അമ്മാനക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളീയ വനിതകളുടെ ഒരു നാടൻകളിയാണ് അമ്മാനക്കളി അഥവാ അമ്മാനാട്ടം.[1] ഈ കളിക്കുപയോഗിക്കുന്ന കരു അമ്മാനക്കരു (അമ്മാനക്കായ) എന്നും കളിക്കുമ്പോൾ പാടുന്ന പാട്ട് അമ്മാനപ്പാട്ട് എന്നും അറിയപ്പെടുന്നു. തടികൊണ്ടുണ്ടാക്കുന്ന ഉരുണ്ട കരുവാണ് സാധാരണയായി കളിക്ക് ഉപയോഗിക്കുന്നത്. ചെറുനാരങ്ങ, പുന്നയ്ക്ക എന്നിവയും ഇതിനായി ഉപയോഗിക്കാറുണ്ട്. ഒരു കൈ കൊണ്ടോ ഇരു കൈകൾ കൊണ്ടോ അമ്മാനമാട്ടം നടത്താറുണ്ട്. നന്നായി പരിചയം സിദ്ധിച്ചവർ എട്ടു വരെ കരുക്കൾ ഉപയോഗിച്ച് ആട്ടം നടത്തുന്നു. ഓണാഘോഷ പരിപാടികളിൽ ഇത് മത്സരമായി നടത്താറുണ്ട്.

കളിക്കുന്ന രീതി[തിരുത്തുക]

കരുക്കൾ ഒന്നൊന്നായി ക്രമത്തിൽ മുകളിലേക്ക് എറിയുകയും അവ തിരിച്ചു വീഴുമ്പോൾ കൈ കൊണ്ട് അതേ നിരയിൽ പിടിച്ചെടുക്കുകയും വീണ്ടും മുകളിലേക്ക് എറിയുകയും ചെയ്യുന്നു. പരിചയം ഏറിയവർ ഇത് അതിവേഗത്തിൽ ആവർത്തിക്കുന്നു. കരുക്കൾ താഴേക്കു പതിക്കുമ്പോൾ അവ വെട്ടിപ്പിടിച്ച് മുകളിലേക്കു എറിയുന്ന രീതിയും നിലനിന്നിരുന്നു. കളിക്കിടയിൽ കരു താഴെ വീഴുകയോ കൈക്കുള്ളിൽ ഇരുന്നു പോകുകയോ ചെയ്താൽ കളിക്കുന്ന വ്യക്തി പുറത്താകും.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Dr. S Shifa (14 ഡിസംബർ 2020). "നാടോടി സ്‌ത്രീരംഗകലകൾ". womenpoint.in.
"https://ml.wikipedia.org/w/index.php?title=അമ്മാനക്കളി&oldid=3490231" എന്ന താളിൽനിന്ന് ശേഖരിച്ചത്