മാ ഡിംഗ്
Ma Ding | |||||||
---|---|---|---|---|---|---|---|
马丁 | |||||||
ജനനം | |||||||
കലാലയം | Tongji Medical College of HUST | ||||||
ശാസ്ത്രീയ ജീവിതം | |||||||
പ്രവർത്തനതലം | Gynaecology and obstetrics | ||||||
സ്ഥാപനങ്ങൾ | Tongji Medical College of HUST | ||||||
Chinese name | |||||||
Simplified Chinese | 马丁 | ||||||
Traditional Chinese | 馬丁 | ||||||
|
ഒരു ചൈനീസ് പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമാണ് മാ ഡിംഗ് (ജനനം: ഏപ്രിൽ 24, 1957). അദ്ദേഹം എച്ച്യുഎസ്ടിയിലെ ടോങ്ജി മെഡിക്കൽ കോളേജിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വകുപ്പിന്റെ ഡയറക്ടറും ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ അക്കാദമിഷ്യനുമാണ്[1]
ജീവചരിത്രം
[തിരുത്തുക]1957 ഏപ്രിൽ 24-ന് യുനാനിലെ കുൻമിങ്ങിൽ ഒരു മെഡിക്കൽ കുടുംബത്തിലാണ് മാ ജനിച്ചത്.[1][2] അദ്ദേഹത്തിന് അഞ്ച് സഹോദരങ്ങൾ ഉണ്ട്[2]അദ്ദേഹം 1982-ൽ ബിരുദവും, 1986-ൽ ബിരുദാനന്തര ബിരുദവും, 1990-ൽ ഡോക്‌ടർ ബിരുദവും നേടി. എല്ലാം HUST-ലെ ടോങ്ജി മെഡിക്കൽ കോളേജിൽ നിന്നാണ്.[1][2]1992 മാർച്ചിൽ ടെക്സസ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം നടത്തിയ അദ്ദേഹം 1995 ജനുവരി മുതൽ 1997 നവംബർ വരെ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.[2]
1997 നവംബറിൽ ചൈനയിലേക്ക് മടങ്ങിയ മാ, HUST-ലെ ടോങ്ജി മെഡിക്കൽ കോളേജിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വകുപ്പിന്റെ ഡയറക്ടറായി.[1][2]