ജീരകം
ജീരകം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. cyminum
|
Binomial name | |
Cuminum cyminum |
അംബെല്ലിഫെറേ സസ്യകുടുംബത്തിൽ പെട്ട ഒരു സപുഷ്പിയാണ് ജീരകം. ജീരകത്തിന്റെ ജന്മ ദേശം ഈജിപ്റ്റാണ് എന്ന് കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. യൂറോപ്പ്, ആഫ്രിക്ക, ചൈന, പശ്ചിമേഷ്യ, സിസിലി എന്നിവിടങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ ഇലകൾ കനം കുറഞ്ഞതും, കൂർത്തതും നീല കലർന്ന പച്ച നിറമുള്ളതുമാണ്. പൂക്കൾക്ക് വെള്ളയോ ഇളം ചുവപ്പോ നിറമായിരിക്കും. ജീരക അരിക്ക് ചാര നിറം മുതൽ മഞ്ഞ നിറംവരെ കാണാം. തറ നിരപ്പിൽ നിന്ന് 30-35 സെ. മി. ഉയരത്തിൽ ജീരകച്ചെടി വളരുന്നു.[1]
ഇതര ഭാഷകളിൽ
[തിരുത്തുക]- ഇംഗ്ലീഷ് - കുമിൻ
- അസാമിയ - ജാനി
- ബംഗാളി - ജീര
- തെലുങ്ക് - ജീലാക്കറ
- തമിഴ് - സീരകം
- കന്നട - ജീറിഗെ
- ഗുജറാത്തി - ജീരു
- ഹിന്ദി - ജീര
അനുയോജ്യമായ കാലാവസ്ഥ
[തിരുത്തുക]ജീരകം കൃഷി ചെയ്യാൻ മിതമായ കാലാവസ്ഥയാൺ അനുയോജ്യം. അധികം ചൂടുള്ള കാലാവസ്ഥ ഇതിൻറെ വളർച്ചയ്ക്ക് ഒട്ടും യോജിച്ചതല്ല. മിതമായ കാലാവസ്ഥയുള്ള സമയങ്ങളിൽ ജലസേചനം നടത്തി കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. വളപുഷ്ടിയുള്ളതും നല്ല നീർവാർച്ചയുള്ളതും ആയ ഇളക്കമുള്ള മണ്ണാൺ ജീരകകൃഷിക്ക് ഏറ്റവും പറ്റിയത്.
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം :കടു, തിക്തം
- ഗുണം :ലഘു, രൂക്ഷം
- വീര്യം :ഉഷ്ണം
- വിപാകം :കടു
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]- വിത്ത് [2]
ഔഷധ ഉപയോഗം
[തിരുത്തുക]പഞ്ചജീരഗുഡം, ജീരകാരിഷ്ടം, ജീരക തൈലം എന്നിവയിലെ ഒരു ചേരുവയാണ്. [3]
ഉപയോഗപ്രാധാന്യം
[തിരുത്തുക]ജീരക അരി 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 370 kcal 1570 kJ | |||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
ചിത്രശാല
[തിരുത്തുക]-
പെരിംജീരകം
-
കരിംജീരകം
-
ജീരക അരികൾ മുഴുവനായും, പൊടിച്ചതും
-
ജീരകം വിൽപ്പനയ്ക്ക്
പ്രമാണ സൂചി
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ വി. വി. ബാലകൃഷ്ണൻ, ചെടികളും അവയുടെ ഔഷധ ഗുണങ്ങളും, ഡി സി ബുക്സ് (പുറം 183) ISBN 81-7130-363-3
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.