തായം കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തായംകളിയുടെ കളം

മുൻ കാലങ്ങളിൽ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന ഒരു തരം കളിയാണ് തായം കളി. ഇപ്പോഴും ഇത് കളിക്കുന്ന സ്ഥലങ്ങളുണ്ട്. നിലത്ത് ചുണ്ണാമ്പുകൊണ്ടോ കരിക്കട്ടകൊണ്ടോ കളങ്ങൾ വരച്ചാണ്‌ ഇതു കളിക്കുന്നത്. അഞ്ചു കവടികളോ ചൂണ്ടപ്പനയുടെ അഞ്ചു വിത്തുകളൊ (പനംകുരു) കരുക്കളായി കയ്യിലിട്ട് കുലുക്കി നിലത്തേക്ക് വീശിവീഴ്ത്തുന്നു. അവ മലർന്നോ കമിഴ്ന്നോ വീഴുന്നതിനനുസരിച്ച് പോയിന്റുകൾ കിട്ടും. അത്രയും കളങ്ങൾ ഒരോരുത്തർക്കും മുന്നോട്ടു പോകാം. ഓരോരുത്തർക്കും അഞ്ചു വീതം ചൂതുകൾ കിട്ടും. വളപ്പൊട്ടുകളാണ്‌ ഈ അഞ്ചു ചൂതുകളും ഏറ്റവും ആദ്യം അവസാനത്തെ കളത്തിലെത്തിക്കാൻ കഴിയുന്നയാൾ വിജയിയാകുന്നു. ഈ കളിക്ക് പ്രാദേശികമായി ഒരു പാട് വകഭേദങ്ങൾ കണ്ടുവരുന്നു. മദ്ധ്യകേരളത്തിൽ ഇത്തരത്തിൽ നാലുകവടികളും നാലു കരുക്കളും ഉപയോഗിച്ച് കളിക്കുന്ന കളിയാണ് എട്ടും പൊടിയും.

"https://ml.wikipedia.org/w/index.php?title=തായം_കളി&oldid=2490048" എന്ന താളിൽനിന്ന് ശേഖരിച്ചത്