ദേശമംഗലം
ദൃശ്യരൂപം
Desamangalam | |
|---|---|
village | |
Kudappara Temple, Deshamangalam | |
| Country | |
| State | Kerala |
| District | Thrissur |
| ജനസംഖ്യ (2001) | |
• ആകെ | 8,446 |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 6XXXXX |
| വാഹന രജിസ്ട്രേഷൻ | KL- |
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ദേശമംഗലം. [1]. തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്. വടക്ക് പട്ടാമ്പിയും, തെക്ക് വടക്കാഞ്ചേരിയും, കിഴക്ക് ഷോർണ്ണൂരും, പടിഞ്ഞാറ് കുന്നംകുളവും ദേശമംഗലത്തെ ചുറ്റപ്പെട്ടിരിക്കുന്നു.
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം ദേശമംഗലം ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 8446 ആണ്. അതിൽ 4034 പുരുഷന്മാരും 4412 സ്ത്രീകളും ആണ്. [1]
ചരിത്രവും സംസ്കാരവും
[തിരുത്തുക]കലാരൂപങ്ങൾക്ക് പ്രശസ്തമാണ് ദേശമംഗലം. തൈപൂയം, ദേശമംഗലം പൂരം, കൊണ്ടയൂർ കുടപ്പാറ പൂരം തുടങ്ങിയവ പ്രശസ്തമാണ്. ദേശമംഗലവും, പരിസരപ്രദേശങ്ങളായ പല്ലൂർ, കൊണ്ടയൂർ, ആറങ്ങോട്ടുകര എന്നിവിടങ്ങളും ചോഴികെട്ടിന് പ്രസിദ്ധമാണ്.
വിദ്യാലയങ്ങൾ/ കോളേജുകൾ
[തിരുത്തുക]- ജി വി എച്ച് എസ് എസ്, ദേശമംഗലം
- അറഫ ബി എഡ് കോളേജ്
- തേജസ് എഞ്ചിനീയറിങ് കോളേജ്
- Malabar Engineering College
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10.
{{cite web}}:|first=missing|last=(help)CS1 maint: multiple names: authors list (link)