പല്ലാങ്കുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പല്ലാങ്കുഴി പലക
പല തരം പല്ലാങ്കുഴി പലകകൾ‍

മുഖ്യമായും കേരളം, തമിഴ്നാടു്, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻവിനോദമാണ് പല്ലാങ്കുഴിക്കളി.[അവലംബം ആവശ്യമാണ്] പ്രത്യേകം തയ്യാറാക്കിയ പല്ലാങ്കുഴി പലകയും മഞ്ചാടിക്കുരുവും ഉപയോഗിച്ചാണ് ഈ കളി കളിക്കുന്നത്. പല്ലാങ്കുഴി പലക പല വലിപ്പത്തിലും ആകൃതിയിലും ഉണ്ട്. ചതുരാകൃതിയിലും വൃത്തത്തിലും മീൻ ആകൃതിയിലും പല്ലാങ്കുഴി പലകകളുണ്ട്. ആകൃതി വ്യത്യസ്തമാണെങ്കിലും സാധാരണ പതിനാലു കുഴികൾ ആണു് ഇത്തരം പലകകളിൽ ഉണ്ടാവുക. പതിനാലു കുഴി അഥവാ പതിനാലാംകുഴി എന്ന വാക്കു ലോപിച്ചിട്ടാണു് ‘പല്ലാങ്കുഴി’ ആയിത്തീർന്നതു്.[അവലംബം ആവശ്യമാണ്]


"https://ml.wikipedia.org/w/index.php?title=പല്ലാങ്കുഴി&oldid=3378643" എന്ന താളിൽനിന്ന് ശേഖരിച്ചത്