ഗോലികളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആൺകുട്ടികളുടെ ഒരു പ്രധാന അവധിക്കാല വിനോദമായിരുന്നു ഗോലികളി അഥവാ ഗോട്ടിക്കളി. കോട്ടിക്കളി, അരിയാസു കളി എന്നൊക്കെ അറിയപ്പെടുന്നു .

കളം വരക്കുന്ന വിധം[തിരുത്തുക]

അല്പം സ്ഥലമുള്ള മൈതാനത്ത് ഏകദേശം 1 മീറ്റർ ഇടവിട്ട് തുല്യ അകലത്തിൽ ചെറിയ നാരങ്ങ വലിപ്പത്തിലുള്ള കുഴികൾ ഉണ്ടാക്കുന്നു. ഇതിലാണു കളി മൂന്നോ നാലോ പേരാണു കളിക്കുക. കളിക്കുന്നവർ അവരവരുടെ കയ്യിലുള്ള ഗോലി അഥവ ഗോട്ടി കൊണ്ടുവരണം.

കളിക്കുന്ന വിധം[തിരുത്തുക]

ആദ്യ ഊഴക്കാരൻ ഒരു കുഴിയിൽ കാലൂന്നി മൂന്നാമത്തെ കുഴിയിലേക്ക് തന്റെ കയ്യിലുള്ള ഗോലി എറിയുന്നു. കുഴിയിൽ വീണാൽ അടുത്ത ഊഴവും അയാൾക്ക് തന്നെ അല്ലെങ്കിൽ അടുത്തയാൾടെ ഊഴമാണ്. ഇപ്രകാരം ആദ്യത്തെ ഊഴത്തിൽ നിന്നു കൊണ്ടാണ് കുഴിയിലേക്ക് എറിയുന്നതെങ്കിൽ രണ്ടാമത്തെ പ്രാവശ്യം തറയിൽ തള്ളവിരൽ ഊന്നി നടുവിരലിൽ ഗോലി കോറ്ത്ത് പിടിച്ച് തെറ്റാലി പോലെ വലിച്ചാണ് കുഴിയിൽ ഇടേണ്ടത്. ആദ്യത്തെ കുഴിയിൽ വീഴുന്നതിനെ പച്ച തപ്പുക എന്നു പറയും തുടർന്ന് ഒരോ കുഴിയിലേക്കും മാറി മാറി ഗോലി എറിഞ്ഞ് വീഴ്ത്തണം. 10 കുഴികളിൽ വീഴ്ത്തുന്നതിനെ രാശി തപ്പുക എന്നു പറയും. ഇതിനിടയിൽ എതിരാളികളുടെ ഗോലികൾ എങ്ങാനും അടുത്താായി ഉണ്ടെങ്കിൽ അവയെ ദൂരേക്ക് തെറിപ്പിക്കാനായി ഒരു ഊഴം ഉപയോഗിക്കാം. ഈ പ്രയത്നത്തിൽ എങ്ങാനും കുഴിയിൽ വീണാൽ അടുത്ത ഊഴവും കിട്ടും. മറ്റുള്ളവരുടെ ഗോലികൾ അടിച്ചു തെറിപ്പിക്കുന്നതിനെ കച്ചുക എന്നണൂ പറയുക. [1]

റഫറൻസുകൾ[തിരുത്തുക]

  1. എം.വി, വിഷ്ണുനമ്പൂതിരി. നാടൻ കളികളും വിനോദങ്ങളും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 81-7638-230-2.
"https://ml.wikipedia.org/w/index.php?title=ഗോലികളി&oldid=3484508" എന്ന താളിൽനിന്ന് ശേഖരിച്ചത്