കവാടം:ജ്യോതിഃശാസ്ത്രം
ജ്യോതിഃശാസ്ത്രം
ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിഃശാസ്ത്രം. ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണിത്. ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെയാണ് ജ്യോതിഃശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ജ്യോതിശാസ്ത്രം നിരീക്ഷണ ജ്യോതിഃശാസ്ത്രം, സൈദ്ധാന്തിക ജ്യോതിർഭൗതികം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഭൗതികശാസ്ത്രത്തിലെ പല അടിസ്ഥാന സിദ്ധാന്തങ്ങളേയും പരീക്ഷിക്കാൻ നിരീക്ഷണ ജ്യോതിഃശാസ്ത്രം സഹായിക്കുന്നു.
തിരഞ്ഞെടുത്ത ലേഖനം
മിരാൾ
പെഗാസസിന്റെ വടക്കുകിഴക്കായിട്ടാണ് ഈ നക്ഷത്രഗണം. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടോളമിയുടെ പട്ടികയിലും 88 നക്ഷത്രഗണങ്ങളടങ്ങിയ ആധുനിക നക്ഷത്ര പട്ടികയിലും ഇത് ഉൾപ്പെട്ടിട്ടുണ്ട്. M31 ആൻഡ്രോമിഡ നീഹാരിക ഇതിനുള്ളിലാണ്. തെളിഞ്ഞ ആകാശത്ത് ഒരു പ്രകാശപടലം പോലെ ഈ നീഹാരിക കാണാൻ കഴിയും. ഭൂമദ്ധ്യരേഖാ പ്രദേശത്ത് നവംബർ മാസം ഈ നക്ഷത്രഗണം നന്നായി കാണാം. അൽഫെർട്ടാസ് (കാന്തികമാനം 2.06 ),മിറാക്(കാന്തികമാനം 2.06 ) , അൽമാക് (കാന്തികമാനം 2.18 )എന്നിവയാണ് പ്രധാന നക്ഷത്രങ്ങൾ. ആൻഡ്രോമീഡ എന്ന പേരിൽ പ്രസിദ്ധമായ നക്ഷത്രരാശി ഇതാണ്. ഖഗോള മദ്ധ്യരേഖയിലാണ് ഇതിന്റെ സ്ഥാനം. വലിയ നക്ഷത്രരാശികളിൽ ഒന്നാണ് മിരാൾ. 722 ച.ഡിഗ്രി വലിപ്പമുണ്ട് ഇതിന്.
നിങ്ങൾക്കറിയാമോ?
...വേർണൽ വോൺ ബ്രൌൺ 'അമേരിക്കൻ ബഹിരാകാശ പരിപാടിയുടെ പിതാവാ'യി അറിയപ്പെടുന്നു.
...മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന അമേരിക്കയുടെ ആദ്യ സംരംഭം 'പ്രോജെക്റ്റ് മെർകുറി'(1958)എന്നറിയപ്പെടുന്നു
...ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്.
...ഭൂമിക്ക് വളരെ അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം
...നാസയുടെ ഏറ്റവും ഉയർന്ന റാങ്ക് ആയ അഡ്മിനിസ്ട്രേറ്റർ തന്നെയാണ് അമേരിക്കൻ പ്രസിഡന്റ്ൻറെ സീനിയർ സ്പേസ് സയൻസ് ഉപദേശകനും
താങ്കൾക്ക് സഹായിക്കാനാകുന്നവ
- അപൂർണ്ണമായ ജ്യോതിശാസ്ത്രലേഖനങ്ങൾ വികസിപ്പിക്കുവാൻ സഹായിക്കുക.
- ജ്യോതിശാസ്ത്രലേഖനങ്ങളിൽ അനുയോജ്യമായ ചിത്രങ്ങൾ ചേർക്കുക
- വർഗ്ഗീകരിച്ചിട്ടില്ലാത്ത ജ്യോതിശാസ്ത്രലേഖനങ്ങളുണ്ടെങ്കിൽ അതിനു് തക്കതായ വർഗ്ഗങ്ങൾ ചേർക്കുക.
മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ
ചരിത്രരേഖ: ഡിസംബർ
1959 ഡിസംബർ 4 : | നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി |
1995 ഡിസംബർ 7 : | ഗലീലിയോ ശൂന്യാകാശ പേടകം ആറു വർഷത്തെ യാത്രക്കു ശേഷം വ്യാഴത്തിലിറങ്ങി |
1972 ഡിസംബർ 11 : | ആറാമത്തെ അപ്പോളോ ദൌത്യമായ " അപ്പോളോ 17 " ചന്ദ്രനിൽ എത്തിച്ചേർന്നു . |
1962 ഡിസംബർ 14 : | നാസയുടെ മറൈനെർ-2 ശുക്രനിലൂടെ പറക്കുന്ന ആദ്യ ബഹിരാകാശ പേടകം ആയി |
2007 ഡിസംബർ 23 : | മഹാഗ്രഹയോഗം. ബുധൻ, ഭൂമി, ചൊവ്വ, വ്യാഴം, ക്ഷീരപഥ കേന്ദ്രം എന്നിവ ഒരേ രേഖയിൽ വരുന്ന അപൂർവ്വ സംഗമം |
1612 ഡിസംബർ 28 : | ഗലീലിയോ നെപ്റ്റ്യൂൺ കണ്ടെത്തി |
1924 ഡിസംബർ 30 : | എഡ്വിൻ ഹബിൾ മറ്റു ഗാലക്സികൾ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു |
തിരഞ്ഞെടുത്ത വാക്ക്
അപഭൂ
ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭ്രമണപഥത്തിൽ ഭൂമിയിൽനിന്ന് അവയുടെ ഏറ്റവും അകന്ന സ്ഥാനമാണ് അപഭൂ(Apogee). അപസൌരത്തിൽ (Aphelion) സൂര്യനുള്ള സ്ഥാനമാണ് അപഭൂവിൽ ഭൂമിക്കുള്ളത്. ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകന്നിരിക്കുന്ന ദൂരം 4,04,336 കി.മീ. ആണ്.
