Jump to content

വിക്കിപീഡിയ:ലേഖന രക്ഷാസംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:ARS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ലേഖനങ്ങൾ കാണാൻ ഇവിടെ നോക്കുക. ലേഖനം രക്ഷപ്പെടുത്താനുള്ള പട്ടികയിൽ പെടുത്താൻ നിർദ്ദേശങ്ങൾ കാണുക.
നോട്ടീസ്: ലേഖന രക്ഷാസംഘത്തിലേക്ക് സഹായം ആവശ്യമുണ്ട്. എല്ലാവരുടേയും ശ്രദ്ധ സംരക്ഷിക്കേണ്ട ലേഖനങ്ങളിലേക്കും ഒറ്റവരി ലേഖനങ്ങളിലേക്കും ക്ഷണിക്കുന്നു!
ലേഖനസംരക്ഷണ സംഘം തയ്യാറാണ്. ഏതെങ്കിലും ലേഖനം നീക്കം ചെയ്യപ്പെടാതെ സംരക്ഷിക്കണമെങ്കിൽ ആ ലേഖനത്തിൽ {{Rescue}} അല്ലെങ്കിൽ {{രക്ഷിക്കുക}} എന്ന ഫലകം ചേർക്കുക.

ഇവിടെ അംഗമാകാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. വൈജ്ഞാനിക നിലവാരമുള്ള ഏതെങ്കിലും ലേഖനം ഇവിടെ നീക്കം ചെയ്യപ്പെടാൻ നിർദ്ദേശിച്ചിരിക്കുന്നു, പക്ഷേ അത് നീക്കം ചെയ്യപ്പെടേണ്ടതല്ല എന്ന് തോന്നുന്നുവെങ്കിൽ, അല്ലെങ്കിൽ അത് വളരെ ദയനീയമായി എഴുതപ്പെട്ടതോ, അക്ഷരത്തെറ്റുള്ളതോ, വൃത്തിയാക്കേണ്ടതോ, അവലംബങ്ങളുടെ അഭാവമുള്ളതോ ആണെന്ന് തോന്നുന്നുവെങ്കിൽ നിങ്ങളുടെ സേവനം ഇവിടെ ആവശ്യമുണ്ട്. വൈജ്ഞാനിക നിലവാരമില്ലാത്തതോ, വിക്കിപീഡിയ എന്തൊക്കെയല്ല നയത്തിനെതിരായ ലേഖനങ്ങൾ തീർച്ചയായും നീക്കം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, നന്നാക്കാനും, നന്നായി തിരുത്തിയെഴുതാൻ പറ്റിയതുമായ ലേഖനങ്ങൾ മികച്ചതാക്കുക തന്നെ വേണം.

ഒരു ലേഖനം അതിന്റെ നിലവാരം കൊണ്ടോ, അവലംബങ്ങൾ ഇല്ലാത്തതു കൊണ്ടോ അത് മോശമായി സൃഷ്ടിക്കപ്പെട്ടതുകൊണ്ടോ നീക്കം ചെയ്യപ്പെടരുത്. ചിലർക്ക് അത് വളരെ നന്നായി തിരുത്തിയെഴുതി മികച്ചതാക്കാൻ കഴിയും. അങ്ങനെ നല്ല ഒരു ഉള്ളടക്കമുള്ള ലേഖനത്തെ വിക്കിയിൽ നിങ്ങൾക്ക് ഇതിന്റെ ഭാഗമായി സംരക്ഷിക്കാൻ കഴിയും.


ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ എന്തുകൊണ്ട് വായിക്കണം?

ഈ പദ്ധതിയുടെ അടിസ്ഥാനംതന്നെ ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ എന്ന താൾ ആണ്. എല്ലാവരുടെയും ശ്രദ്ധ ഇവിടേക്ക് ക്ഷണിക്കുന്നു. ഈ താൾ എന്തുകൊണ്ട് പ്രധാന്യമർഹിക്കുന്നുവെന്ന് നോക്കാം.

