റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്
റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°23′49″N 76°46′32″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട ജില്ല |
വാർഡുകൾ | ചവറംപ്ലാവ്, ഈട്ടിച്ചുവട്, മണ്ണാറത്തറ, വലിയകാവ്, അങ്ങാടി ടൌൺ, പുള്ളോലി, മേനാംതോട്ടം, കരിങ്കുറ്റി, വരവൂർ, പൂവന്മല, പുല്ലൂപ്രം, പുല്ലമ്പള്ളി, നെല്ലിക്കമൺ |
ജനസംഖ്യ | |
ജനസംഖ്യ | 15,481 (2001) |
പുരുഷന്മാർ | • 7,661 (2001) |
സ്ത്രീകൾ | • 7,820 (2001) |
സാക്ഷരത നിരക്ക് | 96.61 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221745 |
LSG | • G030503 |
SEC | • G03028 |
പത്തനംതിട്ടയിലെ,റാന്നി താലൂക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് റാന്നി അങ്ങാടി. ഇംഗ്ലീഷ്; Ranni Angady. 30.72 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി( 2073.94 ഹെക്ടർ ). 4 തോടുകൾ പലതരം ചെറിയ തോടുകൾ ആയി ചേർന്ന് പമ്പാനദിയിൽ പതിക്കുന്നു. 2073.94 ഹെക്ടർ ഭൂമിയുണ്ടെങ്കിലും 1830.42 ഹെക്ടർ സ്ഥലത്തു മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്: മാത്യു (ബാബു പുല്ലാട്ട്), വൈസ് പ്രസിഡന്റ് :ദീനാമ്മ സെബാസ്റ്റ്യൻ (2016)[1]
ചരിത്രം
[തിരുത്തുക]1953 ലാണ് ഗ്രാമപഞ്ചായത്ത് സ്ഥാപിക്കപ്പെട്ടത്.[2] റാന്നിയുടെ അങ്ങാടി സ്ഥിതിചെയ്യുന്ന സ്ഥലമായതിനാൽ ആകാം ഈ പേർ വന്നത്.
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്. 30.72 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാർഡുകളുടെ എണ്ണം 13 ആണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് - വലിയകാവ് വനം, കോട്ടയം ജില്ലയിലെ മണിമല പഞ്ചായത്ത്, കിഴക്ക് -പഴവങ്ങാടി പഞ്ചായത്ത് അതിർത്തിയും, തെക്ക്-പമ്പാനദി, പടിഞ്ഞാറ്-അയിരൂർ പഞ്ചായത്ത്, കൊറ്റനാട് പഞ്ചായത്ത് എന്നിവയാണ്. മദ്ധ്യ തിരുവിതാംകൂറിന്റെ സാമൂഹ്യസാംസ്കാരിക ചരിത്രത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ള ഒരു ചെറു ഗ്രാമമാണ് റാന്നി അങ്ങാടി. മലകൾ, കുന്നുകൾ, താഴ്വരകൾ, നെൽപ്പാടങ്ങൾ, നദി, തോടുകൾ, വനം ഇവയെല്ലാം ഈ ചെറുഗ്രാമത്തിന്റെ മനോഹരിതയെ വർദ്ധിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുള്ള ഗ്രാമങ്ങളിൽ ഏറ്റവും ചെറിയ ഗ്രാമങ്ങളിലൊന്നാണിത്. കിഴക്കുഭാഗത്തു വലിയതോടും, പഴവങ്ങാടി പഞ്ചായത്തും, തെക്കു ഭാഗത്തു പുണ്യനദിയായ പമ്പയും, പടിഞ്ഞാറു ഭാഗത്ത് അയിരൂർ പഞ്ചായത്തും മല്ലപ്പള്ളി താലൂക്കിലെ കൊറ്റനാട്ടുപഞ്ചായത്തും വടക്ക് വലിയകാവ് വനവും മണിമല പഞ്ചായത്തുമാണ് ഗ്രാമത്തിന്റെ അതിർത്തികൾ. ഇവിടുത്തെ ജനങ്ങൾ വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമാണ്. ക്രിസ്തു വർഷം 1500-നോടടുത്ത് അങ്ങാടി മിക്കവാറും വനപ്രദേശമായിരുന്നു. ആനയും മറ്റ് ദുഷ്ടമൃഗങ്ങളുമുണ്ടായിരുന്നു. ജനസംഖ്യയും കുറവായിരുന്നു. കർത്താക്കൻമാർ പല പ്രദേശങ്ങളിൽ നിന്നായി കൃഷിക്കാരെയും, കൈത്തൊഴിൽക്കാരെയും കൊണ്ടുവന്നു താമസിപ്പിച്ചു. അടക്കായും, കുരുമുളകുമായിരുന്നു പ്രധാന നാണ്യവിളകൾ. അതിന്റെ കച്ചവടത്തിന് പാണ്ടിയിൽ നിന്നും സാർത്ഥവാഹകസംഘങ്ങൾ വന്നു. മലനാടിന്റെ റാണിയായ ഈ പ്രദേശത്തിന് റാന്നി എന്ന പേരു കൊടുത്തത് അവരാണ്. റാണി ക്രമേണ റാന്നിയായി രൂപാന്തരപ്പെട്ടു.
ഭൂപടം
[തിരുത്തുക]- രേഖാചിത്രം [1] Archived 2016-04-01 at the Wayback Machine.
- ഗൂഗിൾ മാപ്പ് [2]
പ്രധാന വിവരങ്ങൾ
[തിരുത്തുക]ജില്ല: പത്തനംതിട്ട; ബ്ലോക്ക്: റാന്നി
- വിസ്തീർണ്ണം :30.72 ച. കി. മീ.
- ജനസംഖ്യ :15481
- പുരുഷൻമാർ :7661
- സ്ത്രീകൾ :7820
- ജനസാന്ദ്രത :504
- സ്ത്രീ : പുരുഷ അനുപാതം :1021
- മൊത്തം സാക്ഷരത :96.61
- സാക്ഷരത (പുരുഷൻമാർ ) :97.26
- സാക്ഷരത (സ്ത്രീകൾ ) :95.97
Source : Census data 2001 [3][പ്രവർത്തിക്കാത്ത കണ്ണി]
മുൻ പ്രസിഡന്റുമാർ
[തിരുത്തുക]- പി.എ.ചാക്കൊ
- സി.വി.തോമസ്
- അഡ്വ. എ.എസ്.സൈമൺ
- കെ.എസ്സ്.മത്തായി
- ജോർജ്ജി
- എലനിയാമ്മ ഷാജി
- ജോർളി മാത്യു
- ജേക്കബ് മാത്യു
- മെഴ്സി പാണ്ടിയത്ത്
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളാണുള്ളത്.[3]
ജനപ്രതിനിധികൾ(2010)
[തിരുത്തുക]പ്രസിഡന്റ്: മെഴ്സി പാണ്ടിയത്ത്
വൈസ് പ്രസിഡന്റ് :ബി.സുരേഷ്
ജനപ്രതിനിധികൾ(2015)[തിരുത്തുക]പ്രസിഡന്റ്: മാത്യു (ബാബു പുല്ലാട്ട്)
|