കാട്ടാത്തിപ്പാറ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോന്നി-കൊക്കാത്തോട് വഴിയിൽ അള്ളുങ്കൽ എന്ന സ്ഥലത്താണ് കാട്ടാത്തിപ്പാറ സ്ഥിതി ചെയ്യുന്നത്. ജീർണാവസ്ഥയിലായ വൻ മരങ്ങളും, പക്ഷികളും, കാട്ടരുവിയുമെല്ലാം ഇവിടേക്കുള്ള യാത്രയ്ക്കിടയിലെ കാഴ്ചകളാണ്.
ഐതിഹ്യം
[തിരുത്തുക]പ്രണയസാക്ഷാത്കാരത്തിനായി വനത്തിലെ ആചാരങ്ങൾ ധിക്കരിച്ച ആദിവാസി യുവതിയാണത്രേ ശാപംമൂലം കാട്ടാത്തിപ്പാറയായത്.
ഭൂപ്രക്യതി
[തിരുത്തുക]സഹ്യപർവതനിരയുടെ ഭാഗമായ വനപ്രദേശങ്ങൾ. മേടപ്പാറ, പാപ്പിനിപ്പാറ, കുടപ്പാറ തുടങ്ങിയ കരിംപാറകൾ ചുറ്റും നിൽക്കുന്നു.കാട്ടാത്തിപ്പാറയുടെ മുകളിൽ ഒരേക്കർഭാഗം നിരപ്പായപ്രദേശമാണ്. അപൂർവയിനത്തിൽപ്പെട്ട വൃക്ഷങ്ങളും പുൽമേടുകളും ഇവിടെ ഉണ്ട്.
അവലംബം
[തിരുത്തുക]