പ്രക്കാനം

Coordinates: 9°16′0″N 76°44′0″E / 9.26667°N 76.73333°E / 9.26667; 76.73333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രക്കാനം
Location of പ്രക്കാനം
പ്രക്കാനം
Location of പ്രക്കാനം
in
രാജ്യം  ഇന്ത്യ
ലോകസഭാ മണ്ഡലം പത്തനംതിട്ട
സാക്ഷരത 98%%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)
കോഡുകൾ

9°16′0″N 76°44′0″E / 9.26667°N 76.73333°E / 9.26667; 76.73333 കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് പ്രക്കാനം. പത്തനംതിട്ട പട്ടണത്തിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ഓമല്ലൂരിനും ഇലന്തൂരിനും മധ്യേയായിട്ടാണ് ചെന്നീർക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പ്രക്കാനം കിഴക്ക്, പ്രക്കാനം പടിഞ്ഞാറ് എന്ന് പ്രക്കാനത്തെ രണ്ടായി തിരിക്കാം. ചെറിയ കുന്നുകളും നെൽപാടങ്ങളും ഉള്ള പ്രക്കാനം ഒരു കാർഷിക ഗ്രാമമാണ്. റബറാണ് പ്രധാന കൃഷിയെങ്കിലും നെല്ലും മറ്റ് വിളകളും കൃഷിചെയ്യപ്പെടുന്നുണ്ട്.

വിദ്യാലയങ്ങൾ[തിരുത്തുക]

  1. ഗവ. എൽ .പി .സ്കൂൾ, പ്രക്കാനം
  2. യു .പി .സ്കൂൾ, പ്രക്കാനം
  3. എം .ജി .യു .പി .എസ്സ് പ്രക്കാനം

പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

ഇടനാട്ട് ഭദ്രകാളി ക്ഷേത്രം[തിരുത്തുക]

പുരാതനമായ ഒരു ഭദ്രകാളി ക്ഷേത്രമാണിത്. മീന മാസത്തിലെ മകയിരം നാളിലാണു ഇവിടത്തെ ഉത്സവം. കെട്ടുകാഴ്ച്ചയും കലാപരിപാടികളുമായി നടത്തുന്ന ഉത്സവത്തോടനുബന്ധിച്ചുള്ള ഒരു പ്രധാന ചടങ്ങാണ് കോട്ടകയറ്റം. പടയണിപ്പാറ മലങ്കാവിലേക്കുള്ള ഊരാളിയുടെ സഞ്ചാരമാണ് കോട്ടകയറ്റം എന്ന പേരില് അറിയപ്പെടുന്നത്.നിർദ്ധിഷ്ട ചടങ്ങുകൾക്ക് ശേഷമാണു ഇത് ആരംഭിക്കുന്നത്. മലകളോടും അതിന്റെ അധിപനായ മലദേവനോടും ഉള്ള കടപ്പാട് പ്രാചീന മലയോര കർഷക ജനത വച്ചു പുലർത്തുന്നതിന്റെ ഒരു തെളിവായി ഇതിനെ കണക്കാക്കപ്പെടുന്നു.

കൈതവന ശ്രീ ദുർഗ ഹനുമാൻ ക്ഷേത്രം[തിരുത്തുക]

ഇവിടെയുള്ള മറ്റൊരു പ്രധാന ക്ഷേത്രമാണ് കൈതവന ശ്രീ ദുർഗ ഹനുമാൻ ക്ഷേത്രം. ദുർഗാ ദേവിയാണ് ഇവിടുത്തെ പ്രധാന ദേവത. മഹാദേവൻ, ഹനുമാൻ സ്വാമി, ഗണപതി, ധർമ്മ ശാസ്താവ്, ബ്രഹ്മരക്ഷസ്, ശ്രീമഹായക്ഷി അമ്മ, നാഗരാജാവ്, നാഗയക്ഷി, യോഗീശ്വരൻ, മലദേവർ എന്നിവരെ ഉപദേവതകളായും ആരാധിക്കപ്പെടുന്നു.

പള്ളികൾ[തിരുത്തുക]

സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളി, പ്രക്കാനം[തിരുത്തുക]

പ്രക്കാനം വലിയ പള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളി ഇവിടുത്തെ ഏറ്റവും പഴയ ക്രിസ്ത്യൻ ദേവാലയമാണ്. 1815-ൽ സ്ഥാപിക്കപ്പെട്ട ഈ പള്ളി പിന്നീട് പല തവണ പുതുക്കി പണിതിട്ടുണ്ട്. ഇപ്പോൾ 300 കുടുംബങ്ങൾ ഈ പള്ളിയിൽ ഉണ്ട്. [1]

മോർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി, പ്രക്കാനം[തിരുത്തുക]

മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ നാമത്തിൽ ഉള്ള ഈ പള്ളി 1932-ൽ സ്ഥാപിക്കപ്പെട്ടതാണ്. പ്രക്കാനത്തിന്റെ മധ്യഭാഗത്തു നിന്നു 2 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, തോട്ടുപുറം[തിരുത്തുക]

പ്രക്കാനത്തിന്റെ കിഴക്കായി തോട്ടുപുറം പ്രദേശത്തുള്ള ഈ പള്ളി 1914-ൽ സ്ഥാപിതമായതാണ്. 1983-ൽ പുതുക്കി പണിത ഈ പള്ളിയിൽ 170 കുടുംബങ്ങൾ ഉണ്ട്.

മറ്റ് പള്ളികൾ[തിരുത്തുക]

  1. സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളി, പ്രക്കാനം.
  2. സെന്റ് സ്റ്റീഫൻസ് സി.എം.എസ് ആംഗ്ലിക്കൻ പള്ളി, പ്രക്കാനം

പോസ്റ്റ് ഓഫീസ്[തിരുത്തുക]

പ്രക്കാനം, പിൻ കോഡ് : 689643

സമീപപ്രദേശങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-03-16.
"https://ml.wikipedia.org/w/index.php?title=പ്രക്കാനം&oldid=3806338" എന്ന താളിൽനിന്ന് ശേഖരിച്ചത്