നിര കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


രണ്ട് പേർക്ക് കളിക്കാവുന്ന കളിയാണിത്. ഒരു സ്ക്വയർ വരച്ച് കോർണറുകളിലേയ്ക്കു് ഗുണനചിഹ്നത്താലും, നാലായി ഭാഗിക്കുന്ന വിധത്തിൽ അധികചിഹ്നത്താലും വരയിടുക. രണ്ടു കളിക്കാർക്കും ഒരേതരത്തിലുള്ള മൂന്നു വീതം കായ്കൾ (വളപ്പൊട്ടുകൾ, മഞ്ചാടിക്കുരു, ഈർക്കിൽ, ബട്ടണുകൾ എന്നിങ്ങനെ രണ്ടു കളറിലോ, തരത്തിലോ ഉള്ളവ) തെരഞ്ഞെടുക്കാം. മൂന്നു കായ്കളും ഒരേ വരിയിൽ വരാൻ ഒരാൾ ശ്രമിക്കുകയും മറ്റെയാൾ അതിനനുവദിക്കാതിരിക്കുകയും ചെയ്യുകയാണ് കളിയിലെ രസം.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=നിര_കളി&oldid=3378641" എന്ന താളിൽനിന്ന് ശേഖരിച്ചത്