  • ഓരോ തവണയും, ഒരു ലേഖനം നീക്കം ചെയ്യപ്പെടുമ്പോൾ അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ മൊത്തമായും നഷ്ടപ്പെടുന്നു. ഇത് പിന്നീട് കാര്യനിർവ്വാഹകർക്ക് കാണാമെങ്കിലും, അവർ ആ വിഷയത്തിൽ ഒരു വിദഗ്ദർ ആകണമെന്ന് നിർബന്ധമില്ലാത്തതിനാൽ അവയുടെ പുനഃസ്ഥാപനം ബുദ്ധിമുട്ടാകും. അതായത് ഒരു ലേഖനം നീക്കം ചെയ്തുകഴിഞ്ഞാൽ അതിലെ വിവരങ്ങൾ മറ്റുള്ളവർക്ക് വിലയിരുത്താൻ സാധ്യമല്ല.
  • ലേഖനം തുടങ്ങിവച്ച ആൾ ഒരു പുതിയ ഉപയോക്താവ് ആകാനും സാധ്യത ഉണ്ട്. വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചായിരിക്കും അദ്ദേഹം ലേഖനം തുടങ്ങിയിട്ടുണ്ടാകുക. എന്നാൽ എഴുത്തിൽ പരിചയമോ വൈദഗ്ദ്ധ്യമോ ഇല്ലാത്തതിനാൽ ലേഖനം നീക്കം ചെയ്യപ്പെടുന്നത് പ്രസ്തുത ഉപയോക്താവ് വിക്കിപീഡിയയിൽ വീണ്ടും എഡിറ്റിംഗ് നടത്തുന്നതിനെയും പുതിയ ലേഖനങ്ങൾ എഴുതുന്നതിനെയും നിരുത്സാഹപ്പെടുത്തുന്ന ഒന്നാകാൻ സാധ്യതയുണ്ട്. എല്ലാവരും എന്തെങ്കിലും എഴുതിയാണ് തുടങ്ങുന്നത്. അത് നന്നായി എഴുതാനും, അതിനെ നന്നായി തിരുത്തിയെഴുതാനും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെടുന്ന ലേഖനങ്ങൾ ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ കാണാൻ സാധിക്കും. എന്നാൽ ലേഖനങ്ങൾ മായ്ക്കാനുള്ള ഒരുപാധി മാത്രമല്ല ഈ താൾ. മറിച്ച് ലേഖനങ്ങളെ മെച്ചപ്പെടുത്താനുള്ള ഒരിടം കൂടിയാണ്. വിക്കിപീഡിയയും അതിലെ ലേഖനങ്ങളും ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ്. ഒരു ലേഖനം വൃത്തിയാക്കിയെടുക്കാൻ ആളില്ല എന്ന കാരണത്താൽ ഒരു ശിക്ഷ എന്ന രീതിയിൽ ലേഖനം മായ്ക്കുന്ന പതിവുണ്ടാകരുത്. വിക്കിപീഡിയയിലെ ഒരു പ്രവൃത്തിയും സമയബന്ധിതമല്ല. അതിനാൽത്തന്നെ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട ഒരു ലേഖനത്തിന് പ്രാധാന്യമുണ്ടായിരിക്കുകയും വിവിധ ഉറവിടങ്ങളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വികസിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ആ ലേഖനം മെച്ചപ്പെടുത്തേണ്ടത്. വിക്കിപീഡിയ ലേഖന സംരക്ഷണ സംഘം അംഗങ്ങളുടെ സംഭാവന പ്രധാനമായും ഈ രംഗത്താണ് ഉണ്ടാകേണ്ടത്.

നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം

  • ലേഖനസംരക്ഷണ സംഘം ലേഖനങ്ങളെ നിലവാരത്തിലേക്ക് ഉയർത്താനുള്ള ഒരു പരിശ്രമമാണ്.
  • നിങ്ങൾക്ക് സംവാദതാളുകൾ അനാവശ്യമായ സംവാദങ്ങൾ നടത്തുന്നതിനേക്കാൾ കൂടുതൽ എഡിറ്റുകൾ നടത്തി, ലേഖനങ്ങളെ നിലവാരത്തിലേക്കുയർത്താൻ കഴിയും.
  • നിങ്ങളുടെ അറിവ് വിക്കിപീഡിയയിലെ ലേഖനങ്ങളെ മികച്ചതാക്കാനും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്ന ലേഖനങ്ങളെ സംരക്ഷിക്കാനും ആവശ്യമുണ്ട്.
  • വിക്കിപീഡിയയിൽ ലേഖനങ്ങൾ സംരക്ഷിക്കുന്നതിൽ ഭാഗമാവുന്നതിനു മുൻപ് വിക്കിപീഡിയയിൽ ലേഖനങ്ങൾ സാധാരണ നീക്കം ചെയ്യുന്നതിന് നിർദ്ദേശിക്കുന്നതിന്റെ പ്രധാന അടിസ്ഥാന നയങ്ങളായ വിക്കിപീഡിയ ശ്രദ്ധേയത എന്നതും, വിക്കിപീഡിയ എന്തൊക്കെയല്ല എന്നതും വായിച്ചു നോക്കുന്നത് വളരെ നല്ലതാണ്.
  • നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്ന ലേഖനങ്ങളിൽ ആവശ്യമായ അവലംബങ്ങൾ ചേർക്കാനും, അത് വൃത്തിയായി എഴുതാനും, അനാവശ്യഭാഗങ്ങൾ ഒഴിവാക്കാനും, അങ്ങനെ ലേഖനത്തെ വിക്കിപീഡിയയുടെ നിലവാരത്തിലേക്കുയർത്തി ലേഖനത്തിനെ സംരക്ഷിക്കാനും സാധിക്കും.

എല്ലാ ലേഖനങ്ങളും നിലനിർത്തനുള്ളതാണോ?

അല്ല.. ലേഖനസംരക്ഷണ സംഘം എല്ലാ ലേഖനങ്ങളും നിലനിർത്തണം എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒന്നല്ല. അല്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന ലേഖനത്തിൽ വോട്ട് ചെയ്യാൻ മാത്രമുള്ള ഒരു സംഘമല്ല. പക്ഷേ, നിലനിർത്തേണ്ട ലേഖനങ്ങൾ അവലംബങ്ങളുടെ അഭാവം കൊണ്ടോ, തിരുത്തിയെഴുതലുകൾ കൊണ്ടോ നീക്കം ചെയ്യപ്പെടരുത് എന്നതാണ് പ്രധാന ഉദ്ദേശ്യം.

നിർദ്ദേശങ്ങൾ

രക്ഷിക്കുക ഫലകത്തിന്റെ ഉദ്ദേശം

{{രക്ഷിക്കുക}} ഫലകത്തിന്റെ പ്രധാന ഉദ്ദേശം താഴെപ്പറയുന്നു.

കൂടാതെ താഴെപ്പറയുന്ന പ്രശ്നങ്ങൾ ഉള്ള ലേഖനങ്ങളും സംരക്ഷണപ്രവർത്തനം അനുസരിച്ച് രക്ഷിക്കാവുന്നതാണ്.

രക്ഷിക്കുക ഫലകം എന്തിനല്ല!

  • ഒഴിക്കാവാക്കലിന് നിർദ്ദേശിക്കാത്ത ലേഖനങ്ങളിൽ Rescue ഫലകം ഉപയോഗിക്കരുത്.
  • നീക്കം ചെയ്യപ്പെട്ട ലേഖനങ്ങളിൽ ഈ ഫലകം ഉപയോഗിക്കരുത്. നീക്കം ചെയ്യപ്പെട്ട ലേഖനങ്ങളുടെ നിലവറയിലുള്ള ലേഖനങ്ങളിലും ഇത് ഉപയോഗിക്കരുത്.
  • വിക്കിപീഡീയ എന്തൊക്കെയല്ല എന്ന നയത്തിനെതിരായ ലേഖനങ്ങളിൽ ഈ ഫലകം ചേർക്കരുത്.
  • ഉപയോക്തൃപേജുകളിൽ ഈ ഫലകം ഉപയോഗിക്കരുത്.

