പാഞ്ഞാൾ
പാഞ്ഞാൾ | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
അടുത്തുള്ള നഗരം | തൃശ്ശൂർ |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ഭാരതപ്പുഴയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പാഞ്ഞാൾ. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്.
ഐതിഹ്യം
[തിരുത്തുക]പാഞ്ഞാൾ എന്ന പേരിനെപ്പറ്റി നിരവധി ഐതിഹ്യങ്ങൾ നിലനില്ക്കുന്നു. പാഞ്ഞാളിലെ പുരാതനമായ ലക്ഷ്മീനാരായണക്ഷേത്രം പാഞ്ചാലരാജാവ് ദ്രുപദനാണ് സ്ഥാപിച്ചതെന്നും തത്ഭവമാണു ഈ പേരിനു ആധാരമെന്നും കരുതപ്പെടുന്നു. പാണ്ഡവർ ആരാധനയ്ക്കുപയോഗിച്ചിരുന്ന "പാർവള്ളിപ്പൂമാല" ഇപ്പോഴും ഈ ക്ഷേത്രത്തിൽ ആരാധയ്ക്കായി ഉപയോഗിച്ച് വരുന്നു.
എ.ഡി. 16 മുതൽ 18 ശതകം വരെ സാമൂതിരി രാജാക്കന്മാർ കൊച്ചിരാജ്യത്തെ നിരന്തരം ആക്രമിച്ചതിനാൽ പെരുവനം ഗ്രാമത്തിൽ നിന്നും പാഞ്ഞുവന്നവരാണ് ഇവിടുത്തുകാരെന്നും ആയതിനാൽ ഈ സ്ഥലത്തെ പാഞ്ഞാൾ എന്നും വിളിച്ച് പോരുന്നുവെന്നും പറയപ്പെടുന്നു.
ആർക്കിയോളജി വിഭാഗത്തിന്റെ ഒരു സമീപകാലപഠനത്തിൽ മഹാരാഷ്ട്രയിൽ പാഞ്ചാല എന്നൊരു സ്ഥലമുണ്ടെന്നും അവിടുത്തുകാർ ജയ്മുനിയ്ക്ക് പ്രാധാന്യം നല്കുന്നുണ്ടെന്നും ജൈമിനീയ ശാഖയിൽപ്പെട്ടവരാണ് പാഞ്ഞാളിലെ നമ്പൂതിരിമാർ എന്നും കരുതപ്പെടുന്നു.