മൊളോഷ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുരുമുളകും വാഴയ്ക്കയും ചേർത്തുണ്ടാക്കുന്ന കൂട്ടാൻ. പഴയ കാലത്ത് കൽചട്ടിയിലായിരുന്നു ഈ കൂട്ടാൻ വച്ചിരുന്നത്. അവിയൽ പോലെ ചാറ് ഉള്ള കൂട്ടാനാണിത്.

വാഴയ്ക്ക കഷണങ്ങളാക്കുക.കുരുമുളക്പൊടി ചേർത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് കൽചട്ടിയിൽ നല്ലപോലെ വേവിക്കുക. വെന്താൽ ഉപ്പ് ചേർക്കാം.ഒരു ചീനചട്ടിയിലോ കരണ്ടിയിലോ കുറച്ച് വെളിച്ചെണ്ണ എടുത്ത്,കടുക്, രണ്ട് വറ്റൽ മുളക് കീറിയത് (അല്പം ഉഴുന്ന് പരിപ്പ് വേണമെങ്കിൽ ചേർക്കാം) ഇട്ട് ചൂടാക്കി കടുക് പൊട്ടുമ്പോൾ കറിവേപ്പിലയും ഇട്ട് വാങ്ങി, കൽചട്ടിയിൽ ഒഴിച്ച് ഇളക്കുക. ഇറക്കി വെച്ചാൽ കൂട്ടാൻ തയ്യാർ.

ചക്കക്കുരു, മത്തങ്ങ ,ചേന ,കിഴങ്ങ് എന്നിവയും വാഴയ്ക്കക്കു പകരം ഉപയോഗിക്കാം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൊളോഷ്യം&oldid=2894928" എന്ന താളിൽനിന്ന് ശേഖരിച്ചത്