പുഞ്ചകളി
Jump to navigation
Jump to search
പെൺകുട്ടികളുടെ ഒരു വിനോദമാണ് 'പൂഞ്ചകളി'. ആലപ്പുഴ ജില്ലയിൽ ഈ കളിക്ക് വലിയ പ്രചാരമാണുള്ളത്. കളിസ്ഥലത്ത് വലിയൊരു വൃത്തം വരച്ച്, അതിന്റെ മധ്യത്തിൽ ഒരു കമ്പ് നാട്ടും. കളിക്കാർ രണ്ട് വിഭാഗമായി തിരിഞ്ഞ് ഒരു വിഭാഗം വൃത്തത്തിന് പുറത്തും മറുവിഭാഗം അകത്തും നില്ക്കുന്നു. വൃത്തത്തിനുള്ളിൽ നില്ക്കുന്നവരുടെ കൈകളിൽ ഇലകളുള്ള ചെറിയ മരക്കമ്പുകൾ (തൂപ്പുകൾ) ഉണ്ടാകും. പുറമെയുള്ളവരുടെ ലക്ഷ്യം വൃത്തവലയത്തിനകത്തെ നടുവിലുള്ള കമ്പ് കൈവശപ്പെടുത്തുകയാണ്.