അമരാവതി നദി
അമരാവതി നദി | |
---|---|
Physical characteristics | |
നദീമുഖം | കരൂർ at 10°57′36″N 78°4′53″E / 10.96000°N 78.08139°E 360 feet (110 m) |
നീളം | 282 kilometers (175 mi) |
കേരളത്തിൽ നിന്നുൽഭവിക്കുന്ന പാമ്പാർ, ചിന്നാർ നദികൾ സംഗമിച്ച് തമിഴ്നാട്ടിലൂടെ ഒഴുകുന്ന ഒരു നദിയാണ് അമരാവതി(തമിഴ്:அமராவதி ஆறு). കാവേരിയുടെ പോഷകനദികൂടിയാണ് അമരാവതി.
ഗതി
[തിരുത്തുക]175കിമി നീളമുള്ള അമരാവതി ഉത്ഭവിക്കുന്നത് കേരള തമിഴ്നാട് അതിർത്തിയിലുള്ള ആനമലയുടെ താഴ്വാരത്തുനിന്നാണ്. അവിടെനിന്ന് വടക്കോട്ട് ഒഴുകുന്ന നദിക്കു കുറുകെ അമരാവതിനഗറിൽ ഡാം നിർമ്മിച്ചിരിക്കുന്നു.കല്ലപുരം നദിയും തിരുപ്പൂർ ജില്ലയിലെ ധാരാപുരത്തിനടുത്ത് പഴനിയിൽ നിന്നുള്ള ഷണ്മുഖനദിയും അമരാവതിയിൽ സംഗമിക്കുന്നു.കരൂരിൽ വച്ച് അമരാവതി കാവേരിയിൽ ലയിക്കുന്നു[1].
ജലസേചനം
[തിരുത്തുക]അമരാവതിയിലെ ജലം കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, കരൂർ ജില്ലകളിലെ 60000 ഏക്കർ(240 km2)കൃഷിഭൂമിയിലേക്ക് ജലസേചനത്തിന് ഉപയോഗിക്കുന്നു[2].അമരാവതി അണക്കെട്ടിൽ 4 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒരു നിലയമുണ്ട്.കരൂർ മേഖലയിൽ വ്യാവസായിക ആവശ്യങ്ങൾക്ക് അമരാവതിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. ഈ പ്രദേശത്ത് അമരാവതി വൻ തോതിൽ മലിനീകരിക്കപ്പെടുന്നു[3].
അവലംബം
[തിരുത്തുക]- ↑ The Rivers of Kongu[1]
- ↑ The Hindu, M. Gunasekaran To assess water loss in Amaravathi basin Archived 2008-09-17 at the Wayback Machine. Apr 02, 2007
- ↑ Marcus Moench, RETHINKING THE MOSAIC, Investigations into Local Water Management, Addressing Constraints in Complex Systems, Chapter 1: Meeting the Water Management Needs of South Asia in the 21st Century Archived 2008-11-21 at the Wayback Machine., pub: Nepal Water Conservation Foundation, Kathmandu, and the Institute for Social and Environmental Transition, Boulder, Colorado, U.S.A., 1999, pp 145-146