്റം സാധിച്ചെടുക്കുന്നതാണ് സ്വരസൂചക ലിപിമാറ്റം (ഫൊണറ്റിക് ട്രാൻസ്‌ലിറ്ററേഷൻ). പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സമ്പ്രദായങ്ങൾക്ക് തമ്മിൽ പ്രകടമായ ചേർച്ചക്കുറവ് ദൃശ്യമാകാറുണ്ട്.

ടൈപ്പിങ് ഉപകരണങ്ങൾ | ഐ.എം.ഇ

ഒരു ടെക്സ്റ്റ് എഡിറ്ററിന്റെ സഹായം കൂടാതെ നേരിട്ട് വെബ്‌സൈറ്റുകളിലേക്ക് ടൈപ്പ് ചെയ്യുവാൻ സഹായിക്കുന്ന ഉപകരണങ്ങളെയാണു് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതു്. ഇപ്രകാരം എഴുതിയ ടെക്സ്റ്റ് എഡിറ്റ് ചെയ്യുന്നതിനു് പ്രസ്തുത വെബ്‌സൈറ്റിലെ “ഡാറ്റാ സബ്മിഷൻ ഫോം” ഉപയോഗിക്കാവുന്നതാണ് (ഈ പേജിനു് മുകളിൽ കാണുന്ന എഡിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങൾ കാണുന്ന ടെക്സ്റ്റ്‌ബോക്സും മറ്റ് അനുബന്ധ ടൂളുകളും ഇപ്രകാരമുള്ളവയാണു്)

വിക്കിപീഡിയയിൽ നിവേശിക്കപ്പെട്ടിരിക്കുന്ന എഴുത്തുപകരണം

മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ഇൻപുട്ട് ബോക്സുകളിൽ മലയാളം ടൈപ്പ്ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വിക്കിപീഡിയയിൽ ചേർത്തിട്ടുണ്ട്. ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായവും ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന അതേ രീതിയിൽ ഒരോ ചിഹ്നത്തിനും പ്രത്യേകം കീ ഉപയോഗിച്ചുള്ള ഇൻസ്ക്രിപ്റ്റ് രീതിയും ഈ ഉപകരണം സാധ്യമാക്കുന്നു. കൂടുതൽ സഹായ വിവരണത്തിന് സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം എന്ന താൾ സന്ദർശിക്കുക.

മലയാളം കീബോർഡുകൾ

വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കായി മലയാളത്തിൽ ലഭ്യമായിരിക്കുന്ന ടൈപ്പിങ് ഉപകരണങ്ങൾ, അവയോടുകൂടെ ലഭ്യമായിട്ടുള്ള കീബോർഡുകളുടെ വിശദാംശങ്ങളടക്കം താഴെ വിശദീകരിച്ചിരിക്കുന്നു. ആദ്യം വ്യത്യസ്ത കീബോർഡുകളെ കുറിച്ച്:

  • റെമിങ്ടൺ: മലയാളം റെമിങ്ടൺ ടൈപ്പ്‌റൈറ്ററിനു് സമാനമായ കീബോർഡ് ലേഔട്ട്.
  • ഇൻസ്ക്രിപ്റ്റ് മലയാളം ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങിനു് സമാനമായ കീബോർഡ് ലേഔട്ട്.
  • ലിപിമാറ്റം ലാറ്റിൻ ലിപി ഉപയോഗിച്ചു് മലയാളം എഴുതുവാനുള്ള കീബോർഡ്.

ഓപ്പറേറ്റിങ് സിസ്റ്റം

മൈക്രൊസോഫ്റ്റ് വിൻഡോസ്

  1. വിൻഡോസ് എക്സ്.പി സർവീസ്‌പാക്ക് എഡിഷൻ 2 - ലഭ്യമായിട്ടുള്ള കീബോർഡുകൾ: ഇൻസ്ക്രിപ്റ്റ് കീബോർഡ്.
  2. കീമാജിക്ക് (മലയാളം ലിപിമാറ്റരീതികൾ ഉൾക്കൊള്ളിച്ചത്) ക്രമീകരിക്കുന്നതിനെക്കുറിച്ച് കൂടുതലറിയാൻ
  3. ഭാഷാഇന്ത്യ.കോം സൈറ്റിൽ ലഭ്യമായിട്ടുള്ള മലയാളം ഐ.എം.ഇ - ലഭ്യമായിട്ടുള്ള കീബോർഡുകൾ: റെമിങ്ടൺ, ISO മലയാളം ട്രാൻസ്‌ലിറ്ററേഷൻ.
  4. മൊഴി കീബോർഡ്‍ - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
  5. വാമൊഴി കീബോർഡ് - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
  6. തൂലികയൂണിക്കോഡ് കീബോർഡുകൾ - മലയാളം ടൈപ്പ് റൈറ്റർ കീബോർഡ് റെമിങ്ടണും കേരള സർക്കാർ നിഷ്കർഷിക്കുന്ന ഇൻസ്ക്രിപ്റ്റ് കീബോർഡും.
  7. ഗൂഗിൾ ഇൻപുട്ട് സഹായി - ഗൂഗിൾ മലയാളം ടൈപ്പിംഗ്‌ സഹായി.
  8. കീമാൻ
  9. ഇൻകീ

