പതിനഞ്ചു നായും പുലിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുട്ടികളുടെ ഒരു പഴയ കേരളീയ വിനോദമാണ് പതിനഞ്ചു നായും പുലിയും. മൂന്നു പുലികളും പതിനഞ്ചു നായ്ക്കളും ആണ്‌ കരുക്കൾ. രണ്ടു പേർ ചേർന്നു കളിക്കാം. ഒരാൾ പുലിയേയും അപരൻ നായ്ക്കളേയും എടുക്കുന്നു. പുലികൾ നായ്ക്കളെ വെട്ടും. നായ്ക്കൾ പുലിയെ കുടുക്കും. പുലിയെ കുടുക്കിയാൽ നായക്കാരനും, നായയെ കുടുക്കിയാൽ പുലിക്കാരനും ജയിക്കും. ചതുരംഗം പോലെ പോരുള്ള കളി. നേരേ വയ്ക്കുക, ഏഴു നായും പുലിയും, നാൽക്കൂത്തു വയ്ക്കൽ, മുക്കൂത്തു വയ്ക്കൽ, തായം കളി ഇവയെല്ലാം പണ്ടു കേരളത്തിലെ കുട്ടികളുടെ കളികളായിരുന്നു.

"https://ml.wikipedia.org/w/index.php?title=പതിനഞ്ചു_നായും_പുലിയും&oldid=2678579" എന്ന താളിൽനിന്ന് ശേഖരിച്ചത്