കുളം കര
ദൃശ്യരൂപം
രണ്ടോ അതിലധികമോ കുട്ടികൾ കളിക്കുന്ന ഒരു നാടൻ കളിയാണ് കുളം കര. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഒരു വൃത്തം വരക്കുക. വൃത്തത്തിന് ചുറ്റുമായി കുട്ടികൾ നിൽക്കണം. വൃത്തത്തിനു നടുവിലായി ഒരു നേതാവും. നേതാവാണ് കളി നിയന്ത്രിക്കുന്നത്. വൃത്തത്തിന് ഉൾവശം കുളവും പുറംഭാഗം കരയും ആയി സങ്കല്പിക്കണം. നേതാവ് കുളം കര എന്ന് മാറി മാറി പറയുന്നതിന് അനുസരിച്ചു കുട്ടികൾ കുളത്തിലേക്കും കരയിലേക്കും മാറി മാറി ചാടണം. ചിലപ്പോൾ നേതാവ് കുളം അല്ലെങ്കിൽ കര തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കും. ആ സമയം തെറ്റായ ചാട്ടം നടത്തുന്ന കുട്ടികൾ കളിയിൽ നിന്നും പുറത്ത് പോകും. കളിയിൽ അവസാനം വരെ നിൽക്കുന്ന കുട്ടി വിജയിക്കുകയും ചെയ്യും.