വള്ളിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് വള്ളിക്കോട്. അച്ചൻകോവിലാറിന്റെ തീരത്തുള്ള ഈ ഗ്രാമം പത്തനംതിട്ട നഗരത്തിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ്.

വള്ളിക്കോട്
അച്ഛൻ കോവിലാറ് - വള്ളിക്കോട്
Country  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
Elevation 19 മീ(62 അടി)
Population (2003)
 • Total 20,750
Languages
 • Official മലയാളം, ഇംഗ്ലീഷ്
Time zone UTC+5:30 (IST)
PIN 689659

ചരിത്രം[തിരുത്തുക]

വടക്കേ ഇൻഡ്യയിൽ ഉടലെടുത്ത ബുദ്ധമതവും ജൈനമതവും തെക്കേ ഇൻഡ്യയിലേക്ക് വ്യാപിച്ചപ്പോൾ അതിന്റെ സ്വാധീനം സമീപപ്രദേശങ്ങളിലെന്നപോലെ വള്ളിക്കോട്ട് ഗ്രാമപ്രദേശത്തും ഉണ്ടായി. വള്ളിക്കോടു പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന വൻപള്ളിൽ ഒരു കാലത്ത് ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. ഭരണസൌകര്യത്തിനായി പ്രാചീന ഭരണാധികാരികൾ കേരളത്തെ അറുപത്തിനാല് ഗ്രാമങ്ങളായി വിഭജിച്ചിരുന്നു. അതിൽ ഒരു ഗ്രാമം അച്ചൻകോവിൽ മുതൽ ആറൻമുള വരെ വ്യാപിച്ചു കിടന്നിരുന്നു. അതിന്റെ ആസ്ഥാനം വള്ളിക്കോടായിരുന്നു. ബുദ്ധമതദേവാലയങ്ങളുടെയും (പള്ളി-ഹിന്ദുക്കളുടെ ദേവാലയങ്ങൾ ഒഴിച്ചുള്ള ആരാധനാ സ്ഥലങ്ങൾക്കു പറയുന്ന പേര്) ഭരണസിരാകേന്ദ്രങ്ങളുടെയും അഥവാ കോടതികളുടെയും (കോട്) ആസ്ഥാനമായിരുന്ന ’പള്ളിക്കോട് ‘പിൽക്കാലത്ത് വള്ളിക്കോട് എന്ന് അറിയപ്പെട്ടു[അവലംബം ആവശ്യമാണ്]. മുൻപ് കുന്നത്തൂർ താലൂക്കിന്റെ ഭാഗമായിരുന്ന വള്ളിക്കോടു വില്ലേജിൽ ഒരു വില്ലേജ് യൂണിയൻ നിലവിൽ വന്നത് 1951 ൽ ആയിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ജില്ലാ ആസ്ഥാനത്തുനിന്ന് 7 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വളളിക്കോട്. ചെറുകുന്നുകളും താഴ്വരകളുമടക്കം വൈവിദ്ധ്യമാർന്ന ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് ഈ പഞ്ചായത്ത്. ഓമല്ലൂർ, കൊടുമൺ, പ്രമാടം, ചെന്നീർക്കര, തുമ്പമൺ , പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകൾ വളളിക്കോടു പഞ്ചായത്തിന്റെ അതിരുകളിൽ സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിന്റെ വടക്കേ അതിരിൽ കൂടി ഏകദേശം 15 കിലോമീറ്റർ ദൂരം അച്ചൻകോവിലാറ് ഒഴുകുന്നു[1] . പതിനഞ്ച് കിലോമീറ്ററോളം വരുന്ന നദീതീരപ്രദേശം പൊതുവെ ഫലഭൂയിഷ്ഠമാണ്. സമതലനിരപ്പിൽ നിന്നും 100 മീറ്ററിൽ കൂടുതൽ ഉയരമുള്ള കുന്നുകൾ ഈ പഞ്ചായത്തിന്റെ സവിശേഷതയാണ്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ളോക്ക് പരിധിയിലാണ് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്. 18.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാർഡുകളുടെ എണ്ണം 15 ആണ്.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വള്ളിക്കോട്&oldid=2402616" എന്ന താളിൽനിന്നു ശേഖരിച്ചത്