ചേന
ചേന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Alismatales |
ജനുസ്സ്: | Amorphophallus |
Species: | A. paeoniifolius
|
Binomial name | |
Amorphophallus paeoniifolius | |
Synonyms[2] | |
|
ഭാരതത്തിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്ന് ശരാശരി 75 സെ.മീ. മുതൽ നീളത്തിൽ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതൽ 30 സെ.മീ. ഉയരത്തിൽ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോൾ തിളക്കമാർന്ന ചുവപ്പ് കലർന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.എലെഫന്റ്റ് ഫൂട് യാം എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നു
ഉപയോഗങ്ങൾ
[തിരുത്തുക]മലയാളികളുടെ ആഹാരത്തിൽ ചേനയുടെ സ്വാധീനം വളരെ വലുതാണ്. സദ്യയിലെ വിഭവങ്ങളുണ്ടാക്കാൻ ചേന ഉപയോഗിക്കുന്നു. സാമ്പാർ,അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, കാളൻ, മൊളോഷ്യം എന്നിങ്ങനെ സ്വാദിഷ്ഠമായ കറികളിലേയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചേന.
പ്രധാന ഇനങ്ങൾ
[തിരുത്തുക]ശ്രീപദ്മ, ഗജേന്ദ്ര, കുഴിമുണ്ടാൻ (പീരുമേട് സ്വദേശി)
കൃഷി രീതി
[തിരുത്തുക]25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളിൽ ചേന കൃഷി ചെയ്തു വരുന്നു. വിത്ത് നട്ട് 6-7 മാസം കൊണ്ട് ചേന വിളവെടുക്കുവാനാകും. വിളഞ്ഞ്, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളിൽ നിന്നാണ് വിത്തു ചേന ലഭിക്കുന്നത്. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീർഷമായി കരുതി എല്ലാ വശങ്ങൾക്കും ഒരു ചാൺ നീളമുള്ള ത്രികോണാകൃതിയിൽ മുറിച്ച കഷ്ണമാണ് നടീൽ വസ്തു. പരമ്പരാഗതമായി ഈ കഷ്ണങ്ങൾ ചാണക ലായനിയിൽ മുക്കി (ഇപ്പോൾ കീടനാശിനികളിലും) ഒരാഴ്ച വെയിലത്ത് ഉണക്കുന്നു. സാധാരണയായി മകര മാസത്തിലാണ് (ഫെബ്രുവരി) നടീൽ. അര മീറ്റർ സമചതുരക്കുഴികളിൽ ജൈവ വളങ്ങളും കരിയിലയും പകുതി നിറച്ച് അതിന്മേൽ വിത്ത് പാകി ബാക്കി ഭാഗം വളവും കരിയിലയും നിറയ്ക്കുന്നു. മുകളിൽ പതിനഞ്ച് സെ മി ഘനത്തിൽ മണ്ണ് വിരിക്കുന്നു. വിത്ത് പാകി 30 - 40 ദിവസങ്ങൾക്കകം ഇല വിരിക്കുന്നു. രണ്ട് കുഴികൾ തമ്മിൽ 90 - 100 സെ മി അകലം ഉണ്ടായിരിക്കണം. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേർത്ത് കൂട്ടുകയും ചെയ്യുന്നു. ജലസേചനം വളരെ ആവശ്യമുള്ള കൃഷിയാണ് ചേന.
പോഷക മൂല്യം
[തിരുത്തുക]100 ഗ്രാം ചേനയിൽ
ഘടകം | അളവ് |
---|---|
ജലം | 79% |
മാംസ്യം | 1.2 ഗ്രാം |
കൊഴുപ്പ് | 0.1 ഗ്രാം |
അന്നജം | 18.4 ഗ്രാം |
ധാതുക്കൾ | 0.8 ഗ്രാം |
നാരുകൾ | 0.8 ഗ്രാം |
കാൽസ്യം | 50 മില്ലീ ഗ്രാം |
ഫോസ്ഫറസ് | 34 മില്ലീ ഗ്രാം |
ഇരുമ്പ് | 0.6 മില്ലീ ഗ്രാം |
തയമൈൻ | 0.006 മില്ലീ ഗ്രാം |
നിയാസിൻ | 0.7 ഗ്രാം |
റൈബോഫ്ലേവിൻ | 0.7 മില്ലീ ഗ്രാം |
ജീവകം എ. | 260 ഐ യൂ |
ചേനയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സലേറ്റിന്റെ അളവു കൂടുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നു.[4]
ഔഷധ ഉപയോഗം
[തിരുത്തുക]രുചി കൂട്ടും അഗ്നിദീപ്തി ഉണ്ടാക്കും. കാട്ടുചേനയ്ക്കാണ് കൂടുതൽ ഔഷധ ഗുണമുള്ളത്. അത് അർശസ്സിനു നല്ല മരുന്നാണ്.[5]
ചിത്രശാല
[തിരുത്തുക]-
ചേന തോട്ടം
-
ചേന പൂവ്
-
ചേന പൂവ്
-
ചേന പൂവ്
-
ചേന ഇലകൾ വിരിയാറായി
അവലംബം
[തിരുത്തുക]- ↑ Romand-Monnier, F (2013). "Amorphophallus paeoniifolius". IUCN Red List of Threatened Species. IUCN. 2013: e.T44393336A44531586. doi:10.2305/IUCN.UK.2013-2.RLTS.T44393336A44531586.en. Retrieved 5 February 2017.
- ↑ 2.0 2.1 "Amorphophallus paeoniifolius". World Checklist of Selected Plant Families (WCSP). Royal Botanic Gardens, Kew. Retrieved 5 February 2017.
{{cite web}}
: Invalid|mode=CS1
(help) - ↑ Nicolson, Dan Henry (1977). "Nomina conservanda proposita - Amorphophallus (Proposal to change the typification of 723 Amorphophallus, nom. cons. (Araceae))". Taxon. 26: 337–338. doi:10.2307/1220579.
- ↑ Plants For A Future
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്
കുറിപ്പുകൾ
[തിരുത്തുക]