ഉള്ളടക്കത്തിലേക്ക് പോവുക

ആറന്മുള ഉതൃട്ടാതി വള്ളംകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആറന്മുള വള്ളംകളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആറന്മുള ഉത്രട്ടാതി വള്ളംകളി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിൽ ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. 52 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. നെടുംപ്രയാർ പള്ളിയോടം ആണ് ഇതിൽ ആദ്യമായി നിർമിച്ച പള്ളിയോടം എന്നു വിശ്വസിക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്.

ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്.

ഐതിഹ്യം

[തിരുത്തുക]

മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്[അവലംബം ആവശ്യമാണ്].

അവാർഡുകൾ

[തിരുത്തുക]

ആറന്മുള വള്ളംകളിയിൽ വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിന് താഴെപ്പറയുന്ന അവാർഡുകൾ നൽകുന്നു[1];

  1. മന്നം മെമ്മോറിയൽ ട്രോഫി
  2. ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി
  3. മാതൃഭൂമി ട്രോഫി
  4. മനോരമ ട്രോഫി
  5. തോഷിബാ ആനന്ദ് ട്രോഫി
  6. ചങ്ങംകേരി തങ്കപ്പനാചാരി ട്രോഫി

പള്ളിയോടങ്ങൾ

[തിരുത്തുക]

ആറന്മുളയിലെ വള്ളം കളിയിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളാണ് പള്ളിയോടങ്ങൾ. ഓരോ കരക്കാർക്കും ഓരോ പള്ളിയോടങ്ങളുണ്ടായിരിക്കും.

ക്രമ നമ്പർപള്ളിയോടങ്ങൾ[2]
1ആറാട്ടുപുഴ
2അയിരൂർ
3ചെന്നിത്തല
4ചെറുകോൽ
5ഇടനാട്
6ഇടപ്പാവൂർ
7ഇടപ്പാവൂർ പേരൂർ
8ഇടശ്ശേരിമല
9ഇടശ്ശേരിമല കിഴക്ക്
10ഇടയാറന്മുള
11ഇടയാറന്മുള കിഴക്ക്
12കടപ്ര
13കാട്ടൂർ
14കീഴുകര
15കീഴ്വന്മഴി
16കീഴ്ചേരിമേൽ
17കിഴക്കൻ ഓതറ
18കോടിയാട്ടുകര
19കോയിപ്രം
20കൊറ്റാത്തൂർ
21കോഴഞ്ചേരി
22കുറിയന്നൂർ
23ളാക ഇടയാറന്മുള
24മാലക്കര
25മല്ലപ്പുഴശ്ശേരി
26മംഗലം
27മാരാമൺ
28മേലുകര
29മുണ്ടങ്കാവ്
30മുതവഴി
31നെടുമ്പ്രയാർ
32നെല്ലിക്കൽ
33ഓതറ
34പൂവത്തൂർ കിഴക്ക്
35പൂവത്തൂർ പടിഞ്ഞാറ്
36പ്രയാർ
37പുല്ലൂപ്രം
38പുന്നംതോട്ടം
39പുതുക്കുളങ്ങര
40റാന്നി
41തെക്കേമുറി
42തെക്കേമുറി കിഴക്ക്
43തോട്ടപ്പുഴശ്ശേരി
44തൈമറവുങ്കര
45ഉമയാറ്റുകര
46വന്മഴി
47വരയന്നൂർ
48വെൺപാല

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-02. Retrieved 2012-09-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-31. Retrieved 2012-09-02.