ഈ ഫലകം ഏതെങ്കിലും ലേഖനത്തിൽ ചേർക്കണോ വേണ്ടയോ എന്ന് സംശയമുള്ളപ്പോൾ ഈ പദ്ധതിയുടെ സംവാദത്തിൽ അത് ഉന്നയിക്കാവുന്നതാണ്.


ഉപയോഗം

(നീക്കം ചെയ്യപ്പെടാൻ നിർദ്ദേശിച്ചിരിക്കുന്ന) ഏതെങ്കിലും ലേഖനം നിലനിർത്താവുന്നതാണെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ, ഈ ഫലകം ലേഖനത്തിൽ ചേർക്കാവുന്നതാണ്.

  1. ലേഖനത്തിൽ തിരുത്തിയെഴുതുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിനുശേഷം
  2. ലേഖനത്തിന്റെ മുകളിലായി, അല്ലെങ്കിൽ {{prettyurl}} എന്ന ഫലകം നിലവിലുണ്ടെങ്കിൽ അതിനു താഴെയായി, അല്ലെങ്കിൽ {{Afd}}, {{മായ്ക്കുക}} എന്നീ ഫലകങ്ങൾ നിലവിലുണ്ടെങ്കിൽ അതിനു താഴെയായി താഴെപ്പറയുന്ന രീതിയിൽ ഏതെങ്കിലുമൊരു ഫലകം ചേർക്കുക.

താങ്കൾ തുടങ്ങിവെച്ച ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയോ അല്ലെങ്കിൽ നല്ലൊരു ലേഖനം സംരക്ഷിക്കപ്പെടണമെന്ന് തോന്നുന്നുവെങ്കിലോ ഈ പദ്ധതിയുടെ സംവാദം താളിൽ ലേഖനത്തിന്റെ തലക്കെട്ട് സൂചിപ്പിച്ചുകൊണ്ട് ഒരു കുറിപ്പിടുക.

ചർച്ചയിൽ താങ്കൾ ഇത് സംരക്ഷിക്കാൻ നിർദ്ദേശിക്കുന്നു എന്ന് സൂചിപ്പിക്കാൻ {{subst:Afdrescue}} എന്ന ഫലകം ചേർക്കാവുന്നതാണ്. താഴെക്കാണുന്ന രീതിയിൽ അവിടെ ഒരു വാചകം ചേരുന്നതായിരിക്കും.


ഫലകം നീക്കം ചെയ്യാൻ

ഒരു ലേഖനം ആവശ്യമായ വിവരങ്ങൾ ചേർത്ത് തിരുത്തിയെഴുതിക്കഴിഞ്ഞാൽ {{രക്ഷിക്കുക}} അല്ലെങ്കിൽ {{Rescue}} ഫലകം നീക്കാവുന്നതാണ്. എന്നാൽ ലേഖനത്തിന്റെ ഒഴിവാക്കൽ സംബന്ധിച്ച ചർച്ചയിൽ തീരുമാനം ആയതിനുശേഷം മാത്രമേ Rescue ഫലകം നീക്കം ചെയ്യാൻ പാടുള്ളൂ.


താരകങ്ങൾ

ലേഖനങ്ങളെ സംരക്ഷിക്കുന്നവർക്ക് പ്രോത്സാഹനം നൽകാൻ പ്രധാനമായും നാല് താരകങ്ങളാണ് ഉള്ളത്. ലേഖനസംരക്ഷണത്തിൽ മികച്ച സംഭാവനകൾ നൽകി ലേഖനത്തെ സംരക്ഷിച്ചതിന് താഴെപ്പറയുന്ന താരകങ്ങളിൽ ഏതെങ്കിലും നൽകാവുന്നതാണ്.

