ഏനാദിമംഗലം

Coordinates: 9°08′17″N 76°49′21″E / 9.138056°N 76.822500°E / 9.138056; 76.822500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലവിൽ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിൽ 15 വാർഡുകൾ ഉണ്ട്

ഏനാദിമംഗലം
Location of ഏനാദിമംഗലം
ഏനാദിമംഗലം
Location of ഏനാദിമംഗലം
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം അടൂർ
ജനസംഖ്യ
ജനസാന്ദ്രത
20,252 (2001)
658/km2 (1,704/sq mi)
സ്ത്രീപുരുഷ അനുപാതം 1000:1045 /
സാക്ഷരത 91.8%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 30.77 km² (12 sq mi)
കോഡുകൾ
വെബ്‌സൈറ്റ് http://lsgkerala.in/enadimangalampanchayat/

9°08′17″N 76°49′21″E / 9.138056°N 76.822500°E / 9.138056; 76.822500 പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ പറക്കോട് ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ഏനാദിമംഗലം.[1] 2001 സെൻസസ് പ്രകാരം ഈ ഗ്രാമത്തിൽ 20252 പേർ വസിക്കുന്നുണ്ട്. ഈ ഗ്രാമത്തിന്റെ സമീപത്തുള്ള പട്ടണങ്ങൾ അടൂരും, പത്തനാപുരവുമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്താണ് ഈ ഗ്രാമത്തിന്റെ പ്രാദേശിക ഭരണം നിർവഹിക്കുന്നത്. ഈ ഗ്രാമത്തിൽ 9 വാർഡുകളാണ് ഉള്ളത്;

  1. പൂതങ്കര
  2. ചായലോട്
  3. ഇളമണ്ണൂർ
  4. കുറുമ്പകര
  5. കുന്നിട
  6. മാരൂർ
  7. മങ്ങാട്
  8. പാറയ്ക്കൽ

ചരിത്രം[തിരുത്തുക]

പുരാതനകാലം മുതൽക്ക് ചെന്നീർക്കര രാജവംശത്തിന്റേയും, തുടർന്ന് കായംകുളം രാജവംശത്തിന്റെയും അധീനതയിൽപ്പെട്ട പ്രദേശമായിരുന്നു ഏനാദിമംഗലം എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു. ഏനാദിമംഗലം എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്, പണ്ട് ഈ ഗ്രാമം ഏനാദികളുടെ(ഈഴവരിൽ പെട്ട ഒരു വിഭാഗം) വാസസ്ഥലം ആയിരുന്നെന്നും അങ്ങനെയാണ് ഈ ഗ്രാമത്തിന് ഈ പേര് ലഭിച്ചതെന്നുമാണ് ഒരു ഐതിഹ്യം. മുമ്പ് ഈ നാട് ഭരിച്ചിരുന്ന കായംകുളം രാജാവിന്റെ സേനാനായകനായിരുന്ന ഏനാദി ഉണ്ണിത്താൻ എന്ന ആളിന്റെ പേരിൽനിന്നാണ് ഏനാദിമംഗലം എന്ന സ്ഥലനാമമുണ്ടായത് എന്നാണ് മറ്റൊരു അഭിപ്രായം[2] .

അവലംബം[തിരുത്തുക]

  1. "ഇന്ത്യൻ സെൻസസ് : 5000ലേറെ ജനസംഖ്യയുള്ള ഗ്രാമങ്ങൾ". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. ഗ്രാമത്തിന്റെ ചരിത്രം, ഏനാദിമംഗലം. "എൽ.എസ്.ജി കേരളയിൽ നിന്ന്". Archived from the original on 2014-04-20. Retrieved 2013 മേയ് 30. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഏനാദിമംഗലം&oldid=3713874" എന്ന താളിൽനിന്ന് ശേഖരിച്ചത്