മണ്ണടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണ്ണടി
Map of India showing location of Kerala
Location of മണ്ണടി
മണ്ണടി
Location of മണ്ണടി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
സമയമേഖല IST (UTC+5:30)

Coordinates: 9°5′17″N 76°44′22″E / 9.08806°N 76.73944°E / 9.08806; 76.73944 കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലുള്ള കടമ്പനാടു പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മണ്ണടി. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (87 കി.മീ.).

ചരിത്രപ്രാധാന്യം[തിരുത്തുക]

കേരളചരിത്രത്തിലെ ഒരു പ്രധാനസംഭവം അരങ്ങേറിയ സ്ഥലമാണ് മണ്ണടി. ധീരദേശാഭിമാനി വേലുത്തമ്പി ദളവ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു പിടികൊടുക്കാതെ ജീവത്യാഗം ചെയ്തത് മണ്ണടി ക്ഷേത്രത്തിനു സമീപമുള്ള സുഹൃത്തിന്റെ വസതിയിൽ വച്ചാണ്. അതിനാൽ തീർഥാടന കേന്ദ്രം എന്നതിലുപരി ചരിത്ര സ്മാരകം എന്ന നിലയിലും മണ്ണടി ക്ഷേത്രം ശ്രദ്ധേയമാണ്[1]

പേരിനു പിന്നിൽ[തിരുത്തുക]

മണ്ണടിയിൽ മംഗലത്തു പണിക്കർ എന്നൊരു നായർ കുടുംബമുണ്ടായിരുന്നു. വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിൽ മണ്ണടിദേശത്തിന്റെ അധിപനായിരുന്ന കാലത്ത് അവിടത്തെ വകയായി ഒരു ചെറിയ സൈന്യശേഖരമുണ്ടായിരുന്നു. ആ സൈനികന്മാരെ ആയോധനവിദ്യ അഭ്യസിപ്പിക്കുകയും സൈന്യത്തിന്റെ ആധിപത്യം വഹിക്കുകയും ചെയ്തിരുന്നത് മംഗലത്തു കുടുംബത്തെ കാർന്നവരായിരുന്നു. ഒരു ദിവസം കൃ‌ഷിയിറക്കുന്നതിനു കാടു വെട്ടിത്തെളിക്കാനായി ചില പുലയർ മംഗലത്തു പണിക്കരുടെ ഭവനത്തിനു സമീപം ഒരു കാട്ടിൽ വന്നുചേർന്നു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പുലക്കള്ളി (പുലയസ്ത്രീ) അവിടെക്കണ്ട ഒരു കല്ലിന്മേൽ മൂർച്ച കൂട്ടാൻ തന്റെ അരിവാൾ തേച്ചപ്പോൾ ആ കല്ലിൽനിന്നു രക്തം പ്രവഹിച്ചു. അത് കണ്ട് ഭയവിഹ്വലയായി ആ സ്ത്രീ കല്ലിൽ മണ്ണുവാരി അടിച്ചതിനാലാണ് ആ സ്ഥലത്തിനു "മണ്ണടി" എന്നു പേരു സിദ്ധിച്ചതെന്നു ജനങ്ങൾ പറയുന്നു.[2] മണ്ണടിക്കാവിന്റെ ഉത്ഭവവും ഈ സംഭവമാണ്.

പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

വേലുത്തമ്പി ദളവാ സ്മാരകം
മണ്ണടി ക്ഷേത്രം 

അവലംബം[തിരുത്തുക]

  1. മലയാള മനോരമ തൊഴിൽ വീഥി സപ്ലിമെന്റ് 2011 മാർച്ച്‌ 05
  2. രചന:കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല
"https://ml.wikipedia.org/w/index.php?title=മണ്ണടി&oldid=2352599" എന്ന താളിൽനിന്നു ശേഖരിച്ചത്