ചിത്രം എന്താണ് ടൈപ്പ് ചെയ്യേണ്ടത് വിവരണം
The Rescue Barnstar {{subst:The Rescue Barnstar|message ~~~~}} ലേഖനസംരക്ഷണതാരകം - ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ സ്വന്തമായോ, സംരക്ഷണസംഘത്തോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നൽകുന്ന താരകം.
  • ഒന്നിലധികം ലേഖനസംരക്ഷണങ്ങൾ നടത്തിയവർക്ക് നൽകുന്നത് ഉചിതം.
The Rescue Barnstar 2 {{subst:The Rescue Barnstar 2|message ~~~~}} ലേഖനസംരക്ഷണതാരകം - 2 - മികച്ച ലേഖനങ്ങളെ തിരിച്ചറിഞ്ഞ് അവ രക്ഷിക്കാൻ മുൻ‌കൈ എടുക്കുന്നവർക്കും, അതിൽ സഹായിക്കുകയും ചെയ്യുന്നവർക്കും ഈ താരകം നൽകാവുന്നതാണ്.
  • {{Afd}} {{മായ്ക്കുക}} ഫലകം നീക്കാൻ സഹായിക്കുന്നവർക്ക് നൽകുന്നത് ഉചിതം.
{{subst:The Barnstar of Recovery|message ~~~~}} രക്ഷപ്പെടുത്തൽ താരകം

രക്ഷപ്പെടുത്തൽ താരകം - ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ എന്നയിടത്ത് ലേഖനങ്ങളുടെ ഒഴിവാക്കൽ ചർച്ചയിൽ ശക്തമായ നല്ല അഭിപ്രായങ്ങൾ പറയുകയും ലേഖനത്തെ ഒഴിവാക്കലിൽ നിന്ന് സംരക്ഷിക്കുവാൻ മികച്ച ശ്രമം നടത്തിയവർക്കും ഈ താരകം നൽകാവുന്നതാണ്.

{{subst:The Rescue Barnstar 3|message ~~~~}} Rescue Barnstarഒറ്റവരി നിർമാർജ്ജന താരകം

ഒറ്റവരി നിർമാർജ്ജന താരകം - ലേഖനരക്ഷാസംഘത്തിന്റേയോ, ഒറ്റവരി ലേഖന നിർമ്മാർജ്ജനത്തിന്റേയോ ഭാഗമായോ, അല്ലാതെയോ ഒറ്റവരിലേഖനങ്ങളെ രക്ഷിക്കുന്ന പ്രവർത്തനത്തിന് നൽകുന്ന താരകം.

Proposed by Le Grand Roi des CitrouillesTally-ho! in October 2007 and officially listed July 2008.

Designed and introduced by Ryan4314 on January 7, 2008.

ലേഖനസംരക്ഷണ സംഘത്തിൽ അംഗമാവാൻ

ഈ പദ്ധതിയിൽ അംഗമാവാൻ ഇവിടെ അംഗത്വപട്ടികയിൽ പേര് ചേർക്കുക. താങ്കളുടെ ആശയങ്ങളും പദ്ധതിയെപ്പറ്റിയുള്ളതും ഇതിനെ മികച്ചതാക്കാനുമുള്ള അഭിപ്രായങ്ങളും പദ്ധതിയുടെ സംവാദത്തിൽ നൽകാവുന്നതാണ്.

ഇതിൽ അംഗമായതിനു ശേഷം താങ്കളുടെ ഉപയോക്തൃപേജിൽ ഈ ഫലകം ചേർക്കാവുന്നതാണ്.

  • {{User Article Rescue Squadron}}
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .

 -


താങ്കൾ ഏതെങ്കിലും ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗഭാക്കായിട്ടുണ്ടെങ്കിൽ താങ്കൾക്ക് താഴെക്കാണുന്ന ഫലകവും യൂസർ പേജിൽ ചേർക്കാവുന്നതാണ്. ഏതെങ്കിലും ലേഖനം നീക്കം ചെയ്യുന്നതിൽ നിന്ന് രക്ഷിക്കുന്നതിൽ താങ്കൾക്കു കഴിഞ്ഞെങ്കിൽ, താഴെക്കാണുന്ന ഫലകം അഭിമാനത്തോടെ താങ്കളുടെ ഉപയോക്തൃപേജിൽ നൽകാവുന്നതാണ് .

  • {{Template:Rescued|n}}

(ഇതിൽ n എന്നത് താങ്കൾ രക്ഷപ്പെടുത്താൻ സഹായിച്ച ലേഖനങ്ങളുടെ എണ്ണമാണ്. )

 -

ഈ പദ്ധതിയിലേക്ക് ക്ഷണിക്കുവാൻ

ഈ പദ്ധതിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുവാൻ {{Article Rescue Squadron invite}} എന്ന ഫലകം അവരുടെ സംവാദതാളിൽ ചേർക്കുക.

ഇപ്പോൾ സംരക്ഷിക്കേണ്ട താളുകൾ

ഇപ്പോൾ രക്ഷിക്കാവുന്ന താളുകൾ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഇവ കാണുന്നതിന്‌ താഴെ രക്ഷിക്കാവുന്ന ലേഖനങ്ങൾ എന്നതിൽ പ്രദർശിപ്പിക്കുക എന്നത് തുറന്നുനോക്കുക. ഇതിൽ താങ്കൾക്ക് കഴിയാവുന്ന വിധത്തിൽ ലേഖനത്തെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുക.

ലേഖനം രക്ഷിച്ചതിനു ശേഷം

നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് രക്ഷിച്ചതിനു ശേഷം

നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്ന ലേഖനം അതിന്റെ ചർച്ചകൾ കഴിഞ്ഞ് അത് നിലനിർത്താൻ തീരുമായെങ്കിൽ മാത്രം ലേഖനത്തിൽ നിന്ന് {{രക്ഷിക്കുക}} അല്ലെങ്കിൽ {{Rescue}} എന്ന ഫലകം നീക്കുക. അതിന്‌ ശേഷം പ്രസ്തുത ലേഖനത്തിന്റെ സം‌വാദതാളിൽ {{ബദൽ:ഫലകം:രക്ഷിച്ചു}} അല്ലെങ്കിൽ {{subst:ഫലകം:Rescued Article}} എന്ന് ചേർക്കുക.

ഒറ്റവരി വിപുലീകരിച്ച് രക്ഷിച്ചതിനു ശേഷം

ഒറ്റവരി ലേഖനങ്ങളിൽ നിന്നും ഏതെങ്കിലും ലേഖനം വിപുലീകരിച്ചതിനു ശേഷം, അതിൽ ആവശ്യത്തിനു വിവരങ്ങൾ ആയതിനു ശേഷം അതിൽ നിന്നും {{രക്ഷിക്കുക}} അല്ലെങ്കിൽ {{Rescue}} ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക. അല്ലെങ്കിൽ {{One-liner}} ഫലകം {{ഒറ്റവരി ലേഖനം}} എന്ന ഫലകം ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക. അതിനു ശേഷം പ്രസ്തുത ലേഖനത്തിന്റെ സം‌വാദതാളിൽ {{ബദൽ:ഫലകം:രക്ഷിച്ച ഒറ്റവരിലേഖനം}} എന്ന് ചേർക്കുക.

ഇതുവരെ രക്ഷിച്ച ലേഖനങ്ങൾ




ഇത് കൂടി കാണുക

ലേഖനസംരക്ഷണസംഘത്തിലെ അംഗങ്ങൾ

അവലംബം