ഗ്നു/ലിനക്സ്

  1. ഉബുണ്ടുവിൽ മലയാളം ഐബസ് ഉപയോഗിച്ച് ടൈപ്പ് ചെയ്യൽ
  2. ഉബുണ്ടു യൂണിറ്റിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ
  3. ഇൻസ്ക്രിപ്റ്റ് രീതി - മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ്.
  4. സ്വനലേഖ മലയാളം നിവേശകരീതി - മലയാളം ഫൊണറ്റിക് നിവേശകരീതി
  5. മൊഴി ട്രാൻസ്‌ലിറ്ററേഷൻ കീബോർഡ്
  6. ലളിത

ആപ്പിൾ - ഓ.എസ് & ഓ.എസ് ടെൻ

  1. ഇൻസ്ക്രിപ്റ്റ് കീബോർഡ്
  2. വരമൊഴി എഡിറ്റർ ബൈനറി
  3. മാക് മലയാളം
  4. സിൽക്കീ (പഴയ മാക് കമ്പ്യൂട്ടറുകൾക്കായി)
  5. ഉകലേലേ (മാക് OSX 10.2 വും, അതിനുമുകളിലും)
  6. സ്വന്തം കീ മാപ്പിംഗ് സഹായി

ആൻഡ്രോയ്ഡ്

  1. ജീബോർഡ് ആൻഡ്രോയിഡിൽ സ്വതേ ഉള്ള ആപ്പ് ആണ് ഇത്. പല തരത്തിലുള്ള ഇൻപുട്ട് രീതികൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്: വിരലെഴുത്ത്, ലിപിമാറ്റം, അക്ഷരങ്ങൾ പെറുക്കിയെടുക്കുന്നത്, ശബ്ദത്തിൽ നിന്ന്.
  2. ഇൻഡിക് കീബോഡ് (മൊഴി, ലളിത, ഇൻസ്ക്രിപ്റ്റ്)
  3. വരമൊഴി (മൊഴി)

ഐ ഫോൺ

  1. വരമൊഴി (മൊഴി)
  2. ഈസി മലയാളം (ഇൻസ്ക്രിപ്റ്റ്)

ബ്രൗസർ

ക്രോം

  1. ഗൂഗിൾ ഇൻപുട്ട് ടൂൾസ് എക്സ്റ്റൻഷൻ. 'മലയാളം (ഫൊണറ്റിക്)' (മൊഴി രീതി) അല്ലെങ്കിൽ 'മലയാളം (ഇൻസ്ക്രിപ്റ്റ്)' തിരഞ്ഞെടുക്കുക.

മലയാളം യൂണികോഡ് ഫോണ്ടുകൾ

മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകൾ സ്വതന്ത്രമായും സൗജന്യമായും ലഭ്യമാണു്.

ഇവയിൽ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് പരിപാലിയ്ക്കുന്ന ഫോണ്ടുകളെല്ലാം കണ്ടുനോക്കി ഇൻസ്റ്റാൾ ചെയ്യാൻ ഈ പേജ് ഉപകരിക്കും.

ഫോണ്ടുകൾ വിന്യസിക്കുന്ന വിധം

  • മൈക്രൊസോഫ്റ്റ് വിൻ‌ഡോസ് - മലയാളം ഫോണ്ട് സ്വതേ ഉണ്ടായിരിക്കും. മറ്റ് ഫോണ്ടുകൾ ഉപയോഗിക്കണമെങ്കിൽ ഡൗൺലോഡ് ചെയ്ത ഫോണ്ടുകൾ വിൻഡോസിന്റെ Fonts ഫോൾഡറിലേക്ക് (Start > Run > fonts) പേസ്റ്റ് ചെയ്യുക. (കൂടുതൽ വിവരങ്ങൾ)
  • ഗ്നു/ലിനക്സ് - മിക്ക ഗ്നു/ലിനക്സ് പ്രവർത്തക സംവിധാനങ്ങളിലും മലയാളം ഫോണ്ടുകളെല്ലാം സ്വതേ ഉണ്ടായിരിക്കും. പ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ട സഹായം താൾ കാണുക.
  • മാക് - ഫോണ്ട് ബുക്കിലേക്ക് Install ചെയ്യുക, അല്ലെങ്കിൽ Librari->Fonts എന്ന ഫോൾഡറിലേക്ക് പേസ്റ്റ് ചെയ്യുക. (കൂടുതൽ വിവരങ്ങൾ)
"https://ml.wikipedia.org/w/index.php?title=സഹായം:എഴുത്ത്&oldid=4006943" എന്ന താളിൽനിന്ന് ശേഖരിച്ചത്