കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്
കോഴഞ്ചേരി | |
9°20′08″N 76°42′27″E / 9.33566°N 76.707634°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വിസ്തീർണ്ണം | 8.61[1]ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 12701[1] |
ജനസാന്ദ്രത | 1475[1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിതാലൂക്കിൽ ഇലന്തൂർബ്ളോക്കിലാണ് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോഴഞ്ചേരി വില്ലേജിന്റെ പരിധിയിൽ തന്നയാണ് കോഴഞ്ചേരി ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നത്. [2]
പഴയ തിരുവിതാംകൂറിന്റെ ഭൂപടത്തിൽ വ്യക്തമായും, ബൃഹത്തായും രേഖപ്പെടുത്തിയിട്ടുള്ള അക്കാലത്തെ അതിപ്രശസ്തമായ വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്നു കോഴഞ്ചേരി. ഇന്ന് ഭാരതത്തിലുള്ള എല്ലാ പ്രമുഖബാങ്കുകളുടെ ശാഖകളും സ്വകാര്യബാങ്കുകളും അവയുടെ ആസ്ഥാനമന്ദിരങ്ങളും കോഴഞ്ചേരിയിൽ സ്ഥിതി ചെയ്യുന്നുണ്ട് എന്നത് ഈ ഗ്രാമത്തിന്റെ സമ്പന്നതയെ വിളിച്ചറിയിക്കുന്നതാണ്. ഏതു പരിത:സ്ഥിതിയിൽ നിന്നും പൊന്ന് വിളയിക്കുന്ന കോഴഞ്ചേരിയുടെ പൌരന്മാർ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ ജോലി നോക്കുന്നവരായുണ്ട്. ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശങ്ങളിലൊന്നാണിത്. അതുകൊണ്ടുതന്ന ഏറ്റവുമധികം വിദേശപണവും ഇവിടേക്കൊഴുകിയെത്തുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമെന്നറിയപ്പെടുന്ന ലോകപ്രശസ്ത ക്രിസ്തീയമഹാസമ്മേളനമായ മാരാമൺ കൺവൻഷൻ കോഴഞ്ചേരിയോടുചേർന്ന പമ്പയുടെ തീരത്താണ് എല്ലാ വർഷവും നടന്നുവരുന്നത്. പഞ്ചായത്തുകൾ നിലവിൽ വന്ന 1953 ആഗസ്റ് 15-ന് തന്ന കോഴഞ്ചേരി പഞ്ചായത്തും നിലവിൽ വന്നു.[2]
അതിരുകൾ[തിരുത്തുക]
പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുദിക്കിൽ നാരങ്ങാനം, ചെറുകോൽ പഞ്ചായത്തുകളും, വടക്കും പടിഞ്ഞാറും ദിക്കുകളിൽ പമ്പാനദിയും, തെക്കുദിക്കിൽ മല്ലപ്പുഴശേരി പഞ്ചായത്തുമാണ്.[2]
ഭൂപ്രകൃതി[തിരുത്തുക]
മധ്യതിരുവിതാംകൂറിൽ പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് അംബരചുംബികളായി നിൽക്കുന്ന മലമടക്കുകളായ മടുക്കകുന്നിനും കുരങ്ങുമലയ്ക്കും പുരാണങ്ങളിൽ പോലും പരാമർശിക്കുന്ന പമ്പാനദിക്കും ഇടയിലായി കുന്നുകളും താഴ്വരകളും പച്ചപുതച്ച നെൽപാടങ്ങളും നിറഞ്ഞ അതിമനോഹരമായ ഭൂപ്രദേശമാണ് കോഴഞ്ചേരി ഗ്രാമം.
അവലംബം[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]