കൂട്ടാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മീൻ കൂട്ടാൻ

ചോറ്, പലഹാരം തുടങ്ങിയ പ്രധാനഭക്ഷണങ്ങൾക്കൊപ്പം സ്വാദു വർദ്ധിപ്പിക്കുന്നതിനായി കൂട്ടത്തിൽ കഴിക്കുന്ന ഭക്ഷണമാണ്‌ കൂട്ടാൻ അഥവാ കറി. സാമ്പാർ, പുളിശ്ശേരി, ഓലൻ, അവിയൽ, കാളൻ തുടങ്ങിയവ കേരളത്തിൽ ഉപയോഗിക്കുന്ന കൂട്ടാനുകൾക്ക് ഉദാഹരണങ്ങളാണ്‌. കൂട്ടാനിലെ പ്രധാനചേരുവയുടെ പേരിലാണ്‌ അവ അറിയപ്പെടുന്നത്. സ്വാദിന്റെയും, അതിൽ ചേർത്തിരിക്കുന്ന ചേരുവകളുടെയും അടിസ്ഥാനത്തിലാണ്‌ കൂട്ടാനുകളെ തരം തിരിക്കുന്നത്.

ഉത്തരേന്ത്യയിലെ കൂട്ടാനുകൾക്ക് ദക്ഷിണെന്ത്യൻ വിഭവങ്ങളെ അപേക്ഷിച്ച് എരുവ് കുറവായിരിക്കും.

വർഗീകരണം[തിരുത്തുക]

ഭക്ഷിക്കുന്ന രീതിയനുസരിച്ച് കൂട്ടാനുകളെ പലതായി വർഗീകരിച്ചിരിക്കുന്നു.

  1. തൊട്ടുകൂട്ടാൻ - ഉപ്പിലിട്ടത് (അച്ചാർ), പച്ചടി, കിച്ചടി ഇത്യാദി.
  2. നുള്ളിക്കൂട്ടാൻ - അവിയൽ, തോരൻ, മെഴുക്കുപുരട്ടി ഇത്യാദി.
  3. ഒഴിച്ചുകൂട്ടാൻ - പരിപ്പുകൂട്ടാൻ, സാമ്പാർ, എരിശ്ശേരി, പുളിശ്ശേരി, രസം, മോര് ഇത്യാദി.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൂട്ടാൻ&oldid=1733812" എന്ന താളിൽനിന്ന് ശേഖരിച്ചത്