അടൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടൂർ നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലാണ് അടൂർ നഗരസഭ സ്ഥിതി ചെയ്യുന്നത്. അടൂർ വില്ലേജുപരിധിയിൽ സ്ഥിതി ചെയ്യുന്ന അടൂർ നഗരസഭയിൽ 28 വാർഡുകളുണ്ട്. ഉമ്മൻ തോമസാണ് ഇപ്പോഴത്തെ നഗരസഭാധ്യക്ഷൻ[1]

ചരിത്രം[തിരുത്തുക]

1982 നവംബർ ഒന്നാം തീയതി പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതു വരെ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ് അടൂർ ഉൾപ്പെട്ടിരുന്നത്. 1990 ഏപ്രിൽ ഒന്നാം തീയതിയാണ്, അതുവരെ പഞ്ചായത്തായിരുന്ന അടൂർ , മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടത്. തുടർന്ന് പഞ്ചായത്തുകമ്മിറ്റിയെ പിരിച്ചുവിടുകയും സ്പെഷ്യൽ ഓഫീസറുടെ കീഴിൽ നഗരസഭ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയായ ശേഷം, 1995-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ചക്കനാട്ടു രാജേന്ദ്രൻ അടൂർ നഗരസഭയുടെ ആദ്യ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

1914-ൽ സ്ഥാപിക്കപ്പെട്ട അടൂർ മലയാളം സ്കൂൾ (അടൂർ ഗവ: യു.പി.എസ്.) ആണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം. ഇന്ന് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്നുണ്ട്

ആരാധനാലയങ്ങൾ[തിരുത്തുക]

അടൂർ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന പാർത്ഥസാരഥി ക്ഷേത്രം വളരെ പ്രശസ്തമാണ്. പന്നിവിഴ ദേവീക്ഷേത്രം, കണ്ണംകോട് മുസ്ലീംപള്ളി, കണ്ണംകോട് ഓർത്തഡോക്സ് പള്ളി, അടൂർ തിരുഹൃദയപ്പള്ളി എന്നിവയാണ് മറ്റ് പ്രധാന ആരാധനാലയങ്ങൾ .

അവലംബം[തിരുത്തുക]

  1. "അടൂർ നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ്". മൂലതാളിൽ നിന്നും 2014-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-15.
"https://ml.wikipedia.org/w/index.php?title=അടൂർ_നഗരസഭ&oldid=3622762" എന്ന താളിൽനിന്ന് ശേഖരിച്ചത്