കാട്ടുചേന

From വിക്കിപീഡിയ
Jump to navigation Jump to search

കാട്ടുചേന
Amorphophallus Sylvaticus flower.jpg
കാട്ടുചേനയുടെ കായകൾ
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Amorphophallus
Species:
A.Sylvaticus
Binomial name
Amorphophallus Sylvaticus

ഒരില മാത്രമുള്ള ഒരു സസ്യമാണ് കാട്ടുചേന. (ശാസ്ത്രീയനാമം: Amorphophallus sylvaticus) എന്നാണ്. ഭൂകാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്ന് അറ്റത്ത് ഇല രൂപപ്പെടുന്നു. വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടിക്കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ചെയ്യുന്നു. ഒരടി വരെ ഉയരത്തിൽ വളരുന്ന പൂവിൽ കായ്കൾ ഉണ്ടാവുകയും ചെയ്യുന്നു.

ചേനയേക്കാൾ ഔഷധ ഗുണം കാട്ടുചേനയ്ക്കാണ് എന്ന് പറയപ്പെടുന്നു. ചേനയേക്കാൾ ചെറുതായിരിക്കും. വിഷസസ്യമായി കരുതപ്പെടുന്നു. എന്നാൽ, ഇതിന്റെ തണ്ട് തോരനുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഇതിലടങ്ങിയ കാൽസ്യം ഓക്സലേറ്റ് വായിലും അന്നനാളത്തിലും ചൊറിച്ചിലുണ്ടാക്കുകയും അലർജിയുണ്ടാക്കുകയും ചെയ്യുന്നു. പാകം ചെയ്യുമ്പോൾ വാളൻപുളി ചേർത്ത് നന്നായി വേവിച്ചാൽ ചൊറിച്ചിൽ ഒഴിവാക്കാം. അർശസിന് സിദ്ധൗഷധമാണ്. [1]

കാട്ടുചേന

ചിത്രശാല[edit]

അവലംബം[edit]

പുറത്തേക്കുള്ള കണ്ണികൾ[edit]