തിരഞ്ഞെടുത്ത ചിത്രം
മെസ്സിയർ 94ന്റെ കേന്ദ്രഭാഗം.
ജ്യോതിശാസ്ത്ര വാർത്തകൾ
3 ഡിസംബർ 2019 : | വിക്രം ലാന്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.[1] |
ഡിസംബർ 2019ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ
എല്ലാ സമയങ്ങളും GMT യിൽ
ഡിസംബർ 2 : | ലൂക്കാ പാർമിറ്റാനോ, ഡ്യ്രൂ മോർഗൺ എന്നിവരുടെ മൂന്നാമത് ബഹിരാകാശനടത്തം. ആൽഫാ മാഗ്നറ്റിക് സ്പെക്ട്രോമീറ്റർ കേടുതീർക്കാനാണിത്. |
ഡിസംബർ 3 : | തൃക്കേട്ട ഞാറ്റുവേല തുടങ്ങുന്നു. |
ഡിസംബർ 4 : | അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള വസ്തുക്കളുമായി ഡ്രാഗൺ സി.ആർ.എസ് 19 ദൗത്യം വിക്ഷേപിക്കുന്നു. |
ഡിസംബർ 6 : | റഷ്യയുടെ പ്രോഗ്രസ് കാർഗോ വാഹനം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു പുറപ്പെടുന്നു. |
ഡിസംബർ 7 : | സി.ആർ.എസ് 19 അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തുന്നു. |
ഡിസംബർ 8 : | പ്രോഗ്രസ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തുന്നു. |
ഡിസംബർ 10 : | റഷ്യയുടെ നാവിഗേഷൻ ഉപഗ്രഹം ഗ്ലോനാസ് എം വിക്ഷേപിക്കുന്നു. |
ഡിസംബർ 12 : | പൗർണ്ണമി |
ഡിസംബർ 13,14 : | ജമിനീഡ് ഉൽക്കാവർഷം |
ഡിസംബർ 16 : | ചൈനയുടെ CBERS 4A എന്ന വിദൂരസംവേദക ഉപഗ്രഹം വിക്ഷേപിക്കുന്നു. സൂര്യൻ ധനു രാശിയിലേക്ക് പ്രവേശിക്കുന്നു. മൂലം ഞാറ്റുവേല തുടങ്ങുന്നു. |
ഡിസംബർ 21 : | ദക്ഷിണ അയനാന്തം |
ഡിസംബർ 21,22 : | ഉർസീഡ് ഉൽക്കാവർഷം |
ഡിസംബർ 22 : | ചൊവ്വയുടെയും ചന്ദ്രന്റെയും സംയോഗം |
ഡിസംബർ 24 : | റഷ്യ ഇലക്ട്രോ-എൽ 3 എന്ന ഭൂസ്ഥിര കാലാവസ്ഥാ ഉപഗ്രഹം വിക്ഷേപിക്കുന്നു. |
ഡിസംബർ 26 : | വലയഗ്രഹണം. കേരളത്തിൽ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ദൃശ്യമാണ്. മറ്റിടങ്ങളിൽ ഭാഗികഗ്രഹണവും കാണാം. |
ഡിസംബർ 29 : | പൂരാടം ഞാറ്റുവേല തുടങ്ങുന്നു. |
വർഗ്ഗങ്ങൾ
പുതിയ താളുകൾ...
മദ്ധ്യകേരളത്തിൽ ഈ മാസം 15ന് രാത്രി 8മണിക്കുള്ള ഗ്രഹസ്ഥാനങ്ങൾ
ഗ്രഹം | ഖഗോളരേഖാംശം | അവനമനം | ദിഗംശം | ഉന്നതി | ഭൂമിയിൽ നിന്നുള്ള ദൂരം | കാന്തിമാനം | ഉദയം | അസ്തമയം | രാശി |
---|---|---|---|---|---|---|---|---|---|
ബുധൻ | 16മ.30മി.13സെ. | -21°18'41" | 250°31മി.27സെ. | -45°-25'-17" | 1.32 AU | -0.56 | 5.35am | 5.07pm | വൃശ്ചികം |
ശുക്രൻ | 19മ.45മി.58സെ. | -23°1'19" | 246°37മി.24സെ. | 0°-24'54" | 1.37 AU | -3.91 | 8.52am | 8.20pm | ധനു |
ചൊവ്വ | 15മ.0മി.24സെ. | -16°32'6" | 252°57മി.57സെ. | -67°-8'-3" | 2.30 AU | 1.65 | 4.00am | 3.38pm | തുലാം |
വ്യാഴം | 18മ.12മി.38സെ. | -23°17'23" | 249°4മി.9സെ. | -21°-42'-37" | 6.20 AU | -1.83 | 7.18am | 6.44pm | ധനു |
ശനി | 19മ.24മി.29സെ. | -21°56'39" | 248°35മി.45സെ. | -5°-5'-37" | 10.91 AU | 0.58 | 8.27am | 7.56pm | ധനു |
യുറാനസ് | 2മ.3മി.39സെ. | 12°1'14" | 80°59മി.36സെ. | 81°28'9" | 19.18 AU | 5.71 | 2.38pm | 3.04am | മീനം |
നെപ്റ്റ്യൂൺ | 23മ.10മി.9സെ. | -6°27'58" | 245°5മി.21സെ. | 51°19'36" | 30.04 AU | 7.90 | 12.00pm | 11.57pm | കുഭം |