Jump to content

മാ ഡിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ma Ding
马丁
ജനനം (1957-04-24) 24 ഏപ്രിൽ 1957  (67 വയസ്സ്)
Kunming, Yunnan, China
കലാലയംTongji Medical College of HUST
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGynaecology and obstetrics
സ്ഥാപനങ്ങൾTongji Medical College of HUST
Chinese name
Simplified Chinese
Traditional Chinese

ഒരു ചൈനീസ് പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമാണ് മാ ഡിംഗ് (ജനനം: ഏപ്രിൽ 24, 1957). അദ്ദേഹം എച്ച്യുഎസ്ടിയിലെ ടോങ്ജി മെഡിക്കൽ കോളേജിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വകുപ്പിന്റെ ഡയറക്ടറും ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ അക്കാദമിഷ്യനുമാണ്[1]

ജീവചരിത്രം

[തിരുത്തുക]

1957 ഏപ്രിൽ 24-ന് യുനാനിലെ കുൻമിങ്ങിൽ ഒരു മെഡിക്കൽ കുടുംബത്തിലാണ് മാ ജനിച്ചത്.[1][2] അദ്ദേഹത്തിന് അഞ്ച് സഹോദരങ്ങൾ ഉണ്ട്[2]അദ്ദേഹം 1982-ൽ ബിരുദവും, 1986-ൽ ബിരുദാനന്തര ബിരുദവും, 1990-ൽ ഡോക്‌ടർ ബിരുദവും നേടി. എല്ലാം HUST-ലെ ടോങ്‌ജി മെഡിക്കൽ കോളേജിൽ നിന്നാണ്.[1][2]1992 മാർച്ചിൽ ടെക്സസ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം നടത്തിയ അദ്ദേഹം 1995 ജനുവരി മുതൽ 1997 നവംബർ വരെ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.[2]

1997 നവംബറിൽ ചൈനയിലേക്ക് മടങ്ങിയ മാ, HUST-ലെ ടോങ്ജി മെഡിക്കൽ കോളേജിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വകുപ്പിന്റെ ഡയറക്ടറായി.[1][2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "zh:马丁". cae.cn (in ചൈനീസ്). 2017. Retrieved 26 September 2021.
  2. 2.0 2.1 2.2 2.3 2.4 "zh:新晋院士马丁:首席科学家的医者情怀". Sohu (in ചൈനീസ്). 27 November 2019. Retrieved 26 September 2021.
"https://ml.wikipedia.org/w/index.php?title=മാ_ഡിംഗ്&oldid=3848557" എന്ന താളിൽനിന്ന് ശേഖരിച്ചത്