ഭൂപടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തിന്റെ ഭൗതികഭൂപടം

ഭൂപ്രതലത്തിന്റെ kaal valuthan ഒരു രൂപരേഖയാണ് ഭൂപടം. ത്രിമാനത്തിലുള്ള (3D) ഭൂപ്രതലത്തിന്റെ ദ്വിമാന ചിത്രീകരണത്തയാണ് പ്രധാനമായും ഭൂപടം എന്ന് വിളിക്കുന്നത്. ഭൂപ്രതലത്തിലെ വസ്തുക്കൾ തമ്മിലുള്ള ബന്ധത്തെകുറിക്കുന്നു എന്നതിനാൽ ഇത് യാത്രാസഹായി ആയി ഉപകരിക്കുന്നു. ഭൂപടത്തിന്റെ നിർമ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖയെ കാർട്ടോഗ്രാഫി എന്നു വിളിക്കുന്നു.

ആദ്യകാല ഭൂപടം[തിരുത്തുക]

ആദ്യകാല ഭൂമിശാസ്ത്രജ്ഞർ തങ്ങളുടെ പാർ‌പ്പിടങ്ങളുടേയും കൃഷിയോഗ്യമായ സ്ഥലങ്ങളുടേയും വിവരങ്ങൾ ചെറിയ വരകൾ കൊണ്ട് സൂചിപ്പിച്ചിരുന്നു.യാത്ര ആരംഭിച്ചപ്പോൾ യാത്രാസംഘത്തിന് സഞ്ചരിയ്ക്കാനുള്ള മാർ‌ഗ്ഗങ്ങളുടെ വിവരണങ്ങളും പ്ലാനുകളും ആവശ്യമായി വന്നു.എ.ഡി ആറാം ശതകത്തിൽ ജീവിച്ചിരുന്ന അനാക്സിമാണ്ടർ എന്ന യവനതത്വജ്ഞാനി അനവധി വിവരണങ്ങൾ ശേഖരിയ്ക്കുകയും ലോകത്തിന്റെ ഒരു പ്ലാൻ വരയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു.ഇതായിരിയ്ക്കണം ആദ്യത്തെ ഭൂപടം.

വ്യത്യസ്ത തരം ഭൂപടങ്ങൾ[തിരുത്തുക]

  • രാഷ്ട്രീയം - രാഷ്ട്രങ്ങളുടേയോ അവയിലെ ഭരണപ്രവിശ്യകളുടേയോ അതിർത്തി സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ രാഷ്ട്രീയഭൂപടങ്ങൾ (political map)
  • ഭൗതികം - ഭൂപ്രദേശത്തിന്റെ ഭൗതികഘടന (ഉദാഹരണത്തിന്‌ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, ഭൂവിനിയോഗം) സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ ഭൗതികഭൂപടങ്ങൾ (physical map)അതായത് ഭൂപ്രകൃതി,കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ.

പ്രൊജക്‌ഷൻ[തിരുത്തുക]

വക്രപ്രതലത്തെ ദ്വിമാനതലത്തിലേക്ക് മാറ്റുന്ന രീതിയെ ആണ്‌ പ്രൊജക്ഷൻ എന്നു പറയുന്നത്.ഉണ്ടാകുന്ന മാറ്റം പരമാവധി കുറക്കുന്നതിനായി ഓരോ പ്രദേശത്തിനും യോജിക്കുന്ന പ്രൊജക്ഷൻ രീതി തെരഞ്ഞെടുക്കേണ്ടതുണ്ട്.

"https://ml.wikipedia.org/w/index.php?title=ഭൂപടം&oldid=3808599" എന്ന താളിൽനിന്ന് ശേഖരിച്ചത്