ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതപ്പുഴയിൽ ജലസേചനത്തിനായി പ്രധാനമായും ഏഴ് വൻകിട പദ്ധതികളും ഒട്ടേറെ ചെറുകിടപദ്ധതികളും ഉണ്ട്. [1]

മംഗലം പദ്ധതി[തിരുത്തുക]

മംഗലം നദിയുടെ പോഷക നദിയായ ചെറുകുന്നപ്പുഴയിൽ അണകെട്ടി കനാൽ വഴി പാലക്കാട് ജില്ല, തൃശൂർ ജില്ലകളിൽ ജലസേചനം സാദ്ധ്യമാക്കുന്നു.

പോത്തുണ്ടി പദ്ധതി[തിരുത്തുക]

ഉപപോഷക നദിയായ അയിലൂർപ്പുഴയിൽ അണകെട്ടി കനാൽ വഴി പാലക്കാട് ജില്ല,ആലത്തൂർ,ചിറ്റൂർ എന്നീ സ്ഥലങ്ങളിൽ ജലസേചനം സാദ്ധ്യമാക്കുന്നു.

ഗായത്രി പദ്ധതി[തിരുത്തുക]

1960,1966 എന്നീ വർഷങ്ങളിൽ മീങ്കര, ചള്ളിയാർ എന്നീ ഉപപോഷക നദികളിൽ രണ്ടു ഭാഗങ്ങളിലായി പൂർത്തിയായ പദ്ധതിയാണിത്.

മലമ്പുഴ പദ്ധതി[തിരുത്തുക]

ഏറ്റവും പ്രധാന ജലസേചന പദ്ധതിയാണിത്. മലമ്പുഴയാറിൽ ഈ പദ്ധതി 1966ൽ പൂർത്തിയായി.പാലക്കാട് ജില്ലയിൽ ഇതു ജലസേചനസൗകര്യം ഉളവാക്കുന്നു.ഒരു പ്രധാന വിനോദകേന്ദ്രം കൂടിയാണിത്.

വാളയാർ പദ്ധതി[തിരുത്തുക]

1964ൽ പൂർത്തിയായി.3238 ഹെക്ടർ പ്രദേശത്ത് ജലസേചനസൗകര്യം ലഭ്യമാക്കുന്നു.

ചീരക്കുഴി[തിരുത്തുക]

1973 ൽ പൂർത്തിയായ പദ്ധതിയാണിത്. ഗായത്രിപ്പുഴയുടെ പോഷകനദിയായ ചീരക്കുഴി നദിയിൽ ഒരു റെഗുലേറ്ററും, ചിറയും നിർമ്മിച്ച് മംഗലം, തലപ്പിള്ളി, വെംഗനല്ലൂർ,പാഞ്ഞാൾ, പൈങ്കുളം,ചെറുതുരുത്തി,നെടുമ്പുറം,ദേശമംഗലം എന്നീ സ്ഥലങ്ങളിൽ ജലസേചനസൗകര്യം ലഭ്യമാക്കുന്നു. കനാലുകൾക്ക് 47.79 കി.മീ നീളമുണ്ട്.

ചിറ്റൂർപ്പുഴ പദ്ധതി[തിരുത്തുക]

ചിറ്റൂർ താലൂക്കിൽ ജലസേചന സൗകര്യം ഉറപ്പാക്കുന്നു.

കാഞ്ഞിരപ്പുഴ പദ്ധതിയും നിലവിലുണ്ട്.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ് പദ്ധതിപ്രദേശം.

അവലംബം[തിരുത്തുക]

  1. ഇന്ത്യയിലെ നദികൾ-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് .1994-പേജ് 123,124,125