ഉറിയടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം വടയാറ്റുകോട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉറിയടി

ആവണിമാസത്തിൽ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചും ഓണാഘോഷത്തിന്റെ ഭാഗമായും നടത്തപ്പെടുന്ന ഒരു വിനോദമാണ് ഉറിയടി. ശ്രീകൃഷ്ണന്റെ അമ്മയായ യശോദ മകനെ കാണാതെ ഉറിയിൽ ഒളിപ്പിച്ചുവെച്ച വെണ്ണ കൃഷ്ണൻ കട്ടുതിന്നുന്ന കഥയാണ് ഈ വിനോദത്തിന്റെ പുറകിലുള്ളത്.

കളിയുടെ രീതി[തിരുത്തുക]

ഒരു കയറിന്റെ അറ്റത്ത് മൺകലത്തോടെ ഉറി കെട്ടിയിടും. ചിലയിടങ്ങളിൽ ഉറിയുടെയുള്ളിൽ പണവും സമ്മാനങ്ങളും വെയ്ക്കാറുണ്ട്. കപ്പികെട്ടി അതിലൂടെ കയറിട്ട് കയറിന്റെ മറ്റേ അറ്റം ഉറിക്കാരൻ പിടിക്കും. കളിക്കാർ ചെണ്ടയുടെ താളത്തിനൊത്ത് ചുവടുവെച്ചു കൊണ്ട്, നീണ്ട വടികൊണ്ട് ഉറിയിലെ കലം അടിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നു. ഉറിക്കാരൻ കയർ അയച്ചും മുറുക്കിയും കളിക്കാരനെ പ്രലോഭിപ്പിക്കും. ചുറ്റുഭാഗത്തു നിന്നും ആളുകൾ കളിക്കാരുടെ മുഖത്തേക്ക് ശക്തിയായി വെള്ളം ചീറ്റും. ഉറിയിലെ കലം പൊട്ടിക്കുന്നയാൾ വിജയിയായി പ്രഖ്യാപിക്കും. ഉറിക്കുള്ളിലെ സമ്മാനങ്ങൾ വിജയിക്കു നൽകും[1]

അവലംബം[തിരുത്തുക]

  1. "ഉറിയടി". കേരള ഇന്നോവേഷൻ ഫൗണ്ടേഷൻ. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 ഒക്ടോബർ 2014.
"https://ml.wikipedia.org/w/index.php?title=ഉറിയടി&oldid=3625624" എന്ന താളിൽനിന്ന് ശേഖരിച്ചത്