പച്ചടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. വെള്ളരിക്ക, കൈതച്ചക്ക, കക്കിരിക്ക, ഇഞ്ചി എന്നിവയാണ് ഇവയിൽ ചേർക്കുന്ന പച്ചക്കറികൾ. അധികം വേവിക്കാതെ വക്കുന്ന ഒരു കറിയാണിത്. കൈതച്ചക്ക പച്ചടിക്ക് മധുരമാണ് ഉണ്ടാക്കുക. പച്ചക്ക് അരക്കുന്ന നാളികേരവും കടുകുമാണ് ഇതിലെ പ്രധാനപ്പെട്ട ചേരുവകൾ.പച്ച മാങ്ങ, കുമ്പളം[1] എന്നിവയും ഉപയോഗിച്ച് പച്ചടി ഉണ്ടാക്കാം.

പച്ചടി

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

ഇഞ്ചിപച്ചടി[തിരുത്തുക]

ചേരുവകൾ:- തൈര്, തേങ്ങ ചിരകിയത്, കടുക്, ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില. പാചകം ചെയ്യുന്ന വിധം:- തേങ്ങയും കടുകും നന്നായി അരയ്കുക , ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില ഇവ അരിഞ്ഞ് ചതച്ചെടുക്കുക. ഇവയൊടൊപ്പം തൈരും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക. കടുകു വറത്ത് ഇതിലേക്കു ഒഴിക്കുക.

കൈതച്ചക്ക പച്ചടി[തിരുത്തുക]

സദ്യകളിൽ സാധാരണയായി ഉപയോഗിക്കുന്ന പച്ചടികളിൽ ഒന്നാണ് പൈനാപ്പിൾ പച്ചടി. ഇതിനാവശ്യമായ സാധനങ്ങൾ.പഴുത്തപൈനാപ്പിൾ, തേങ്ങാ , പച്ചമുളക്, തൈര് , ജീരകം, കടുക്, വെളിച്ചെണ്ണ, കറിവേപ്പില , ഉപ്പ് തയ്യാറാക്കുന്ന രീതി. പൈനാപ്പിൾ ചെറുതായി മുറിച്ചത് 2 കപ്പ്, പച്ചമുളക് ചതച്ചത് 3 എണ്ണംജീരകം 3 ടേബിൾ സ്പൂൺ മഞ്ഞ ചൊടി കാൽ ടേബിൾ സ്പൂൺ വെള്ളം ഒരു കപ്പ്, തേങ്ങാപ്പാൽ ഒരു കപ്പ്, കട്ടി തൈര് 1 കപ്പ് ഉപ്പ് ആവശ്യത്തിന്, പൈനാപ്പിൾ കഷണങ്ങൾക്കൊപ്പം മഞ്ഞപ്പെടി ചതച്ച ജീരകം പച്ചമുളക്, വെള്ളം, എന്നിവ ചേർത്ത് വേവിക്കുക.കഷണങ്ങൾ വെന്ത് വെള്ളം വറ്റി വരുമ്പോൾ , തേങ്ങാപ്പാലും ഉപ്പും ചേർക്കുക.തിളച്ച് തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവയ്ക്കാം തണുത്തതിനു ശേഷം കട്ട തൈര് ഉടച്ച് നന്നായി യോജിപ്പിക്കുക ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് വറ്റൽ മുളക് കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.pachakam.com/recipe.asp?id=185& RecipeName=Pachadi
"https://ml.wikipedia.org/w/index.php?title=പച്ചടി&oldid=2598451" എന്ന താളിൽനിന്ന് ശേഖരിച്ചത്